കൊറോണ വൈറസ് ലോക്ക്ഡൗൺ: ഏപ്രിൽ ആദ്യ പകുതിയിൽ ഇന്ധന ആവശ്യം 50% കുറഞ്ഞു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിനാൽ ഏപ്രിൽ പകുതി വരെയുള്ള ഇന്ധന ആവശ്യകത കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 50 ശതമാനം കുറഞ്ഞതായി റിപ്പോർട്ട്. ലോക്ക് ഡൌണിനെ തുടർവ്വ് ഗതാഗത, വ്യാവസായിക പ്രവർത്തനങ്ങൾ നിലച്ചതാണ് ഇന്ധന ആവശ്യകത കുറയാൻ കാരണം. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ, ഭാരത് പെട്രോളിയം എന്നീ കമ്പനികലാണ് ഇന്ത്യയിലെ 90 ശതമാനം റീട്ടെയിൽ ഇന്ധന ഔട്ട്‌ലെറ്റുകളിലും ഇന്ധനം വിതരണം ചെയ്യുന്നത്.

ഏപ്രിലിലെ ആദ്യ 15 ദിവസങ്ങളിൽ ഇന്ത്യയിലെ ഗ്യാസോയിൽ വിൽപ്പന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 61 ശതമാനം കുറഞ്ഞു. ഗ്യാസോലിൻ, ജെറ്റ് ഇന്ധന വിൽപ്പന യഥാക്രമം 64 ശതമാനവും 94 ശതമാനവും കുറഞ്ഞു. വ്യവസായ ഡാറ്റ പ്രകാരമുള്ള കണക്കുകളാണിത്. ഇന്ത്യയുടെ മൊത്തത്തിലുള്ള ശുദ്ധീകരിച്ച ഇന്ധന ആവശ്യകതയിൽ ഇന്ധന എണ്ണ, ബിറ്റുമെൻ, പാചകവാതകം (എൽപിജി) എന്നിവയും ഉൾപ്പെടുന്നു.

ഇന്ധനം തീരാറായപ്പോള്‍ വിമാനത്തിന് അടിയന്തര ലാന്റിങ് ; പൈലറ്റിനെതിരെ നടപടിഇന്ധനം തീരാറായപ്പോള്‍ വിമാനത്തിന് അടിയന്തര ലാന്റിങ് ; പൈലറ്റിനെതിരെ നടപടി

കൊറോണ വൈറസ് ലോക്ക്ഡൗൺ: ഏപ്രിൽ ആദ്യ പകുതിയിൽ ഇന്ധന ആവശ്യം 50% കുറഞ്ഞു

സ്റ്റേറ്റ് റീട്ടെയിലർമാർ ഏപ്രിൽ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ 21 ശതമാനം കൂടുതൽ എൽപിജി വിറ്റു. ലോക്ക്ഡൌണിന്റെ ആഘാതം കുറയ്ക്കുന്നതിന് ജൂൺ വരെ മൂന്ന് മാസത്തേയ്ക്ക് പാവപ്പെട്ടവർക്ക് സൌജന്യമായി പാചക ഗ്യാസ് സിലിണ്ടറുകൾ നൽകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.

മെയ് 3 വരെ ഇന്ത്യയിൽ ലോക്ക്ഡൌൺ നീട്ടിയിട്ടുണ്ട്, എന്നാൽ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നതിനായി കൊറോണ വൈറസ് ഹോട്ട്‌സ്‌പോട്ടുകളല്ലാത്ത സ്ഥലങ്ങളിൽ ഏപ്രിൽ 20 ന് ശേഷം ചില വ്യാവസായിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കി കഴിഞ്ഞു. അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയുടെ (ഐ‌എ‌എ) ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയുടെ വാർഷിക ഇന്ധന ഉപഭോഗം 2020 ൽ 5.6 ശതമാനം കുറയുമെന്നാണ്. ഇന്ത്യയുടെ ഗ്യാസോലിൻ ആവശ്യം 9 ശതമാനവും ഡീസൽ ആവശ്യം 6.1 ശതമാനവും കുറയുമെന്ന് കണക്കാക്കുന്നു. ഇന്ധന ആവശ്യകതയിലുണ്ടായ ഇടിവ് ഇതിനകം തന്നെ ചില റിഫൈനർമാരെ ക്രൂഡ് പ്രോസസ്സിംഗ് പകുതിയാക്കാനും ശുദ്ധീകരിച്ച ഇന്ധനങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കാനും പ്രേരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ജെറ്റ് ഇന്ധന വില രണ്ടര ശതമാനം കൂടി; വിമാന ടിക്കറ്റ് നിരക്ക് വീണ്ടും കൂടും 

English summary

Corona virus lockdown: Fuel demand dropped 50% in the first half of April | കൊറോണ വൈറസ് ലോക്ക്ഡൗൺ: ഏപ്രിൽ ആദ്യ പകുതിയിൽ ഇന്ധന ആവശ്യം 50% കുറഞ്ഞു

Fuel demand in the country has fallen by 50 per cent since mid-April, as the country announced a lockdown following the spread of the corona virus. Read in malayalam.
Story first published: Sunday, April 19, 2020, 13:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X