സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ പുതിയ പദ്ധതികളുമായി ധനമന്ത്രി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്പദ്‌വ്യവസ്ഥ ഉത്തേജിപ്പിക്കാൻ സർക്കാർ സ്വീകരിച്ച വിവിധ നടപടികളെക്കുറിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. കോർപ്പറേറ്റ് നികുതി വെട്ടിക്കുറയ്ക്കൽ, ബാങ്കുകളുടെ ലയനം, പ്രത്യേക റിയൽ എസ്റ്റേറ്റ് ഫണ്ട് സ്ഥാപിക്കൽ, പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണ നീക്കങ്ങൾ തുടങ്ങിയവയൊക്കെ ധനമന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ച ചില സമ്പദ്‌വ്യവസ്ഥാ പുനരുജ്ജീവന നടപടികളാണ്.

കുടിശ്ശിക തീർക്കുന്നതിലും ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിന് ബിൽ ഡിസ്കൗണ്ടുകൾ നൽകുന്നതിലുമാണ് സർക്കാർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (സിഇഎ) കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ പറഞ്ഞു. കോർപ്പറേറ്റ് നികുതി നിരക്ക് കുറയ്ക്കൽ, നികുതി റീഫണ്ട് എന്നിവയ്‌ക്കൊപ്പം സമ്പദ്‌വ്യവസ്ഥയെ ഉയർത്താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റിസർവ് ബാങ്ക് വീണ്ടും പലിശ നിരക്ക് കുറയ്ക്കും, സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടില്ല: റോയിട്ടേഴ്‌സ് പോൾ ഫലംറിസർവ് ബാങ്ക് വീണ്ടും പലിശ നിരക്ക് കുറയ്ക്കും, സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടില്ല: റോയിട്ടേഴ്‌സ് പോൾ ഫലം

സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ പുതിയ പദ്ധതികളുമായി ധനമന്ത്രി

റീട്ടെയിൽ വായ്പ നൽകുന്നതിന് എൻ‌ബി‌എഫ്‌സി, എച്ച്എഫ്സി എന്നിവയ്ക്ക് 4.47 ലക്ഷം കോടി രൂപയുടെ സഹായം സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും ഇതിനുപുറമെ ഗാർഹിക ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 61,000 കോടി രൂപയുടെ കുടിശ്ശിക സർക്കാർ വെട്ടിക്കുറച്ചതായും സിഇഎ അറിയിച്ചു.

2019 -2020 ന്റെ ആദ്യ പകുതിയിൽ എഫ്ഡിഐ നിക്ഷേപം 35 ബില്യൺ ഡോളറിലെത്തിയതോടെ വിദേശ നിക്ഷേപകർ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ വിശ്വാസം അർപ്പിച്ചിട്ടുണ്ടെന്നും സുബ്രഹ്മണ്യൻ പറഞ്ഞു. ഈ സാമ്പത്തിക വർഷത്തിൽ പ്രത്യക്ഷവും പരോക്ഷവുമായ നികുതികൾക്ക് സർക്കാർ കൂടുതൽ റീഫണ്ട് നൽകിയിട്ടുണ്ടെന്നും 2019 നവംബർ വരെ മൊത്തം 2.2 ലക്ഷം കോടി രൂപയാണ് റീഫണ്ട് നൽകിയിട്ടുള്ളതെന്നും പത്രസമ്മേളനത്തിൽ റവന്യൂ സെക്രട്ടറി അജയ് ഭൂഷൺ പ്രസാദ് പാണ്ഡെ പറഞ്ഞു.

ഇന്ത്യയുടെ സാമ്പത്തിക വളർച്ച 4.7 ശതമാനമായി കുറഞ്ഞേക്കും: ഇന്ത്യ റേറ്റിംഗ്സ് 

English summary

സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ പുതിയ പദ്ധതികളുമായി ധനമന്ത്രി

Finance Minister Nirmala Sitharaman told a press conference today that the government has taken several steps to stimulate the economy. Read in malayalam.
Story first published: Friday, December 13, 2019, 17:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X