ഭാരത് പേ ഇടപാടുകള്‍ കുതിച്ചുയര്‍ന്നു,ഈ വര്‍ഷം ലക്ഷ്യമിടുന്നത് മൂന്നിരട്ടി വര്‍ധനവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; യുപിഐ ക്യുആർ കോഡ് പണമിടപാടുകളില്‍ റെക്കോര്‍ഡ് വര്‍ധനയുമായി ഭാരത് പേ. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ മാത്രം 106 മില്യണ്‍ യുപിഐ ക്യുആർ പണമിടപാടുകളാണ് ഭാരത് പേ വഴി നടന്നത്. ഒപ്പം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് മ‌ടങ്ങ് വര്‍ധനവും കമ്പനി ലക്ഷ്യമി‌ടുന്നുണ്ട്. 830 മില്യണ്‍ യുഎസ് ഡോളര്‍ മതിക്കുന്ന പണമി‌ടപാടുകളാണ് ഭാരത് പേ വഴി മാര്‍ച്ച് മാസം മാത്രം നടന്നതെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്ഥാവനയില്‍ പറഞ്ഞു. ഇന്ത്യയില്‍ നിലവിലെ യുപിഐ പണമി‌ടപാടില്‍ 8.8 ശതമാനം പങ്കാളിത്തമാണ് ഭാരത് പേയ്ക്ക് പങ്കുള്ളത്.

 
ഭാരത് പേ ഇടപാടുകള്‍ കുതിച്ചുയര്‍ന്നു,ഈ വര്‍ഷം ലക്ഷ്യമിടുന്നത് മൂന്നിരട്ടി വര്‍ധനവ്

കഴിഞ്ഞ 12 മാസത്തിനിടയിൽ, ഭരത്പെയുടെ വളർച്ച അതിവേഗമായിരുന്നു. യുപിഐ പേഴ്‌സൺ-ടു-മർച്ചന്‍റ് (പി 2 എം) വിഭാഗത്തില്‍ വേഗമേറിയ പണമി‌ടപാട് സംവിധാനങ്ങളിലൊന്നായി മാറാൻ ഭരത്പെയ്ക്ക് കഴിഞ്ഞു. 2020 ഏപ്രിൽ മുതൽ 2021 മാർച്ച് വരെ യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ ഏഴു മടങ്ങ് വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഭാരത് പേയുടെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്‍റർഫേസ് (യുപിഐ) പേയ്‌മെന്റുകളില്‍ 2021 ഫെബ്രുവരി മുതൽ മാർച്ച് വരെ 23.7 ശതമാനം വർദ്ധവനാണ് ഉണ്ടായിരിക്കുന്നത്.

കൊവിഡിന്‍റെ വരവ് രാജ്യത്തെ ഡിജിറ്റല്‍ പണമി‌ടപാടിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തി. ഇതോടൊപ്പം ബിസിനസിന്‍റെ എല്ലാ മേഖലകളിലം കാര്യമായ വളര്‍ച്ചാ പുരോഗതിയും കഴിഞ്ഞ ഒരു വര്‍ഷത്തില്‍ നേ‌‌ടുകയുണ്ടായി. യുപിഐ പി 2 എമ്മിലെ വിപണിയുടെ വളര്‍ച്ചയില്‍ സ്ഥിരത നേ‌ടുവാനും സാധിച്ചതായും കമ്പനി പ്രസ്ഥാവനയില്‍ അറിയിച്ചു.

സുരക്ഷയും സൗകര്യവും പരിഗണിച്ച് ഉപഭോക്താക്കള്‍ കൂടുതലും ഡിജിറ്റല്‍ പണമിടപാടുകളിലേക്ക് മാറിയതോ‌ടെ ഭാരത് പേയുടെ ഡിജിറ്റല്‍ ഇ‌ടപാ‌ടുകള്‍ തങ്ങളുടെ മികച്ച 30 നഗരങ്ങൾക്കപ്പുറവും വളര്‍ന്നതായി കമ്പനി ചൂണ്ടിക്കാട്ടി. വർദ്ധിച്ചു വരുന്ന ആവശ്യം നിറവേറ്റുന്നതിനായി, കഴിഞ്ഞ 12 മാസത്തിനുള്ളിൽ ഭാരത് പേ 30 ൽ നിന്ന് 100 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുകയുണ്ടായി. ഡിജിറ്റൽ പേയ്‌മെന്റുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിലും നവയുഗ ഫിൻ‌ടെക് സേവനങ്ങളും ക്രെഡിറ്റ് ഓഫറുകളും രാജ്യം മുഴുവന്‍ എത്തിക്കുന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും അതിനാൽ 2022 സാമ്പത്തിക വർഷത്തില്‍ 100 നഗരങ്ങളെ കൂടി പദ്ധതിയില്‍ ഉൾപ്പെടുത്തുമെന്നും ഭാരത്പേ ഗ്രൂപ്പ് പ്രസിഡന്‍റ് സുഹൈല്‍ സമീർ പറഞ്ഞു.

കൊവിഡ് രണ്ടാം തരംഗം ബാധിക്കില്ല, നികുതി പിരിവ് മുകളിലേക്ക് തന്നെയെന്ന് വിലയിരുത്തൽ

തിരിച്ചുവരവിന്റെ പാതയിൽ സമ്പദ്‌വ്യവസ്ഥ; രാജ്യത്തെ 59 ശതമാനം കമ്പനികളും ശമ്പള വർധനവിന് ഒരുങ്ങുന്നു

English summary

BharatPe completed 106 million transactions in UPI QR payments category in March 2021

BharatPe completed 106 million transactions in UPI QR payments category in March 2021
Story first published: Tuesday, April 13, 2021, 23:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X