എംഎസ്എംഇ സ്‌കീമുകളില്‍ വായ്പ നല്‍കാന്‍ സഹകരണ ബാങ്കുകളും, നിര്‍ദേശം സര്‍ക്കാര്‍ പരിഗണനയില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്മര്‍ദത്തിലായ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ) പിന്തുണയ്ക്കുന്നതിനായി പ്രഖ്യാപിച്ച എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീം (ഇസിഎല്‍ജിഎസ്) പ്രകാരം വായ്പ നല്‍കുന്ന ഒരു സ്ഥാപനമായി സഹകരണ ബാങ്കുകളെ സര്‍ക്കാര്‍ ഉള്‍പ്പെടുത്താന്‍ സാധ്യത. ഇക്കാര്യത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഉടന്‍ തന്നെ തീരുമാനമെടുക്കുമെന്ന് എംഎസ്എംഇ മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. 'ഇരട്ട നിയന്ത്രണവും മേല്‍നോട്ടവും കാരണം ഇസിഎല്‍ജിഎസിന് കീഴില്‍ സഹകരണ ബാങ്കുകളെ അംഗ വായ്പ നല്‍കുന്ന സ്ഥാപനങ്ങളായി (എംഎല്‍ഐ) ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ധനമന്ത്രി വിശദീകരിച്ചിട്ടുണ്ട്.

 

എന്നിരുന്നാലും, പദ്ധതിയുടെ ഹെഡ്‌റൂം ലഭ്യതയെ ആശ്രയിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി (ആര്‍ബിഐ) കൂടിയാലോചിച്ച് പദ്ധതികള്‍ക്കായി എംഎല്‍ഐകളായി ഉള്‍പ്പെടുത്തുന്ന ഷെഡ്യൂള്‍ ചെയ്ത സഹകരണ ബാങ്കുകളില്‍ നിന്നും നഗര സഹകരണ ബാങ്കുകളില്‍ നിന്നും അവരുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നു.' FICCI കര്‍ണാടക സ്റ്റേറ്റ് കൗണ്‍സില്‍ സംഘടിപ്പിച്ച എംഎസ്എംഇ കോണ്‍ക്ലേവില്‍ പങ്കെടുത്തവരോടായി ഗഡ്കരി വ്യക്തമാക്കി. നിലവില്‍, എല്ലാ പൊതുമേഖലാ, സ്വകാര്യമേഖലാ ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളും (എന്‍ബിഎഫ്‌സി) ഇസിഎല്‍ജിഎസിന് കീഴില്‍ വായ്പ നീട്ടിയിട്ടുണ്ട്. പാവപ്പെട്ടവരെയും ചെറുകിട വ്യവസായങ്ങളെയും കൊവിഡ് 19 പ്രതിസന്ധി നേരിടാന്‍ സഹായിക്കുന്നതിനായുള്ള സര്‍ക്കാരിന്റെ 20 ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക പാക്കേജിന്റെ ഭാഗമാണ് ഇസിഎല്‍ജിഎസ്. അവര്‍ക്കായി 3 ട്രില്യണ്‍ ഡോളറിന്റെ അധിക ധനസഹായവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

 
 എംഎസ്എംഇ സ്‌കീമുകളില്‍ വായ്പ നല്‍കാന്‍ സഹകരണ ബാങ്കുകളും, നിര്‍ദേശം സര്‍ക്കാര്‍ പരിഗണനയില്‍

'എംഎല്‍ഐകള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അതായത്, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, എന്‍ബിഎഫ്‌സി എന്നിവയിലേക്ക് പ്രവേശനം വര്‍ദ്ധിപ്പിക്കുന്നതിനും എംഎസ്എംഇ വായ്പക്കാര്‍ക്ക് അധിക ഫണ്ടിംഗ് സൗകര്യം ലഭ്യമാക്കുന്നതിനും പ്രാപ്തമാക്കുക എന്നതാണ് ഇത്. കൊവിഡ് 19 പ്രതിസന്ധി മൂലമുണ്ടായ സാമ്പത്തിക ക്ലേശങ്ങള്‍ കണക്കിലെടുത്ത്, വായ്പക്കാര്‍ ജിഇസിഎല്‍ ഫണ്ട് തിരിച്ചടയ്ക്കാത്തതുമൂലം ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് 100 ശതമാനം ഗ്യാരന്റിയും നല്‍കുന്നുണ്ട്,' മെയ് മാസത്തില്‍ ഒരു പ്രസ്താവനയിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മൂന്ന് ട്രില്യണ്‍ ഡോളറിനെ അപേക്ഷിച്ച് 1.2 ട്രില്യണ്‍ ഡോളര്‍ മാത്രമാണ് വിതരണം ചെയ്യുന്നത്, ആയതിനാല്‍, ഈ പദ്ധതി പ്രകാരം സഹകരണ ബാങ്കുകള്‍ക്ക് വായ്പ നല്‍കാന്‍ അനുവദിക്കുന്നത് പരിഗണിക്കുമെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. ഗ്രാമീണ, നഗര മേഖലകളിലെ സാമ്പത്തിക ഉള്‍പ്പെടുത്തലുകളില്‍ സഹകരണ സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.

English summary

government may include co-operative banks as a lending institution under scheme for msmes | എംഎസ്എംഇ സ്‌കീമുകളില്‍ വായ്പ നല്‍കാന്‍ സഹകരണ ബാങ്കുകളും, നിര്‍ദേശം സര്‍ക്കാര്‍ പരിഗണനയില്‍

government may include co-operative banks as a lending institution under scheme for msmes
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X