സൗദി അറേബ്യയിലെയും യുഎഇയിലെയും പ്രധാന എണ്ണ ഉൽപാദന കേന്ദ്രങ്ങളിലെ കുറഞ്ഞ വില മുതലെടുത്ത്, അടിയന്തര സമയങ്ങളിൽ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇന്ത്യ തന്ത്രപരമായി അസംസ്കൃത എണ്ണ ശേഖരിച്ചതിലൂടെ രാജ്യത്തിന് 685.11 ദശലക്ഷം ഡോളർ ലാഭം. ഏപ്രിൽ, മെയ് മാസങ്ങളിൽ കരുതൽ ശേഖരം നികത്താൻ ബാരലിന് ശരാശരി 19 ഡോളർ നിരക്കിലാണ് ക്രൂഡ് ഓയിൽ വാങ്ങിയത്. വിലകൾ എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയപ്പോൾ യുഎസ് ഓയിൽ ഫ്യൂച്ചർ മാർക്കറ്റിൽ നെഗറ്റീവ് വിലയിലെത്തിയിരുന്നു.
കുറഞ്ഞ ക്രൂഡ് വില
കുറഞ്ഞ ക്രൂഡ് വില മുതലെടുക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ തന്നെ രാജ്യത്തെ എണ്ണ ശേഖരണ ശേഷിയുടെ പകുതി കൈവശം വച്ചിരുന്നു. അതായത് 5.33 ദശലക്ഷം ടൺ. ഇന്ത്യ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് ലിമിറ്റഡ് (ഐഎസ്‌പിആർഎൽ) നിയന്ത്രിക്കുന്ന വിശാഖപട്ടണം (1.33 മെട്രിക് ടൺ), മംഗളൂരു (1.5 മെട്രിക് ടൺ), പാദൂർ (2.5 മെട്രിക് ടൺ) എന്നിവിടങ്ങളിലെ ഇന്ത്യയിലെ മൂന്ന് പെട്രോളിയം സംഭരിണികൾ ഇപ്പോൾ നിറഞ്ഞു കഴിഞ്ഞു.
സംഭരണികൾ
കർണാടകയിലെ പാദൂർ, ജാജ്പൂരിലെ ചാണ്ടികോൾ എന്നിവിടങ്ങളിൽ 6.5 മെട്രിക് ടൺ കൂടി സംഭരണ ശേഷി തയ്യാറാക്കുന്നുണ്ട്. രാജസ്ഥാനിലെ ബിക്കാനീർ, ഗുജറാത്തിലെ രാജ്കോട്ട് എന്നിവിടങ്ങളിൽ രണ്ട് സംഭരണികളുടെ പണി ഉടൻ ആരംഭിക്കും. പണി പൂർത്തിയാകുമ്പോൾ, ഈ സംഭരണികളിൽ ഒരു മാസത്തിലധികം ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ എണ്ണ ശേഖരിക്കാൻ കഴിയും. പുതിയ സൈറ്റുകൾ കണ്ടെത്താൻ എണ്ണ മന്ത്രാലയം ഐഎസ്‌പിആർഎല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സർക്കാരിന്റെ പദ്ധതി
അടിയന്തിര സാഹചര്യങ്ങളിൽ എല്ലായ്പ്പോഴും 90-100 ദിവസത്തേയ്ക്കുള്ള എണ്ണ സംഭരണം ഉറപ്പാക്കുന്നതിന് സംഭരണ സൗകര്യം വർദ്ധിപ്പിക്കാനാണ് സർക്കാരിന്റെ പദ്ധതി. കൂടുതൽ എണ്ണ സംഭരിക്കാനായാൽ കുറഞ്ഞ എണ്ണവിലയിൽ നിന്ന് കൂടുതൽ പ്രയോജനം നേടാം. ഇത് ഖജനാവിന് വലിയ ലാഭമുണ്ടാക്കുകയും ചെയ്യും.
പാട്ടത്തിന് നൽകൽ
25 ദശലക്ഷം ടൺ പാദൂർ സംഭരണിയുടെ പകുതി അബുദാബി നാഷണൽ ഓയിൽ കമ്പനിയ്ക്ക് പാട്ടത്തിന് നൽകാൻ ഐഎസ്‌പിആർഎൽ ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. പാദൂർ എസ്‌പിആറിന്റെ നാലിലൊന്ന് പാട്ടത്തിന് നൽകാൻ കഴിഞ്ഞ വർഷം സൗദി അരാംകോയുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു. മംഗളൂരു സംഭരണത്തിലെ 1.5 ദശലക്ഷം ടൺ ശേഷിയുടെ പകുതി ഐഎസ്‌പിആർഎൽ ഇതിനകം എഡിഎൻഒസിക്ക് പാട്ടത്തിന് നൽകിയിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
