ഈ പ്രതിസന്ധി മറികടക്കാന്‍ മോദിയ്ക്ക് മൂന്ന് ഉപദേശങ്ങൾ... മൻമോഹൻ സിങ് പറയുന്നത് കേൾക്കൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. കൊവിഡ് ബാധ ആ പ്രതിസന്ധികളെ കൂടുതല്‍ രൂക്ഷമാക്കിക്കഴിഞ്ഞിരിക്കുന്നു. ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട മൂന്ന് നടപടികളെ കുറിച്ചാണ് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനും ആയ ഡോ മന്‍മോഹന്‍ സിങ് മുന്നോട്ട് വയ്ക്കുന്നത്.

അഗാധവും സുദീര്‍ഘവും ആയ ഒരു സാമ്പത്തിക മാന്ദ്യം ഇന്ത്യയില്‍ ഒഴിവാക്കാന്‍ ആകാത്ത സാഹചര്യമാണുള്ളത് എന്നും അദ്ദേഹം പറയുന്നുണ്ട്. ഇതൊരു മാനുഷിക പ്രതിസന്ധിയാണ് എന്നാണ് ദ്ദേഹത്തിന്റെ വിലയിരുത്തല്‍. ഒഴിവാക്കാന്‍ ആകില്ലായിരുന്നെങ്കിലും, അപ്രതീക്ഷിതമായ ലോക്ക് ഡൗണ്‍ പ്രഖ്യാപനം ജനങ്ങള്‍ക്ക് വലിയ വേദനയാണ് നല്‍കിയത് എന്നും അദ്ദേഹം പറയുന്നുണ്ട്. എന്തൊക്കെയാണ് മന്‍മോഹന്‍ സിങിന്റെ നിര്‍ദ്ദേശങ്ങള്‍ എന്ന് പരിശോധിക്കാം...

 

നേരിട്ട് പണം

നേരിട്ട് പണം

ജനങ്ങളിലേക്ക് നേരിട്ട് പണം എത്തിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം എന്നതാണ് മന്‍മോഹന്‍ സിങിന്റെ ആദ്യത്തെ നിര്‍ദ്ദേശം. ഇതുവഴി ജനങ്ങളുടെ ഉപജീവനം ഉറപ്പ് വരുത്തണം. അതോടൊപ്പം അവരുടെ ചെലവഴിക്കല്‍ ശേഷിും വര്‍ദ്ധിപ്പിക്കണം എന്ന് മന്‍മോഹന്‍ സിങ് നിര്‍ദ്ദേശിക്കുന്നുണ്ട്.

നിക്ഷേപ മൂലധനം

നിക്ഷേപ മൂലധനം

വ്യാപാരങ്ങള്‍ക്കാവശ്യമായ മൂലധനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപടണം എന്നതാണ് രണ്ടാമത്തെ നിര്‍ദ്ദേശം. ഇതിനായി സര്‍ക്കരിന്റെ ക്രെഡിറ്റ് ഗാരണ്ടി പദ്ധതികള്‍ ഉപയോഗിക്കണം എന്നും മന്‍മോഹന്‍സിങ് പറയുന്നുണ്ട്.

സ്വയംഭരണം

സ്വയംഭരണം

മൂന്നാമതായി മന്‍മോഹന്‍ സിങ് പറയുന്നത് സര്‍ക്കാര്‍ സാമ്പത്തിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഷ്‌കരിക്കണം എന്നാണ്. സ്ഥാപന സ്വയംഭരണവും മറ്റ് പ്രക്രിയകളും വഴിവേണം ഇത് സാധ്യമാക്കേണ്ടത് എന്നാണ് മന്‍മോഹന്‍ സിങിന്റെ നിര്‍ദ്ദേശം.

ചിന്താശൂന്യവും വിവേകശൂന്യവും

ചിന്താശൂന്യവും വിവേകശൂന്യവും

ബിബിസിയുമായി നടത്തിയ ഇമെയില്‍ സംവാദത്തിലാണ് മന്‍മോഹന്‍ സിങ് ഇക്കാര്യങ്ങള്‍ വിശദമാക്കിയത്. കൊിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ എന്നത് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായ ആ പ്രഖ്യാപനം ചിന്താശൂന്യവും വിവേകശൂന്യവും ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

കടം വാങ്ങിയാലും

കടം വാങ്ങിയാലും

നേരിട്ട് പണം എത്തിക്കാന്‍ കൂടുതല്‍ കടം വാങ്ങേണ്ടി വരും എന്ന് മന്‍മോഹന്‍ സിങ് അംഗീകരിക്കുന്നുണ്ട്. ഇത് ഇന്ത്യയുടെ ജിഡിപിയ്‌ക്കെതിരെയുള്ള കടത്തിന്റെ അനുപാതം കൂട്ടുമെന്നും അദ്ദേഹം സമ്മതിക്കുന്നു. എന്നാല്‍ അതുകൊണ്ട് ജീവനും അതിര്‍ത്തിയും ഉപജീവനവും സാമ്പത്തിക വളര്‍ച്ചയും എല്ലാം സംരക്ഷിക്കാന്‍ പറ്റുമെങ്കില്‍, അത് മൂല്യവത്താണെന്നും അദ്ദേഹം പറഞ്ഞു.

നാണിക്കേണ്ടതില്ല

നാണിക്കേണ്ടതില്ല

കടം വാങ്ങുന്നതില്‍ നാം നാണിക്കേണ്ടതില്ല. എന്നാല്‍ കടം വാങ്ങിയ പണം എങ്ങനെ ചെലവഴിക്കുന്നു എന്നതില്‍ വിവേകം കാണിക്കുകയാണ് വേണ്ടത് എന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. സാമ്പത്തിക മാന്ദ്യം എന്ന വാക്ക് ഉപയോഗിക്കാന്‍ താന്‍ താത്പര്യപ്പെടുന്നില്ല. എന്നാല്‍ അഗാധവും സുദീര്‍ഘവും ആയ സാമ്പത്തിക തളര്‍ച്ച ഒഴിവാക്കാന്‍ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary

Dr Manmohan Sigh suggests three steps to revive economy | ഈ പ്രതിസന്ധി മറികടക്കാന്‍ മോദിയ്ക്ക് മൂന്ന് ഉപദേശങ്ങൾ... മൻമോഹൻ സിങ് പറയുന്നത് കേൾക്കൂ

Dr Manmohan Sigh suggests three steps to revive economy
Story first published: Monday, August 10, 2020, 16:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X