ആഗോള ഉത്തേജക നടപടികൾ, കുറഞ്ഞ പലിശനിരക്ക്, കൊവിഡ് 19 സാമ്പത്തിക അനിശ്ചിതത്വം എന്നിവയെല്ലാം 2020ൽ സ്വർണ്ണ വില റെക്കോർഡ് ഉയരത്തിലെത്താൻ കാരണമായി. ഓഗസ്റ്റ് തുടക്കത്തിൽ സ്വർണം എക്കാലത്തെയും ഉയരങ്ങളെ മറികടന്ന് ട്രോയ് ഔൺസിന് 2067 ഡോളറിലേയ്ക്ക് ഉയർന്നു. ഇന്ത്യൻ വിപണികളിൽ, ഫ്യൂച്ചേഴ്സ് മാർക്കറ്റുകളിൽ സ്വർണം ഏറ്റവും ഉയർന്ന നിരക്കിലെത്തി. 10 ഗ്രാമിന് 56200 രൂപയാണ് നിലവിലെ റെക്കോർഡ് വില.
2020ലെ വില
കൊവിഡ് 19 വാക്‌സിൻ പ്രതീക്ഷയിൽ നിലവിൽ സ്വർണ വില 49000 രൂപയിലേയ്ക്ക് താഴ്ന്നു. എന്നാൽ വില വീണ്ടും കുറയാനുള്ള സാധ്യതകളുള്ളതായി സാമ്പത്തിക വിദഗ്ധർ പറയുന്നു. 2020-21 സാമ്പത്തിക വർഷം സാമ്പത്തിക വർഷത്തിൽ ആഗോള തലത്തിൽ സ്വർണ വില 29.6 ശതമാനം വരെ കുത്തനെ ഉയർന്നിട്ടുണ്ട്.
2021 സ്വർണത്തിന് എങ്ങനെ?
എന്നാൽ അടുത്ത വർഷം വരെ സ്വർണ വിലയിലെ കുതിപ്പ് തുടരുമെന്നാണ് ചില നിരീക്ഷകരുടെ അഭിപ്രായം. ആദ്യ പകുതിയിൽ ഉയരുന്ന സ്വർണ വില രണ്ടാം പകുതിയിൽ കുറയാൻ സാധ്യതയുണ്ടെന്നും സ്വർണ്ണത്തിന് ഒരു സമ്മിശ്ര വർഷമായിരിക്കും 2021 എന്നും വിശകലന വിദഗ്ധർ പറയുന്നു.
ഇന്ത്യൻ വിപണി
ആഗോള വിപണികളേക്കാൾ വേഗത്തിൽ സ്വർണ്ണ വിലയിൽ ഇന്ത്യയിൽ വർധനവുണ്ടായി. ഇത് പ്രധാനമായും രൂപയുടെ നിരക്ക് ഉയർന്നതിനെ തുടർന്നാണ്. രൂപ - ഡോളർ വിനിമയ നിരക്ക് സ്വർണ്ണ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. ഇന്ത്യയിൽ 2020-21 സാമ്പത്തിക വർഷം സ്വർണ വില 45 ശതമാനം ഉയർന്നു.
ഡിമാൻഡ് കുറഞ്ഞു
ഈ വർഷം സ്വർണ വില കുത്തനെ കുതിച്ചുയർന്നതോടെ ആളുകൾ സ്വർണം വാങ്ങുന്നത് കുറഞ്ഞു. അതിന്റെ ഫലമായി രാജ്യത്തേയ്ക്കുള്ള സ്വർണ ഇറക്കുമതിയെയും ബാധിച്ചു. ജൂൺ പാദത്തിൽ സ്വർണത്തിന്റെ ഡിമാൻഡ് കുത്തനെ ഇടിഞ്ഞു. ഈ സമയത്ത് ഇറക്കുമതി 90 ശതമാനത്തിലധികം ഇടിഞ്ഞു.
വരുമാനം കുറഞ്ഞു
സ്വർണത്തിന് ഡിമാൻഡി കുറഞ്ഞതോടെ ജ്വല്ലറികളിൽ സ്വർണത്തിൽ നിന്നും രത്നങ്ങളിൽ നിന്നുമുള്ള വിൽപ്പന വരുമാനം 60-97 ശതമാനം വരെ കുത്തനെ ഇടിഞ്ഞു. ജൂൺ 21 ന് അവസാനിച്ച പാദത്തിൽ ജ്വല്ലറി ബിസിനസ്സ് ഏറ്റവും മോശം പ്രകടനം കാഴ്ച്ച വച്ചു. മിക്ക ജ്വല്ലറികളും ആകർഷകമായ ഓഫറുകളിലൂടെ സ്വർണത്തിന്റെ വിൽപ്പന പുനരുജ്ജീവിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications