സ്വർണ്ണാഭരണങ്ങൾ ഉൾപ്പെടെയുള്ള ജ്വല്ലറി വ്യവസായത്തിൽ കേന്ദ്രം പിടിമുറുക്കി. രാജ്യത്തെ മുഴുവൻ ജ്വല്ലറി വ്യവസായവും കള്ളപ്പണം തടയൽ നിയമത്തിന്റെ (പിഎംഎൽഎ) കീഴിൽ കൊണ്ടുവരുന്നതാണ് കേന്ദ്രത്തിന്റെ പദ്ധതി. 2020 ഡിസംബർ 28 മുതൽ ജ്വല്ലറി ഇടപാടുകൾ പിഎംഎൽഎയുടെ കീഴിൽ വരുമെന്ന് ചൂണ്ടിക്കാട്ടി ധനമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.
ഇഡി അധികാരം
ശരിയായ രേഖകളില്ലാതെ സ്വർണ്ണ ഇടപാടുകളുമായി ബന്ധപ്പെട്ട സ്വർണ്ണമോ പണമോ പിടിച്ചെടുത്താൽ വിശദമായ അന്വേഷണം നടത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) അധികാരമുണ്ടായിരിക്കും. ഇക്കാര്യത്തിൽ ജ്വല്ലറി ഉടമകൾക്ക് സർക്കുലറുകൾ വിതരണം ചെയ്യാൻ ഇഡി ആരംഭിച്ചു.
10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള രേഖകൾ
10 ലക്ഷം രൂപയിൽ കൂടുതലുള്ള ഏതെങ്കിലും ജ്വല്ലറി ഇടപാടുകൾ നടക്കുകയാണെങ്കിൽ, അതിന്റെ രേഖകൾ സൂക്ഷിക്കണം. ആവശ്യപ്പെട്ടാൽ ഇത് ഇഡിയ്ക്ക് മുമ്പായി ഹാജരാക്കണം. കൂടാതെ ജ്വല്ലറി ഉടമകൾ എല്ലാ ഇടപാടുകളുടെയും രേഖകൾ സൂക്ഷിക്കണം.
7 വർഷം വരെ തടവ്
രേഖകൾ ഹാജരാക്കാതിരുന്നാൽ സ്വർണം കണ്ടുകെട്ടുന്നതിന് പുറമെ 3-7 വർഷം വരെ തടവും ലഭിക്കും. പിടിച്ചെടുത്ത സ്വർണത്തിന്റെയും പണത്തിന്റെയും മൂല്യത്തിന്റെ 82.5 ശതമാനം സർക്കാരിന് നൽകും. പിഎംഎൽഎ നടപ്പിലാക്കുന്നതിനാൽ അന്വേഷണവും നേരിടേണ്ടിവരും. ജൂവലറികളിൽ നിലവിൽ 10,000 രൂപയിൽ കൂടുതലുള്ള ഇടപാടുകളെല്ലാം ചെക്ക് അല്ലെങ്കിൽ ഇ-പേയ്‌മെന്റ് വഴിയാണ് നടക്കുന്നത്.
രണ്ടുലക്ഷത്തിന് മുകളിലുള്ള ഇടപാടുകൾ
രണ്ടുലക്ഷത്തിന് മുകളിലുള്ള ഒറ്റ ഇടപാടുകൾക്ക് ഉറവിടത്തിൽതന്നെ നികുതിനൽകേണ്ടതിനാലും ആദായനികുതി വകുപ്പിന്റെ നോട്ടപ്പുള്ളികളാകുമെന്നതിനാലും സാധാരണ ഉപഭോക്താക്കൾ ഒറ്റത്തവണയായുള്ള ഇടപാടുകൾ ഒഴിവാക്കാറാണ് പതിവ്. പുതിയ സാഹചര്യത്തിൽ 50,000 രൂപയിൽ കൂടുതൽ ഇടപാടുകൾ പലതവണ നടത്തിയാലും അന്വേഷണപരിധിയിൽ ഉൾപ്പെടുത്താൻ സാധിക്കുമെന്നാണ് വ്യക്തമാകുന്നതെന്ന് ഓൾ ഇന്ത്യ ജെം ആൻഡ് ജൂവലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടർ അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു. സ്വർണാഭരണമേഖലയെ പ്രതികൂലമായി ബാധിക്കുന്ന ഈ നിയമത്തെ ശക്തമായി നേരിടാനാണ് ജൂവലറി ഉടമകളുടെ തീരുമാനം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications