സൗജന്യമായി ബോണസ് ഓഹരി വേണോ? ഈ സ്‌മോള്‍ കാപ് ഓഹരികള്‍ നോക്കിവെയ്ക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്‍കാന്‍ സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത് (Bonus Issue). ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്.

ബോണസ് ഓഹരി

പണമായി നല്‍കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പനി നേരിടേണ്ടതില്ല. കൂടാതെ അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകും എന്ന അധിക നേട്ടവും കമ്പനിക്കുണ്ട്. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ നിക്ഷേപകര്‍ക്കായി ബോണസ് ഓഹരി പ്രഖ്യാപനം നടത്തിയ കമ്പനികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

Also Read: ഡിസ്‌കൗണ്ട് ഓഫര്‍! മൂല്യമതിപ്പില്‍ ഏറ്റവും വിലക്കുറവില്‍ ലഭ്യമായ 5 മിഡ് കാപ് ഓഹരികള്‍; വാങ്ങുന്നോ?Also Read: ഡിസ്‌കൗണ്ട് ഓഫര്‍! മൂല്യമതിപ്പില്‍ ഏറ്റവും വിലക്കുറവില്‍ ലഭ്യമായ 5 മിഡ് കാപ് ഓഹരികള്‍; വാങ്ങുന്നോ?

ഏഷ്യന്‍ ഹോട്ടല്‍സ് (ഈസ്റ്റ്)

ഏഷ്യന്‍ ഹോട്ടല്‍സ് (ഈസ്റ്റ്)

ഹോട്ടല്‍ വ്യവസായ രംഗത്തെ മുന്‍നിര കമ്പനിയാണ് ഏഷ്യന്‍ ഹോട്ടല്‍സ് (ഈസ്റ്റ്) ലിമിറ്റഡ്. ഫൈവ് സ്റ്റാര്‍ ഹോട്ടലായ 'ഹയാത് റീജന്‍സി കൊല്‍ക്കത്ത' കമ്പനിക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 408 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. ഇതിനിടെ 1:2 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്ന് ഏഷ്യന്‍ ഹോട്ടല്‍സ് (ഈസ്റ്റ്) പ്രഖ്യാപിച്ചിരുന്നു.

അതായത്, കൈവശമുള്ള 2 ഓഹരിക്ക് വീതം അധികമായി ഒരു ഓഹരി കൂടി ലഭിക്കുമെന്ന് സാരം. ഇതിനുള്ള റെക്കോഡ് തീയതി ഒക്ടോബര്‍ 7-ന് നിശ്ചയിച്ചു. കഴിഞ്ഞ ദിവസം 354 രൂപയിലായിരുന്നു ഏഷ്യന്‍ ഹോട്ടല്‍സ് ഈസ്റ്റ് (BSE: 533227, NSE : AHLEAST) ഓഹരിയുടെ ക്ലോസിങ്.

യഗ് ഡെക്കോര്‍

യഗ് ഡെക്കോര്‍

വിവിധതരം പശകളും പെയിന്റും ഫര്‍ണീച്ചര്‍ മിനുക്കു പണികള്‍ക്കുള്ള പാക്കിങ് വസ്തുക്കളും നിര്‍മിക്കുന്ന കമ്പനിയാണ് യഗ് ഡെക്കോര്‍ ലിമിറ്റഡ്. നിലവില്‍ 53,353 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. ഇതിനിടെ 1:2 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്ന് യഗ് ഡെക്കോര്‍ പ്രഖ്യാപിച്ചു.

അതായത്, കൈവശമുള്ള 2 ഓഹരിക്ക് വീതം അധികമായി ഒരു ഓഹരി കൂടി ലഭിക്കുമെന്ന് സാരം. ഇതിനുള്ള റെക്കോഡ് തീയതി ഓഹരിയുടമകളുടെ അംഗീകാരം തേടിയ ശേഷം അറിയിക്കുമെന്നും കമ്പനി നേതൃത്വം വ്യക്തമാക്കി. കഴിഞ്ഞ ദിവസം 93 രൂപയിലായിരുന്നു യഗ് ഡെക്കോര്‍ (BSE : 540550) ഓഹരിയുടെ ക്ലോസിങ്.

സംവര്‍ധന മതേര്‍സണ്‍

സംവര്‍ധന മതേര്‍സണ്‍

വാഹനാനുബന്ധ ഘടകങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് സംവര്‍ധന മതേര്‍സണ്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ്. നിലവില്‍ 53,353 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. ഇതിനിടെ 1:2 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്ന് സംവര്‍ധന മതേര്‍സണ്‍ നേതൃത്വം പ്രഖ്യാപിച്ചിരുന്നു.

അതായത്, കൈവശമുള്ള 2 ഓഹരിക്ക് വീതം അധികമായി ഒരു ഓഹരി കൂടി ലഭിക്കുമെന്ന് ചുരുക്കം. ഇതിനുള്ള റെക്കോഡ് തീയതി ഒക്ടോബര്‍ 5 ആയും തീരുമാനിച്ചു. കഴിഞ്ഞ ദിവസം 118 രൂപയിലായിരുന്നു സംവര്‍ധന മതേര്‍സണ്‍ (BSE: 517334, NSE : MOTHERSON) ഓഹരിയുടെ ക്ലോസിങ്.

പ്രതിഫലിക്കും

എങ്ങനെ പ്രതിഫലിക്കും ?

ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത.

ഡിവിഡന്റ് വര്‍ധിക്കുമോ ?

കമ്പനികള്‍ ലാഭവിഹിതം പ്രഖ്യാപിക്കുന്നത് ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ്. അതിനാല്‍ ബോണസ് ഇഷ്യൂ വഴി കിട്ടുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ ലഭിക്കുന്ന ഡിവിഡന്റിലും വര്‍ധനയുണ്ടാകും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതു കൊണ്ടാണിത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Bonus Shares: Yug Decor Asian Hotels East Samvardhana Motherson Fix Record Date For Bonus Issue

Bonus Shares: Yug Decor Asian Hotels East Samvardhana Motherson Fix Record Date For Bonus Issue
Story first published: Saturday, September 24, 2022, 11:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X