സൈനിക ചെലവിൽ ഇന്ത്യ മുൻനിരയിൽ, അമേരിക്കയ്ക്കും ചൈനയ്ക്കും തൊട്ടുപിന്നിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2019ൽ ലോകത്തിൽ ഏറ്റവും കൂടുതൽ സൈനിക ചെലവ് വഹിച്ച രാജ്യങ്ങളിൽ ഇന്ത്യയും മുൻനിരയിൽ. യുഎസ്, ചൈന എന്നിവയ്ക്ക് തൊട്ടുപിന്നാലെ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യയ്ക്ക് ശേഷം റഷ്യയും സൗദി അറേബ്യയും നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്. രണ്ട് ഏഷ്യൻ രാജ്യങ്ങൾ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടംനേടിയതായി സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിപ്രി) തിങ്കളാഴ്ച അറിയിച്ചു.

സൈനിക ചെലവ്

സൈനിക ചെലവ്

റഷ്യയുടെ കഴിഞ്ഞ വർഷത്തെ സൈനിക ചെലവ് 65 ബില്യൺ ഡോളറാണ്. സൗദി അറേബ്യയുടേത് 61.8 ബില്യൺ ഡോളറും. ഇവയേക്കാൾ ഏറെ മുന്നിലാണ് അമേരിക്കയും ചൈനയും ഇന്ത്യയും. സൈനികരുടെ ശമ്പളം, ആനുകൂല്യങ്ങൾ, പ്രവർത്തനച്ചെലവ്, ആയുധ, ഉപകരണങ്ങൾ വാങ്ങൽ, ഗവേഷണം, വികസനം, കേന്ദ്ര ഭരണം എന്നിവയടങ്ങുന്നതാണ് സൈനിക ചെലവ്. ആഗോള സൈനിര ചെലവ് 2019 ൽ ഏകദേശം 2 ട്രില്യൺ ഡോളറായി ഉയർന്നു. 2018 നെ അപേക്ഷിച്ച് 3.6 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയുടെ സൈനിക ചെലവ്

ഇന്ത്യയുടെ സൈനിക ചെലവ്

ഇന്ത്യയുടെ സൈനികച്ചെലവ് വർദ്ധിക്കാൻ കാരണം പാകിസ്ഥാനും ചൈനയുമായുള്ള പ്രശ്നങ്ങളാണെന്ന് സിപ്രിയുടെ മുതിർന്ന ഗവേഷകനായ സൈമൺ ടി. വെസ്മാൻ പറഞ്ഞു. 2019 ലെ മൊത്തം (ചെലവ്) 2018 നെ അപേക്ഷിച്ച് 3.6% വർദ്ധനവിനെയും 2010 ന് ശേഷമുള്ള ഏറ്റവും വലിയ വാർഷിക വളർച്ചയെയും പ്രതിനിധീകരിക്കുന്നു.

ആഗോള സൈനിക ചെലവ്

ആഗോള സൈനിക ചെലവ്

2019 ലെ ആഗോള സൈനിക ചെലവ് ആഗോള മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 2.2% പ്രതിനിധീകരിക്കുന്നുവെന്നും സിപ്രി കൂട്ടിച്ചേർത്തു. 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന ചെലവാണ് ഇത്. നിലവിൽ മിക്ക രാജ്യങ്ങളിലും കൊറോണ വൈറസ് പ്രതിസന്ധിയും ലോക്ക് ഡൌണുകളും കാരണം സാമ്പത്തിക പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. ഇത് ഭാവിയിലെ സൈനിക ചെലവുകൾ കുറയ്ക്കാൻ സാധ്യതയുണ്ട്.

