രാജ്യത്ത് അൺലോക്ക് ഒന്നാം ഘട്ടം പ്രഖ്യാപിച്ചതോടെ ജോലിസ്ഥലങ്ങളും മറ്റും വീണ്ടും തുറക്കാൻ തുടങ്ങി. എന്നാൽ കൊവിഡ് -19 ഭീതി തുടരുന്നതിനാൽ സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ആളുകൾ സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്യാനാണ് ഇപ്പോൾ താൽപ്പര്യപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തിൽ, ധാരാളം ആളുകൾ കാറുകളും മറ്റും വാങ്ങാനും പദ്ധതിയിടുന്നുണ്ട്. എന്നാൽ ശമ്പള വെട്ടിക്കുറയ്ക്കലുകളും മറ്റും കണക്കിലെടുക്കുമ്പോൾ, ഒരു കാർ വായ്പയ്‌ക്ക് നൽകേണ്ട ഇഎംഐ പലർക്കും അത്ര എളുപ്പവുമായിരിക്കില്ല.
മാരുതി - എച്ച്ഡിഎഫ്സി ബാങ്ക്
എന്നാൽ ആളുകളുടെ ഈ സാഹചര്യം മുതലെടുക്കാനാണ് വാഹന കമ്പനികളുടെ പദ്ധതി. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡുമായി സഹകരിച്ച് പുതിയ കാർ വാങ്ങുന്നവർക്ക് ഇളവുകളുള്ള ഇഎംഐ ഓപ്ഷനാണ് വാഗ്ദാനം ചെയ്യുന്നത്.
നേട്ടം ആർക്ക്?
നിലവിൽ ശമ്പള വെട്ടിക്കുറവ് നേരിടുന്നവർക്കും എന്നാൽ കാര്യങ്ങൾ സാധാരണ നിലയിലാകുമ്പോൾ ശമ്പളം പുന:സ്ഥാപിക്കപ്പെടുന്നവർക്കും ഈ ഫ്ലെക്സിബിൾ ഇഎംഐ സേവനം ഗുണം ചെയ്തേക്കാം. കാരണം ശമ്പളം പുന:സ്ഥാപിച്ചു കഴിഞ്ഞാൽ, അവർക്ക് പതിവ് ഇഎംഐകൾ അടയ്‌ക്കാനാകും. സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന വായ്പക്കാർക്ക് മൂന്ന് തിരിച്ചടവ് ഓപ്ഷനുകളാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.
തിരിച്ചടവ് ഓപ്ഷനുകൾ
ആദ്യ സ്കീം സ്റ്റെപ്പ്-അപ്പ്, ബലൂൺ പേയ്മെന്റ് എന്നിവ സംയോജിപ്പിക്കുന്നതാണ്. അതായത് തുടക്കത്തിൽ ഇഎംഐകൾ കുറവാണ്, പിന്നീട് കൂടും. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ സ്കീമിന് കീഴിൽ, പ്രാരംഭ ഇഎംഐ 84 മാസത്തെ വായ്പ കാലാവധിക്ക് 1 ലക്ഷത്തിന് 1,111 രൂപ വരെയാണ്.
രണ്ടാമത്തെ ഓപ്ഷൻ വായ്പക്കാർക്ക് ആദ്യത്തെ ആറ് മാസത്തേക്ക് (ശമ്പളക്കാർക്ക്) അല്ലെങ്കിൽ മൂന്ന് മാസം (സ്വയംതൊഴിലാളികൾക്ക്) കുറഞ്ഞ ഇഎംഐകൾ നൽകാൻ അനുവദിക്കുന്നു. ഈ സാഹചര്യത്തിൽ, ഇഎംഐ 899 രൂപ മുതൽ ആരംഭിക്കുന്നു. മൂന്നാമത്തേത് ഒരു ഫ്ലെക്സി ഇഎംഐ സ്കീമാണ്, അവിടെ വായ്പക്കാരന് വായ്പയുടെ മുഴുവൻ കാലാവധിയിലും എല്ലാ വർഷവും മൂന്ന് മാസത്തേക്ക് കുറഞ്ഞ ഇഎംഐകൾ തിരഞ്ഞെടുക്കാം.
