രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂന്നാം പാദഫലം ഏവരും പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. വിപണിയുടെ നിഗമനം പൊതുവേ ശരിവയ്ക്കും വിധമാണ് കമ്പനിയുടെ ഡിസംബര്‍ പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവന്നതും. ഇതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ വിപണിയില്‍ ഇടിവായിരുന്നെങ്കിലും റിലയന്‍സ് ഓഹരികള്‍ ആദ്യഘട്ടത്തില്‍ ഒരു ശതമാനത്തിലേറെ മുന്നേറിയിരുന്നു. എന്നാല്‍ സൂചികള്‍ നിര്‍ണായക നിലവാരം തകര്‍ത്ത് താഴേക്ക് പതിച്ചപ്പോള്‍ റിലയന്‍സിലും വില്‍പ്പന സമ്മര്‍ദം നേരിട്ടു. എങ്കിലും പ്രവര്‍ത്തന ഫലത്തിലെ ഒരു ഘടകം റിലയന്‍സിന് ചെറിയ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മൂന്നാം പാദഫലം
ഓക്ടോബര്‍- ഡിസംബര്‍ കാലയളവില്‍ റിലയന്‍സിന്റെ പ്രവര്‍ത്തന ലാഭത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്. പ്രധാന ബിസിനസ് വിഭാഗങ്ങളില്‍ കെമിക്കല്‍, റീട്ടെയില്‍, ജിയോ കമ്പനികളൊക്കെ നേട്ടമുണ്ടാക്കിയിട്ടുണ്ട്. കമ്പനിയുടെ സംയോജിത വരുമാനം മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 54.25 ശതമാനം വര്‍ധിച്ച് 1.91 ലക്ഷം കോടി രൂപയായും പ്രവര്‍ത്തന ലാഭം 29.72 ശതമാനം ഉയര്‍ന്ന് 33,753 കോടി രൂപയിലുമെത്തി. ഈ കാലയളവിലെ അറ്റാദായം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 37.9 ശതമാനം വര്‍ധിച്ച് 20,539 കോടിയുമായി. അതേസമയം, അറ്റാദായത്തിന്റെ മാര്‍ജിന്‍ ഡിസംബര്‍ പാദത്തില്‍ 9.8 ആയിരുന്നെങ്കില്‍ മുന്‍ വര്‍ഷം ഇത് 10.8 ശതമാനമായിരുന്നു.
പെട്രോളിയം
ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധന, പെട്രോളിയം ബിസിനസിനെ സഹായിച്ചു. ഇതില്‍ നിന്നുള്ള പ്രവര്‍ത്തനലാഭം 39 ശതമാനം വര്‍ധിച്ച് 13,530 കോടി രൂപയായി. അമേരിക്കയിലെ ഷെയ്ല്‍ ബിസിനസിന്റെ വില്‍പ്പനയും ഉയര്‍ന്ന പാദഫലം പുറത്തുവിടാന്‍ സഹായിച്ച. അമേരിക്കയിലെ ടെക്സാസിലെ ഷെയ്ല്‍ ഗ്യാസ് സംരംഭത്തിന്റെ വില്പനയിലൂടെ ലഭിച്ച 2,836 കോടി രൂപയും അറ്റാദായത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജിയോ, റീട്ടെയില്‍
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂന്നാം പാദത്തില്‍ കമ്പനിയുടെ പവര്‍ത്തന ലാഭത്തിന്റെ 42 ശതമാനവും ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങളായ ജിയോ, റിലയന്‍സ് റീട്ടെയില്‍ എന്നിവയുടെ സംഭാവനയാണ്. ജിയോയുടെ പ്രവര്‍ത്തനലാഭം 14 ശതമാനം ഉയര്‍ന്ന് 10,230 കോടി രൂപയായി. ജിയോയുടെ ഒരു ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം 151 രൂപയായി. അതേസമയം, റീട്ടെയില്‍ ബിസിനസില്‍ നിന്നും നികുതി കിഴിക്കുന്നതിനു മുമ്പുള്ള ലാഭം 24 ശതമാനം ഉയര്‍ന്ന് 3,835 കോടി രൂപയായി. അറ്റാദയാത്തില്‍ റിലയന്‍സ് റീട്ടെയില്‍ വിഭാഗം വാര്‍ഷികാടിസ്ഥാനത്തില്‍ 23 ശതമാനം വര്ധനയയും ടെലികോം വിഭാഗം 8.9 ശതമാനം വര്‍ധനയുമാണ് രേഖപ്പെടുത്തിയത്.
പരിഹരിക്കണം
തുടര്‍ച്ചയായ രണ്ട് പാദങ്ങളില്‍ ജിയോയുടെ വരിക്കാരിലുണ്ടാകുന്ന ഇടിവ് ആശങ്കയുളവാക്കുന്ന ഘടകമാണെന്ന് നിക്ഷേപ സ്ഥാപനമായ ജെഎം ഫിനാന്‍ഷ്യല്‍ സൂചിപ്പിച്ചു. കൂടാതെ നിലവിലുളള വരിക്കാരില്‍ ഒരു വിഭാഗം നിര്‍ജീവമായതും അര്‍പു (ARPU- വരിക്കാരില്‍ നിന്നുള്ള ശരാശരി വരുമാനം) താഴ്ന്ന നിലവാരത്തില്‍ തന്നെ തുടരുന്നതിന് കാരണമാകുന്നുണ്ടെന്നും ജെഎം ഫിനാന്‍ഷ്യല്‍ ചൂണ്ടിക്കാട്ടി.
മെച്ചപ്പെടും
പ്രതീക്ഷയോടെ കാത്തിരുന്ന ജിയോഫോണ്‍ നെക്സ്റ്റിന് ലഭിച്ച തണുത്ത പ്രതികരണമാണ് ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഉന്നയിച്ചത്. എങ്കിലും പെട്രോകെമിക്കല്‍, റീട്ടെയില്‍ വിഭാഗങ്ങളിലെ പ്രവര്‍ത്തനവും ജിയോ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലും റിലയന്‍സിന് സമീപ ഭാവിയിലേക്ക് 2,800 രൂപ ലക്ഷ്യവിലയായും മോത്തിലാല്‍ ഒസ്വാള് സൂചിപ്പിച്ചു. അതേസമയം, കഴിഞ്ഞ ഡിസംബറില്‍ ജിയോ, പ്രീപെയ്ഡ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന്റെ മുഴുവന്‍ ഗുണഫലവും വരുന്ന പാദങ്ങളില്‍ ലഭ്യമാകുമെന്നാണ് അനുമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
