ആഗോള വിപണികള്‍ നേട്ടത്തില്‍; ഇവിടെ കടുത്ത ചഞ്ചാട്ടം; പ്രതീക്ഷയോടെ നിക്ഷേപകര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിപണിയില്‍ കടുത്ത ചാഞ്ചാട്ടം തുടരുന്നു. നേരിയ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും അത് നിലനിര്‍ത്താനാകാതെ സൂചികകളില്‍ താഴേക്ക് പതിക്കുകയായിരുന്നു. ഇന്ന് രാവിലെ നിഫ്റ്റിയില്‍ 29 പോയിന്റ് ഉയര്‍ന്ന് 17055-ലും സെന്‍സെക്സ 66 പോയിന്റ് ഇറങ്ങി 57,028-ലുമാണ് വ്യാപാരം ആരംഭിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ നിര്‍ണായക സപ്പോര്‍ട്ട് മേഖലകള്‍ ഭേദിച്ച് നിഫ്റ്റിയി്ല്‍ 100-ലേറെ പോയിന്റും സെന്‍സെക്‌സില്‍ 400-ലേറെ പോയിന്റും ഇടിഞ്ഞാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണികളില്‍ നിലവില്‍ നേട്ടത്തില്‍ തുടരുന്നതിനാല്‍ ഇന്ത്യന്‍ വിപണികളിലും ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

 

നിര്‍ണായകം

നിര്‍ണായകം

കഴിഞ ജൂലൈ മുതല്‍ ഓക്ടോബര്‍ വരെ നിഫ്റ്റിയില്‍ നടന്ന റാലിയുടെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 50 ശതമാനം ഫിബനാച്ചി റിട്രേസ്‌മെന്റ് (Fibonacci retracement) നിലവാരത്തിലാണ് സൂചികകള്‍ നില്‍ക്കുന്നത്. അതിനാല്‍, ഇന്ന് 17,000-ന് മുകളില്‍ വ്യാപാരം അവസാനിപ്പിക്കുക എന്നത് സൂചികയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. അത് തകര്‍ന്നാല്‍ തുടര്‍ന്ന് 16,700 നിലവാരത്തിലാകും പ്രധാന സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നത്. കൂടാതെ, സൂചികകളുടെ ഉയര്‍ന്ന നിലയില്‍ നിന്ന് 10 ശതമാനം അകലെയാണെന്നതും 16,700 നിലവാരം ഒരു പ്രധാന സപ്പോര്‍ട്ട് മേഖലയായി വര്‍ത്തിക്കാം. അതേസമയം 17,100-ന് മുകളില്‍ ഇന്ന്് വ്യാപാരം അവസാനിപ്പിക്കുന്നത് വിപണിയുടെ തിരിച്ചുവരവിന് കളമൊരുക്കുമെന്ന് കരുതാം.

സപ്പോര്‍ട്ട് & റെസിസ്റ്റന്‍സ്

>> വെള്ളിയാഴ്ചത്തെ ക്ലോസിങ്ങിന്റെ അടിസ്ഥാനത്തിലുള്ള ടെക്നിക്കല്‍ അനാലിസിസ് പ്രകാരം, നിഫ്റ്റിയുടെ സപ്പോര്‍ട്ട് 17000/ 16889/ 16752 എന്ന നിലവാരങ്ങളില്‍ പ്രതീക്ഷിക്കാം. അതേസമയം. നിഫ്റ്റിയുടെ റെസിസ്റ്റന്‍സ് മേഖലകള്‍ 17122/ 17259/ 17492 നിലവാരങ്ങളിലുമുണ്ടാകാം.

>> ബാങ്ക് നിഫ്റ്റിയുടെ സപ്പോര്‍ട്ട് മേഖലകള്‍ 35705 (200 DMA)/ 35663/ 35301 നിലവാരങ്ങളിലും റെസിസ്റ്റന്‍സ് 36266/ 37230/ 37593 മേഖലകളിലുമായിരിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പ്രസിദ്ധീകരിച്ച റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചപ്പിക്കുന്നു.

>> റിലയന്‍സിന്റെ സപ്പോര്‍ട്ട്് മേഖല 2383/ 2354 നിലവാരത്തിലും റെസിസ്റ്റന്‍സ് 2430/ 2459/ 2506 നിലവാരങ്ങളിലും പ്രതീക്ഷിക്കാം.

ശ്രദ്ധിക്കേണ്ട ഓഹരികള്‍

ശ്രദ്ധിക്കേണ്ട ഓഹരികള്‍

>> റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ജിയോ നിരക്കുകള്‍ വര്‍ധിപ്പിച്ചത്), എസ്ബിഐ (ആര്‍ബിഐയുടെ പിഴശിക്ഷ), ഹീറോ മോട്ടോകോര്‍പ്പ്, സാസര്‍ ടെക്‌നോഎന്‍ജീനിയറിങ് (170 കോടിയുടെ കരാര്‍), ജിഎച്ച്‌സിഎല്‍, ഫിയോനിക്‌സ് മില്‍സ്, ടാറ്റ സ്റ്റീല്‍ (ഉത്പാദനം കൂട്ടുമെന്ന പ്രഖ്യാപനം), വേദാന്ത, ഐടിസി, പഞ്ചാബ് ആല്‍ക്കലീസ് എന്നി ഓഹരികള്‍ സംബന്ധിച്ചും വാര്‍ത്തകള്‍ വന്നിട്ടുണ്ട്.

എഫ്&ഒ ട്രേഡിങ്ങില്‍ ഇന്ന് നിരോധനം

1. ഇന്ത്യബുള്‍സ് ഹൗസിങ് ഫിനാന്‍സ്

<< ഒരു ഫ്യൂച്ചര്‍ കോണ്‍ട്രാക്റ്റിലെ ഓപ്പണ്‍ പൊസിഷനുകളുടെ എണ്ണം മാര്‍ക്കറ്റ് വൈഡ് പൊസിഷന്‍ ലിമിറ്റിന്റെ 95 ശതമാത്തിലെത്തുമ്പോഴാണ് ആ കോണ്‍ട്രാക്റ്റിലെ വ്യാപാരം എക്സ്ചേഞ്ച് നിര്‍ത്തിവയ്ക്കുന്നത്. ലളിതമായി പറഞ്ഞാല്‍, ഡെറിവേറ്റീവ് വിഭാഗത്തിലുള്ള ഓഹരിയുടെ ഫ്യൂച്ചര്‍ കോണ്‍ട്രാക്റ്റില്‍ സ്റ്റോക്ക് എക്സ്ചേഞ്ച്, ഒരു സമയം ഓപ്പണ്‍ പൊസിഷനായി നിലനിര്‍ത്താന്‍ അനുവദിച്ചിരിക്കുന്ന ആകെ കോണ്‍ട്രാക്റ്റുകളുടെ എണ്ണമാണ് മാര്‍ക്കറ്റ് വൈഡ് പൊസിഷന്‍ ലിമിറ്റ് >>

ഇതുവരെ സംഭവിച്ചത്

ഇതുവരെ സംഭവിച്ചത്

ഓഹരി വിപണികളില്‍ കഴിഞ്ഞ രണ്ടാഴ്ചകളിലും തകര്‍ച്ചയാണ് നേരിട്ടത്. കോവിഡിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ് തകര്‍ച്ചയ്ക്ക് വഴിമരുന്നിട്ടത്. പിന്നിട്ട ആഴ്ചയില്‍ മാത്രം പ്രധാന സൂചികകളില്‍ 4 ശതമാനത്തിലേറെ ഇടിവ് നേരിട്ടു. സര്‍വകാല റെക്കോഡ് ഒക്ടോബര്‍ പകുതിയോടെ രേഖപ്പെടുത്തിയ ശേഷം ഇതുവരെ 8 ശതമാനത്തിലധികം സൂചികകള്‍ താഴേക്കുവന്നു. ലാര്‍ജ്കാപ്പ്, മിഡ്കാപ്പ് വിഭാഗത്തിലെ മിക്ക ഓഹരികളും 10 ശതമാനം മുതല്‍ 30 ശതമാനം വരെ തിരുത്തല്‍ നേരിട്ടിരിക്കുകയാണ്. അതേസമയം, വെള്ളിയാഴ്ച മാത്രം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 5,785 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചപ്പോള്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 2,294 കോടി രൂപയുടെ ഓഹരികള്‍ വാങ്ങികൂട്ടി.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

English summary

Global Cues Positive But Indian Markets Facing High Volatility

Global Cues Positive But Indian Markets Facing High Volatility
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X