മൊറട്ടോറിയത്തിന് സമാനം
മൊറട്ടോറിയത്തിന് സമാനമാണ് ഫ്ലെക്സി ഇഎംഐ സ്കീ. കുറച്ച് മാസത്തേക്ക് പേയ്‌മെന്റോ കുറഞ്ഞ പേയ്‌മെന്റോ നടത്തുമ്പോൾ, പലിശ മൊത്തം തുകയിലേയ്ക്ക് ചേർക്കുകയും അതിൽ പലിശ ഈടാക്കുകയും ചെയ്യുന്നു. അതിനാൽ മൊത്തം വിഹിതം വർദ്ധിക്കും. വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന സ്റ്റെപ്പ്-അപ്പ് ഓപ്ഷന് കീഴിൽ, വായ്പയുടെ പ്രാരംഭ കാലാവധിയുടെ ചില ഭാഗങ്ങളിൽ ഇഎംഐ കുറവായിരിക്കും. പിന്നീട് ഇത് വർദ്ധിക്കുന്നു.
ലക്ഷ്യം യുവാക്കൾ
ബാങ്കുകൾ, സാധാരണഗതിയിൽ, ഈ വായ്പകൾക്കായി യുവ പ്രൊഫഷണലുകളെയാണ് ലക്ഷ്യമിടുന്നത്. അവരുടെ ഭാവി വരുമാന സാധ്യത കണക്കിലെടുത്ത്, ഉയർന്ന വായ്പ തുക എടുക്കാൻ അവരെ അനുവദിക്കുന്നു. ഒരു വായ്പക്കാരൻ 7 ലക്ഷം രൂപ വായ്പയെടുത്താൽ ആദ്യത്തെ മൂന്ന് വർഷത്തേക്ക് 8,000 രൂപയുടെ ഇഎംഐയും അടുത്ത നാല് വർഷത്തേക്ക് 14,603 രൂപയുടെ ഇഎംഐയും നൽകേണ്ടി വരും. സാധാരണ ഇഎംഐയുമായി താരതമ്യപ്പെടുത്തുമ്പോൾ കടം വാങ്ങുന്നയാൾ മൊത്തം പലിശ വിഹിതം കൂടി ചേർത്ത് 9 42,920 രൂപ നൽകേണ്ടി വരും.
ബലൂൺ തിരിച്ചടവ്
ബലൂൺ തിരിച്ചടവ് ഘടനയിൽ, കടം വാങ്ങുന്നയാൾ തുടക്കത്തിൽ കുറഞ്ഞ ഇഎംഐ നൽകുകയും വായ്പയുടെ അവസാനത്തിൽ ഒരു വലിയ തുക അടയ്ക്കുകയും ചെയ്യണം. തിരിച്ചടവിന്റെ മറ്റ് ഘടനകളുമായി താരതമ്യപ്പെടുത്തുമ്പോൾ പലിശ വിഹിതം വളരെ കൂടുതലുള്ള തിരിച്ചടവ് രീതികളിലൊന്നാണിത്. എല്ലാ വർഷവും ബോണസ് ലഭിക്കുന്നവർക്ക് മികച്ച ഒരു മാർഗമായിരിക്കും ബലൂൺ തിരിച്ചടവ് രീതി. ഇവർക്ക് ഒറ്റയടിക്ക് വലിയ തുക അടയ്ക്കാൻ കഴിയും.
മഹാമാരി ബാധിക്കുന്നില്ലെങ്കിൽ
നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ മഹാമാരി ബാധിക്കുന്നില്ലെങ്കിൽ, പതിവ് തിരിച്ചടവ് രീതിയിൽ ഉറച്ചു നിൽക്കുന്നതാണ് നല്ലത്. ചില മാസങ്ങളിൽ നിങ്ങളുടെ വരുമാനം പുന:സ്ഥാപിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ മാത്രമേ ഇഎംഐ ഇളവുകൾ തിരഞ്ഞെടുക്കാവൂ. ആളുകൾ നികുതി സംബന്ധമായ നിക്ഷേപം നടത്തുകയും സ്കൂൾ ഫീസ് അടയ്ക്കുകയും ചെയ്യുന്ന മാർച്ച്, ഏപ്രിൽ തുടങ്ങിയ മാസങ്ങളിൽ പണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഈ ഇഎംഐ ഇളവുകൾ ആശ്വാസമായേക്കും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications