ഇൻഷുറൻസ് ലഭിക്കുന്നതിന് വാഹന ഉടമകളെ സഹായിക്കാനുള്ള പുതിയ മാർഗങ്ങളുമായി കേന്ദ്ര സർക്കാർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡൽഹി: മൂന്നാം കക്ഷി ഇൻഷുറൻസ് പോളിസി ലഭിക്കുന്നതിന് വാഹന ഉടമകളെ സഹായിക്കുന്നതിനുള്ള പുതിയ മാർഗങ്ങൾ തയ്യാറാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. അപകടമുണ്ടായാൽ ഏതെങ്കിലും സാമ്പത്തിക ബാധ്യതയിൽ നിന്ന് വാഹന ഉടമകൾക്ക് സ്വയം പരിരക്ഷിക്കാൻ ഇതിലൂടെ സാധിക്കും. നിലവിൽ, ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഐഐ) തെലങ്കാന, കർണാടക, രാജസ്ഥാൻ, ബീഹാർ തുടങ്ങിയ ചില സംസ്ഥാനങ്ങളിൽ ഇതിനായുള്ള ഒരു പൈലറ്റ് സ്‌കീം നടപ്പാക്കിയിട്ടുണ്ട്.

 

ഇൻഷൂർ ചെയ്തതും ഇൻഷുറൻസ് ഇല്ലാത്തതുമായ വാഹനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ഇത്. ഇതുവഴി ഇൻഷുറൻസ് ഇല്ലാതെ വാഹന ഉടമകൾക്ക് സർക്കാർ സന്ദേശങ്ങൾ അയയ്‌ക്കുന്നതാണ്. ഇത് പ്രകാരം മൂന്നാം കക്ഷി ഇൻഷുറൻസിന് കീഴിൽ, അപകടത്തിൽപ്പെട്ടയാൾക്ക് നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവാദിത്തം വാഹന ഉടമയിൽ നിന്ന് ഇൻഷുറൻസ് കമ്പനിയിലേക്ക് മാറും.

ഇൻഷുറൻസ് ലഭിക്കുന്നതിന് വാഹന ഉടമകളെ സഹായിക്കാനുള്ള പുതിയ മാർഗങ്ങളുമായി കേന്ദ്ര സർക്കാർ

ഇഎംഐ ഇളവുകളുള്ള ഭവനവായ്‌പകൾ ഇവയാണ്

പരിക്കേറ്റവർക്ക് നഷ്ടപരിഹാരം നൽകാൻ എല്ലാ വാഹന ഉടമകളും കഴിയെണമെന്നില്ല. അത്തരക്കാരെ സഹായിക്കാൻ ഈ നടപടികൾ ഉപകരിക്കും. റോഡപകടവുമായി ബന്ധപ്പെട്ട മരണങ്ങൾ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി. രാജ്യത്ത് നിലവിൽ റോഡിൽ ഓടുന്ന ഏകദേശം 40% വാഹനങ്ങൾക്ക് ഇൻഷൂറൻസ് ഇല്ലന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതൽ റോഡപകടങ്ങൾ ഉണ്ടാക്കുന്ന ഇരുചക്രവാഹനങ്ങളിൽ 80 ശതമാനവും ഇൻഷൂറൻസ് ഇല്ലാത്തവയാണെന്നാണ് കണക്കുകൾ.

English summary

ഇൻഷുറൻസ് ലഭിക്കുന്നതിന് വാഹന ഉടമകളെ സഹായിക്കാനുള്ള പുതിയ മാർഗങ്ങളുമായി കേന്ദ്ര സർക്കാർ

Central government's new scheme to help motor owners get insurance
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X