എച്ച്ആർഎ ലഭിക്കുന്ന ശമ്പളക്കാർക്ക് ഇനി വാടക ക്ലെയിം ചെയ്യാനാവില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൊഴിലുടമയിൽ നിന്നും ഹൗസ് റെന്റ് അലവൻസ് (എച്ച്ആർഎ) ലഭിക്കുന്ന ജീവനക്കാർക്ക് ഇനി സെക്ഷൻ 80 ജിജി പ്രകാരം വാടക കിഴിവിനായി വരുമാന നികുതി റീട്ടേൺസ് ഫയൽ ചെയ്യാനാവില്ല. 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80ജിജി പ്രകാരം അടച്ച വാടകയ്ക്ക് വരുമാന നികുതി റീട്ടേൺസ് ഫയൽ ചെയ്ത ജീവനക്കാർക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു. ഒരു വ്യക്തിയുടെ ശമ്പളത്തിന്റെ ഭാഗമാണ് എച്ച്‌ആർ‌എ, നിങ്ങളുടെ തൊഴിലുടമയിൽ നിന്ന് എച്ച്ആർ‌എ ലഭിക്കാത്ത സാഹചര്യത്തിൽ, നിങ്ങളുടെ താമസ സൗകര്യത്തിനായി സ്വയം തിരഞ്ഞെടുക്കുന്ന വീടിന്റെ വാടക കാണിച്ച് സെക്ഷൻ 80 ജിജി പ്രകാരം നിങ്ങൾക്ക് നികുതി ഇളവിനായി ക്ലെയിം ചെയ്യാവുന്നതാണ്.

ആദായനികുതി നിയമങ്ങൾ അനുസരിച്ച്, ഇനി എച്ച്‌ആർ‌എ ലഭിക്കാത്ത ജീവനക്കാർ‌ക്കോ സ്വയം തൊഴിൽ ചെയ്യുന്നവർക്കോ മാത്രമേ സെക്ഷൻ 80 ജിജി പ്രകാരം വാടക കിഴിവ് ലഭിക്കൂ. ഈ സെക്ഷന് കീഴിൽ വരുന്ന വാടക കിഴിവിന്റെ പരിധി പ്രതിവർഷം, 60,000 രൂപയാണ്.  കൂടാതെ സ്വന്തമായി വീടുള്ളതും എന്നാൽ അതേ നഗരത്തിൽ വാടക വീട്ടിൽ താമസിക്കുന്നതുമായ വ്യക്തികൾക്ക് 80 ജിജി പ്രകാരമുള്ള ആനുകൂlല്യം ലഭിക്കില്ല. അതായത് മുംബൈ നഗരത്തിൽ സ്വന്തമായി വീടുള്ള ഒരു വ്യക്തി അതേ നഗരത്തിൽ വാടകയ്ക്ക് താമസിക്കുകയാണെങ്കിൽ അയാൾക്ക് 80 ജിജി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതല്ല. അതുപോലെ മറ്റൊരു നഗരത്തിൽ സ്വന്തമായി വീടുള്ള വ്യക്തികൾക്കും ഈ ആനുകൂല്യം ലഭിക്കുന്നതല്ല.

പരിധിയിൽ കൂടുതൽ സ്വർണ്ണം സൂക്ഷിച്ചാൽ പിടിവീഴുമോ? അറിയണം ഇക്കാര്യങ്ങൾപരിധിയിൽ കൂടുതൽ സ്വർണ്ണം സൂക്ഷിച്ചാൽ പിടിവീഴുമോ? അറിയണം ഇക്കാര്യങ്ങൾ

എച്ച്ആർഎ ലഭിക്കുന്ന ശമ്പളക്കാർക്ക് ഇനി വാടക ക്ലെയിം ചെയ്യാനാവില്ല

സെക്ഷൻ 80 ജിജി പ്രകാരം ഡിഡക്ഷൻ ക്ലെയിം ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ

1 നിങ്ങൾ ശമ്പളക്കാരോ സ്വയം തൊഴിൽ ചെയ്യുന്നവരോ ആയിരിക്കണം.

2. 80 ജിജി ക്ലെയിം ചെയ്യുന്ന വർഷത്തിൽ നിങ്ങൾക്ക് എച്ച്ആർ‌എ ലഭിച്ചിരിക്കരുത്.

3. വാടകയ്ക്ക് താമസിക്കുന്ന സിറ്റിയിൽ നിങ്ങൾക്ക് സ്വന്തമായി വീട് ഉണ്ടാവാൻ പാടില്ല.

4. സെക്ഷൻ 24 (ബി) പ്രകാരം ഭവനവായ്‌പയുടെ പലിശയ്‌ക്കായി നികുതി കിഴിവ് പോലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നവരായിരിക്കരുത്

English summary

എച്ച്ആർഎ ലഭിക്കുന്ന ശമ്പളക്കാർക്ക് ഇനി വാടക ക്ലെയിം ചെയ്യാനാവില്ല | Employees receiving hra can not file income tax returns for rent deduction

Employees receiving hra can not file income tax returns for rent deduction
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X