ഏഴ് മാസം കൊണ്ട് കുറഞ്ഞത് 9,120 രൂപ! സ്വര്‍ണവിലയിലെ ഇടിവ് ഞെട്ടിപ്പിക്കുന്നത്... അടുത്തതെന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: ലോകം മുഴുവന്‍ കൊവിഡ് പ്രതിസന്ധിയില്‍ ഉഴലുമ്പോള്‍ കുതിച്ചുകയറിത് സ്വര്‍ണവില ആയിരുന്നു. എണ്ണവില കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു അത്. ലോകവിപണികള്‍ എല്ലാം തകര്‍ച്ചയിലായ സമയമായിരുന്നു അത്.

 

എന്നാലിപ്പോള്‍ സ്വര്‍ണവില കുത്തനെ ഇടിയുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോഴുള്ളത്. സ്വര്‍ണവില ഇനിയും കുറയുമോ, എന്താണ് സംഭവിക്കുന്നത്? പരിശോധിക്കാം...

 ഏറ്റവും കുറഞ്ഞവില

ഏറ്റവും കുറഞ്ഞവില

2020 ഏപ്രില്‍ മാസത്തിലെ ശരാശരി സ്വര്‍ണവില പവന് 33,600 രൂപ ആയിരുന്നു. 2021 മാര്‍ച്ച് 31 എത്തിയപ്പോള്‍ സ്വര്‍ണ വില എത്തി നില്‍ക്കുന്നത് 32,880 രൂപയിലാണ്. കഴിഞ്ഞ 12 മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത് എന്നാണ് കണക്കുകള്‍.

റെക്കോര്‍ഡ് വിലയില്‍

റെക്കോര്‍ഡ് വിലയില്‍

ഓഗസ്റ്റ് മാസത്തില്‍ ആയിരുന്നു സ്വര്‍ണം റെക്കോര്‍ഡ് വിലയില്‍ എത്തിയത്. അന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 42,000 രൂപ വരെ വില എത്തി. ഒരു ഗ്രാമിന് 5,200 രൂപയില്‍ 4,110 രൂപയില്‍ എത്തി എന്ന് പറയുമ്പോള്‍ തന്നെ വിലയിടിവിന്റെ ശക്തി എത്രത്തോളം ആണെന്ന് ഊഹിക്കാവുന്നതാണ്.

കുറഞ്ഞത് 9,120 രൂപ

കുറഞ്ഞത് 9,120 രൂപ

2020 ഓഗസ്റ്റ് മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള കണക്ക് എടുത്ത് നോക്കിയാല്‍ സ്വര്‍ണ വിലയില്‍ ഉണ്ടായ ഇടിവ് 9,120 രൂപയുടേതാണ്. 2021 മാര്‍ച്ച് മാസത്തില്‍ മാത്രം സ്വര്‍ണ വിലയില്‍ 1,560 രൂപയുടെ കുറവാണ് സംഭവിച്ചിട്ടുള്ളത്. കേരളത്തിലെ സ്വര്‍ണ വിലയാണ് പ്രതിപാദ്യം.

ഇനി 30,000 ന് താഴേക്ക്

ഇനി 30,000 ന് താഴേക്ക്

ഉപയോക്താക്കള്‍ കാത്തിരിക്കുന്നത് സ്വര്‍ണ വില ഇനിയും കുറയുമോ എന്നാണ്. ഇക്കണക്കിന് പോയാല്‍ ഒരു പവന്റെ വില മുപ്പതിനായിരത്തിന് താഴേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നവരും ഉണ്ട്. 2020 ജനുവരിയില്‍ സ്വര്‍ണവില മുപ്പതിനായിരത്തിന് താഴെക്ക് പതിച്ചിരുന്നു എന്നതും ചരിത്രമാണ്.

വിപണി ശക്തമായാല്‍

വിപണി ശക്തമായാല്‍

വിപണി ഇനിയും ശക്തമായി തന്നെ തുടര്‍ന്നാല്‍ സ്വര്‍ണ വില വീണ്ടും കുറഞ്ഞേക്കാം എന്നാണ് വിദഗ്ധരുടെ നിരീക്ഷണം. അസംസ്‌കൃത എണ്ണവിലയും സ്വര്‍ണവിലയെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്. കൊവിഡ് കാലത്ത് അസംസ്‌കൃത എണ്ണവില ഇടിഞ്ഞതോടെ ആയിരുന്നു സ്വര്‍ണവില കുതിച്ചുയര്‍ന്നത്.

സുരക്ഷിത നിക്ഷേപം

സുരക്ഷിത നിക്ഷേപം

നിക്ഷേപകര്‍ എക്കാലത്തും സുരക്ഷിത നിക്ഷേപമായി കണക്കാക്കുന്നത് സ്വര്‍ണത്തെയാണ്. വിപണിയില്‍ ചാഞ്ചാട്ടമുണ്ടാകുമെമ്പോഴെല്ലാം നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുന്ന കാഴ്ചയും കാണാം. അതുകൊണ്ട് തന്നെ സ്വര്‍ണവിലയിലെ ഇടിവ് ശാശ്വതമാകില്ലെന്നും വിലയിരുത്തലുകളുണ്ട്.

കൊവിഡ് വാക്‌സിന്‍

കൊവിഡ് വാക്‌സിന്‍

കൊവിഡ് വാക്‌സിന്‍ വ്യാപകമായതോടെയാണ് ആഗോള വിപണി തന്നെ തിരികെ എത്തിയത്. ഇതോടെ ഉത്പാദന മേഖലയും ശക്തി പ്രാപിച്ചു. സ്വര്‍ണവിലയില്‍ ക്രമാനുഗതമായ ഇടിവ് തുടങ്ങിയത് അപ്പോഴാണ്. അതുപോലെ തന്നെ ഡോളര്‍ ശക്തിപ്രാപിച്ചതും അമേരിക്കന്‍ ട്രഷറി വരുമാനം ഉയര്‍ന്നതും എല്ലാം സ്വര്‍ണവില കുറയാന്‍ കാരണമായിട്ടുണ്ട്.

English summary

Gold price fell 9,120 rupees in seven months in Kerala- Why

Gold price fell 9,120 rupees in seven months in Kerala- Why.
Story first published: Wednesday, March 31, 2021, 19:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X