മോഹന്‍ലാല്‍ ജ്വല്ലറിയില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്: 814 കിലോ സ്വര്‍ണം പിടിച്ചെടുത്തു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെന്നൈ: ഇന്ത്യയിലെ പ്രമുഖ തങ്കക്കട്ടി കച്ചവടക്കാരായ മോഹന്‍ലാല്‍ ജ്വല്ലേഴ്സിന്റെ മൊത്ത വ്യാപാക കേന്ദ്രത്തില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നു. റെയ്ഡില്‍ 814 കിലോ രേഖകളില്ലാത്ത സ്വര്‍ണം കണ്ടെടുത്തു. രാജ്യത്തെ വിവിധ ഭാഗങ്ങളിലെ സ്ഥാപനങ്ങളിലാണ് ആദായനികുതി വകുപ്പ് ഒരേ സമയം റെയ്ഡ് നടത്തിയത്. ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വര്‍ണ മൊത്തവ്യാപാര സ്ഥാപനാണ് മോഹന്‍ലാല്‍ ജ്വല്ലേഴ്സ്.

മോഹന്‍ലാല്‍ ജ്വല്ലറിയില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്: 814 കിലോ സ്വര്‍ണം പിടിച്ചെടുത്തു

ചെന്നൈയ്ക്ക് പുറമെ  മുംബൈ, കൊല്‍ക്കത്ത, കോയമ്പത്തൂര്‍, സേലം, തിരുച്ചിറപ്പള്ളി, മധുര, തിരുനെല്‍വേലി, എന്നിവിടങ്ങളിലെ ഓഫീസുകളിലും ജ്വല്ലറികളിലും ഒരേ സമയത്ത് റെയ്ഡ് നടന്നു. ചെന്നൈ ഓഫീസിലെ കമ്പ്യൂട്ടര്‍ പരിശോധിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം 102 കോടിയുടെ ഇടപാട് നടന്നതായാണ് കണ്ടെത്തി. എന്നാല്‍ഡ പിന്നീട് സൈബര്‍ വിദഗ്ദരുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ പരിശോധനയില്‍ രേഖകളില്‍ കാണിക്കാതെ നടത്തിയ ഇടപാടുകളുടെ തെളിവുകള്‍ കണ്ടെത്തി. ഇത് മാത്രം ഏകദേശം 100 കോടിക്ക് മുകളില്‍ വരും.

രാജ്യത്തെ വിവിധ സ്ഥാപനങ്ങളില്‍ നിന്നാണ് 814 കിലോ സ്വര്‍ണം പിടിച്ചെടുത്തത്. ഇവ 400 കോടി രൂപയുടെ മൂല്യം വരുമെന്നാണ് ആദായ നികുതി വകുപ്പിന്റെ കണക്ക് കണക്കുകൂട്ടല്‍. കൂടുതല്‍ കാര്യങ്ങള്‍ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ പറയാന്‍ കഴിയുകയെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കോവിഡില്‍ വഴിമുട്ടി യുഎസ്സിന്റെ സമ്പദ് ഘടന, വാണിജ്യ മേഖലകള്‍ വളരില്ല, 2023 വരെ പ്രതിസന്ധി!!കോവിഡില്‍ വഴിമുട്ടി യുഎസ്സിന്റെ സമ്പദ് ഘടന, വാണിജ്യ മേഖലകള്‍ വളരില്ല, 2023 വരെ പ്രതിസന്ധി!!

English summary

Income tax raid on Chennai based Mohanlal jewelery: 814 kg gold seized

Income tax raid on Chennai based Mohanlal jewelery: 814 kg gold seized
Story first published: Sunday, November 15, 2020, 1:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X