സ്വർണത്തിന്റെയും വെള്ളിയുടെയും ആഭരണ വിൽപ്പനയുടെ ശരാശരി ഒക്ടോബറിനെ അപേക്ഷിച്ച് നവംബറിൽ 16 ശതമാനം ഉയർന്നു. ആഭരണ വിൽപ്പന തുകയുടെ കാര്യത്തിൽ 16% വർധനയുണ്ടായി. സ്റ്റാർട്ടപ്പ് ഒക്രെഡിറ്റ് ശേഖരിച്ച കണക്കുകൾ പ്രകാരം സ്വർണ്ണ ആഭരണ വിൽപ്പനയുടെ തൂക്കം കഴിഞ്ഞ വർഷത്തെ ഉത്സവ സീസണിനെ അപേക്ഷിച്ച് 70% കുറഞ്ഞു.
തൂക്കം കുറഞ്ഞു
സ്വർണം എക്കാലത്തെയും ഉയർന്ന നിലയിലായതിനാൽ ആളുകൾ ചെറുതും ഭാരം കുറഞ്ഞതുമായ ആഭരണങ്ങൾ വാങ്ങിയതിനാലാണ് സ്വർണ്ണ ആഭരണങ്ങളുടെ തൂക്കം കുറഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു. നേരെമറിച്ച്, വെള്ളി ഇനങ്ങളുടെ തൂക്കം കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 9% വർദ്ധിച്ചു. ഇത് സ്വർണ്ണത്തിൽ നിന്ന് ഉപഭോക്താക്കളുടെ ഡിമാൻഡ് വെള്ളിയിലേക്ക് മാറുന്നുവെന്ന സൂചനകൾ നൽകുന്നു.
ഉത്സവ സീസൺ
ഉത്സവ സീസൺ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് അൽപ്പം ആശ്വാസം പകർന്നിട്ടുണ്ട്. ഈ മേഖല അതിവേഗം വീണ്ടെടുക്കലിന് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. ഉത്സവ സീസണിൽ കിരാനയും ചെറുകിട ബിസിനസ്സുകളും ഒക്രെഡിറ്റ് അപ്ലിക്കേഷനിലെ ഇടപാടുകളുടെ വളർച്ചയ്ക്ക് നേതൃത്വം നൽകി. ഉത്സവ കാലയളവിൽ ആപ്ലിക്കേഷന്റെ മൊത്തത്തിലുള്ള ഇടപാടുകൾ 2020 ലെ ഇടപാടുകളുടെ 12% ആയിരുന്നിട്ടും ഇവ 55% വളർച്ചയ്ക്ക് കാരണമായി.
റെക്കോർഡ് വില
ആഗോള ഉത്തേജക നടപടികൾ, കുറഞ്ഞ പലിശനിരക്ക്, കൊവിഡ് 19 സാമ്പത്തിക അനിശ്ചിതത്വം എന്നിവയെല്ലാം 2020ൽ സ്വർണ്ണ വില റെക്കോർഡ് ഉയരത്തിലെത്താൻ കാരണമായി. ഓഗസ്റ്റ് തുടക്കത്തിൽ സ്വർണം എക്കാലത്തെയും ഉയരങ്ങളെ മറികടന്നു. ഇന്ത്യൻ വിപണികളിൽ, ആഗസ്റ്റിൽ സ്വർണ വില ഏറ്റവും ഉയർന്ന നിരക്കിലെത്തി. 10 ഗ്രാമിന് 56200 രൂപയാണ് ആഗസ്റ്റിൽ രേഖപ്പെടുത്തിയ റെക്കോർഡ് വില.
2021 സ്വർണത്തിന് എങ്ങനെ?
അടുത്ത വർഷം വരെ സ്വർണ വിലയിലെ കുതിപ്പ് തുടരുമെന്നാണ് ചില നിരീക്ഷകരുടെ അഭിപ്രായം. ആദ്യ പകുതിയിൽ ഉയരുന്ന സ്വർണ വില രണ്ടാം പകുതിയിൽ കുറയാൻ സാധ്യതയുണ്ടെന്നും സ്വർണ്ണത്തിന് ഒരു സമ്മിശ്ര വർഷമായിരിക്കും 2021 എന്നും വിശകലന വിദഗ്ധർ പറയുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications