സ്വര്‍ണവില വീണ്ടും ഇടിഞ്ഞു... രണ്ടുദിവസത്തിനിടെ കുറഞ്ഞത് 1000 രൂപ, വരും ദിവസങ്ങളില്‍ എങ്ങനെ...

By Ashif N
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: 42000 എന്ന സര്‍വകാല റെക്കോഡില്‍ നിന്ന് സ്വര്‍ണം തിരിച്ചിറങ്ങുന്നത് അതിവേഗം. ചൊവ്വാഴ്ചയും ഇന്നുമായി 1000 രൂപയോളം കുറഞ്ഞു. ഒന്നര മാസത്തിനിടെ 4800 രൂപയാണ് ഇടിഞ്ഞത്. സ്വര്‍ണവില കുത്തനെ വര്‍ധിക്കുമെന്ന ആശങ്ക നിലനില്‍ക്കവെയാണ് ആഗസ്റ്റ് ആദ്യവാരം 42000ത്തിലേക്ക് ഉയര്‍ന്നത്. വീണ്ടും ഉയരുമെന്നും 50000 വരെ എത്തുമെന്നും നിരീക്ഷണങ്ങളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഉയര്‍ന്നില്ല. പകരം തിരിച്ചിറങ്ങുകയായിരുന്നു മഞ്ഞ ലോഹം.

 

ഇന്ന് പവന് 200 രൂപ കുറഞ്ഞു. ചൊവ്വാഴ്ച രണ്ടുതവണയായി 760 രൂപയും താഴ്ന്നു. ഡോളര്‍ കരുത്താര്‍ജിച്ചതാണ് വില ഇടിയാന്‍ കാരണം. എന്നാല്‍ വരുംദിവസങ്ങളിലും ഇതേ പ്രവണത പ്രകടമാകുമോ എന്ന് പറയാന്‍ സാധിക്കില്ല. കാരണം ആഗോള സാമ്പത്തിക രംഗം സുസ്ഥിരമല്ല. കൊറോണ വിതച്ച ഭീതിയില്‍ നിന്ന് വിപണികള്‍ മുക്തമായിട്ടില്ല. എല്ലാ രാജ്യങ്ങളുടെയും സാമ്പത്തിക രംഗം തകര്‍ന്നടിഞ്ഞ അവസ്ഥയില്‍ തന്നെയാണ്....

പവന് 37200 രൂപ

പവന് 37200 രൂപ

കേരളത്തില്‍ സ്വര്‍ണത്തിന് ഇന്നത്തെ വില പവന് 37200 രൂപയാണ്. ഗ്രാമിന് 4650 രൂപ നല്‍കണം. ഡോളര്‍ കരുത്താര്‍ജിച്ചതും ലാഭമെടുപ്പ് തുടരുന്നതുമാണ് വിലയിടിവിന് കാരണമായി പറയപ്പെടുന്നത്. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സ് തങ്കത്തിന് 200 ഡോളര്‍ വരെ കുറഞ്ഞിട്ടുണ്ട്. വിലയിടിയുന്നത് വിവാഹ ആവശ്യങ്ങള്‍ക്ക് കാത്തിരിക്കുന്നവര്‍ക്ക്് ആശ്വാസമാണ്.

എങ്ങനെ 42000 ആയി

എങ്ങനെ 42000 ആയി

കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോകത്തെ സാമ്പത്തിക രംഗം മരവിച്ച അവസ്ഥയിലായിരുന്നു. എല്ലാ വിപണികളും അടച്ചിട്ടു. ഇതോടെ മറ്റു മേഖലയിലെ നിക്ഷേപം വന്‍ തിരിച്ചടിക്ക് കാരണമാകുമെന്ന് നിക്ഷേപകര്‍ ഭയപ്പെട്ടു. തുടര്‍ന്നാണ് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞത്. കഴിഞ്ഞ മാസം ആദ്യത്തില്‍ പവന് 42000 രൂപ എന്ന റെക്കോഡിലേക്ക് എത്തിയത് അങ്ങനെയായിരുന്നു.

വിലയിടിയാന്‍ കാരണം

വിലയിടിയാന്‍ കാരണം

വിപണികള്‍ വീണ്ടും സജീവമാകുന്നതാണ് പുതിയ സാഹചര്യം. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്ന ഇന്ത്യയും ചൈനയും വീണ്ടും സജീവമായിവരികയാണ്. മാത്രമല്ല, അമേരിക്കന്‍ വിപണിയും ഉയര്‍ച്ചയിലാണ്. ഡോളര്‍ വീണ്ടും കരുത്താര്‍ജിക്കാന്‍ തുടങ്ങി. നിക്ഷേപകരുടെ ആശങ്ക ഒഴിയുകയാണ്. ലാഭമെടുപ്പും ആരംഭിച്ചു. ഇതാണ് സ്വര്‍ണവില ഇടിയാന്‍ കാരണമായി പറയുന്നത്.

വ്യാപാര പോരുകള്‍

വ്യാപാര പോരുകള്‍

എങ്കിലും കൊറോണ മൂലമുള്ള ആശങ്ക പൂര്‍ണമായി ഇല്ലാതായി എന്ന് പറയാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ നിലവിലെ വിലയിടിവ് ഇനിയും തുടരുമെന്നും കരുതാനാകില്ല. രോഗ വ്യാപന റിപ്പോര്‍ട്ടുകള്‍ വന്നാല്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തന്നെ തിരിഞ്ഞേക്കും. അതാകട്ടെ, വീണ്ടും വില വര്‍ധനവിനും കാരണമാകും. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര പോര് തുടരുന്നതും സ്വര്‍ണ വിലയെ ബാധിക്കും.

നികുതിയിലെ കാര്യങ്ങള്‍

നികുതിയിലെ കാര്യങ്ങള്‍

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ 12 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇതിന് പുറമെ വ്യാപാരി മൂന്ന് ശതമാനം ജിഎസ്ടിയും നല്‍കണം. ഇതോടെ നികുതി ഇനത്തില്‍ മാത്രം 15 ശതമാനം നല്‍കേണ്ടി വരും. സ്വര്‍ണ ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുവ ഉയര്‍ത്തിയത്. പക്ഷേ, സ്വര്‍ണക്കടത്ത് വര്‍ധിച്ചു എന്നതാണ് ഇതിന്റെ മറ്റൊരു വശം.

English summary

Gold Price today in Kerala Fall; Dollar getting Stronger

Gold Price today in Kerala Fall; Dollar getting Stronger
Story first published: Wednesday, September 23, 2020, 12:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X