ഏഷ്യൻ രാജ്യങ്ങൾ

ഏഷ്യൻ രാജ്യങ്ങൾ

ഏഷ്യയിൽ 2019ൽ ഇന്ത്യയും ചൈനയും സൈനിക ചെലവുകളുടെ പട്ടികയിൽ ഒന്നാമതെത്തി. സൈനിക ചെലവിന്റെ കാര്യത്തിൽ ആദ്യ മൂന്ന് രാജ്യങ്ങളിൽ രണ്ട് ഏഷ്യൻ രാജ്യങ്ങൾ ഇടം നേടുന്നത് ഇതാദ്യമാണ്. ഇന്ത്യയുടെ ചെലവ് 6.8 ശതമാനം വർദ്ധിച്ച് 71.1 ബില്യൺ ഡോളറിലെത്തി. ജപ്പാനെയും (47.6 ബില്യൺ ഡോളർ) ദക്ഷിണ കൊറിയയെയും (43.9 ബില്യൺ ഡോളർ) ഇന്ത്യ മറികടന്നു. ചൈനയുടെ സൈനിക ചെലവ് 2019 ൽ 261 ബില്യൺ ഡോളറിലെത്തി, ഇത് 2018 നെ അപേക്ഷിച്ച് 5.1 ശതമാനം ഉയർന്നു.

അമേരിക്കയുടെ സൈനിക ചെലവ്

അമേരിക്കയുടെ സൈനിക ചെലവ്

ആഗോളതലത്തിൽ, സൈനിക വിൽപ്പനയുടെ വളർച്ചയ്ക്ക് പ്രേരിപ്പിക്കുന്നത് യുഎസാണ്. ആഗോള ചെലവിന്റെ 38% വരും യുഎസിന്റെ സൈനിക ചെലവ്. യുഎസ് സൈനിക ചെലവിലെ സമീപകാല വളർച്ച അമേരിക്കയും ചൈനയും തമ്മിലുള്ള പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അമേരിക്കയിലെ രാജ്യങ്ങൾക്ക് ജിഡിപിയുടെ 1.4 ശതമാനവും ആഫ്രിക്കയ്ക്ക് 1.6 ശതമാനവും ഏഷ്യയ്ക്കും ഓഷ്യാനിയയ്ക്കും യൂറോപ്പിനും 1.7 ശതമാനവും പശ്ചിമേഷ്യയിൽ 4.5 ശതമാനവുമാണ് സൈനിക ചെലവ് ഭാരം.

യൂറോപ്പ്

യൂറോപ്പ്

യൂറോപ്പിൽ, ജർമ്മനിയുടെ സൈനിക ചെലവ് 2019 ൽ 10% ഉയർന്ന് 49.3 ബില്യൺ ഡോളറിലെത്തി, ഇത് 2019 ലെ സൈനിക ചെലവ് കൂടിയ 15 രാജ്യങ്ങൾക്കിടയിലെ ഏറ്റവും വലിയ വർദ്ധനവാണ്. റഷ്യയിൽ നിന്നുള്ള വർദ്ധിച്ച ഭീഷണിയെത്തുടർന്നാണ് ജർമ്മൻ സൈനിക ചെലവുകൾ വർദ്ധിച്ചത്. അതേസമയം, ഫ്രാൻസിന്റെയും യുകെയുടെയും സൈനിക ചെലവിൽ കാര്യമായ മാറ്റമില്ല, സിപ്രിയിലെ ഗവേഷകനായ ഡീഗോ ലോപ്സ് ഡാ സിൽവ പറഞ്ഞു.

റഷ്യ

റഷ്യ

2019ൽ ലോകത്തെ ഏറ്റവും വലിയ നാലാമത്തെ രാജ്യമാണ് റഷ്യ. സൈനിക ചെലവ് 4.5 ശതമാനം വർധിച്ച് 65.1 ബില്യൺ ഡോളറായി. ജിഡിപിയുടെ 3.9%, റഷ്യയുടെ സൈനിക ചെലവ്.

English summary

India ranks third after US and China in military spending | അമേരിക്കയ്ക്കും ചൈനയ്ക്കും തൊട്ടുപിന്നിൽ ഇന്ത്യ, സൈനിക ചെലവിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം

In 2019, India will be among the highest military expenditure countries in the world. India ranks third after the US and China. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X