ഇന്ത്യയില്‍ പണപ്പെരുപ്പ് വളരെ ഉയര്‍ന്ന തരത്തിലാണെന്ന് മൂഡീസ് റിപ്പോര്‍ട്ട്, ആശങ്കപ്പെടുത്തുന്നു!!

By Vaisakhan MK
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ആശങ്കകള്‍ സമ്മാനിച്ച് മൂഡീസ് അനലറ്റിക്‌സ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ പണപ്പെരുപ്പം ഏറ്റവും ഉയര്‍ന്ന തലത്തിലാണെന്ന് മൂഡീസ് പറയുന്നു. ഇന്ത്യയിലെ ഇന്ധന വില ആശങ്കപ്പെടുത്തുന്നതാണെന്നും മൂഡിസ് പറയുന്നു. റീട്ടെയില്‍ പണപ്പെരുപ്പത്തിന് ഏറ്റവും വലിയ കാരണം ഇന്ധന വിലവര്‍ധനയാണ്. ആര്‍ബിഐയെ കൂടുതല്‍ ഇളവുകള്‍ക്ക് ഇത് പ്രേരിപ്പിക്കുമെന്നും മൂഡീസ് അനലറ്റിക്‌സ് പറയുന്നു. നിലവില്‍ ഇന്ധന വില തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് വര്‍ധിക്കുന്നില്ല.

ഇന്ത്യയില്‍ പണപ്പെരുപ്പ് വളരെ ഉയര്‍ന്ന തരത്തിലാണെന്ന് മൂഡീസ് റിപ്പോര്‍ട്ട്, ആശങ്കപ്പെടുത്തുന്നു!!

പക്ഷേ ഇന്ധന വില തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉയരാം. അന്താരാഷ്ട്ര തലത്തില്‍ വന്‍ വിലയാണ് ഇന്ധനത്തിനുള്ളത്. ഇത് കൂട്ടാതെ നിവൃത്തിയില്ല. നേരത്തെ സൗദി അറേബ്യ അടക്കമുള്ളവര്‍ പറഞ്ഞത് റിസര്‍വില്‍ നിന്ന് ഇന്ത്യ ഇന്ധനം ജനങ്ങള്‍ക്ക് നല്‍കണമെന്നാണ്. ഫെബ്രുവരിയില്‍ റീട്ടെയില്‍ പണപ്പെരുപ്പം അഞ്ച് ശതമാനമാണ് ഉയര്‍ന്നത്. ജനുവരിയില്‍ ഇത് 4.1 ശതമാനമായിരുന്നു. ധനകാര്യ നയം രൂപീകരിക്കുന്ന സമയത്ത് റിസര്‍വ് ബാങ്ക് പരിഗണിക്കുക റീട്ടെയില്‍ പണപ്പെരുപ്പമാണ്.

ഇന്ത്യയില്‍ ലഭിക്കുന്ന പണത്തിനേക്കാളും കൂടുതല്‍ അവശ്യ സാധനത്തിനായി ചെലവിടേണ്ട അവസ്ഥയാണ് ഉള്ളത്. ഭക്ഷ്യസാധനങ്ങള്‍, ഇന്ധനം, പ്രകാശ സംബന്ധമായ കാര്യങ്ങള്‍ എന്നിവയടങ്ങുന്ന പണപ്പെരുപ്പം ഫെബ്രുവരിയില്‍ 5.6 ശതമാനമാണ്. ഇത് 5.3 ആയിരുന്നു ജനുവരിയില്‍. ഭക്ഷ്യസാധനങ്ങളുടെ വില പലയിടത്തും പലരീതിയിലാണ്. അതുകൊണ്ട് വളരെ ഗുരുതരമായ നിലയിലാണ് ഇന്ത്യയിലെ പണപ്പെരുപ്പ് നിരക്ക് ഉള്ളതെന്ന് മൂഡീസ് പറയുന്നു. അതേസമയം ഏഷ്യന്‍ രാജ്യങ്ങളില്‍ പണപ്പെരുപ്പം താഴ്ന്ന നിലയിലാണ് ഉള്ളതെന്നും മൂഡീസ് പറയുന്നു.

ഏഷ്യന്‍ രാജ്യങ്ങളിലും വിപണികള്‍ തുറന്ന് വരുന്നതേയുള്ളൂ. ഇന്ധന വില ഇവരെ അടുത്ത വര്‍ഷമാകുമ്പോഴേ ബാധിച്ച് തുടങ്ങൂ. എങ്കില്‍ മാത്രമേ പണപ്പെരുപ്പം ഉയര്‍ന്ന തോതിലെത്തൂ. ക്രൂഡോയില്‍ വില ഈ വര്‍ഷം 26 ശതമാനമാണ് ഉയര്‍ന്നത്. മാര്‍ച്ച് 30 ഡോളര്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 64 ഡോളറായി. ഇന്ത്യയെ കൂടാതെ ഫിലിപ്പൈന്‍സിലാണ് ഉയര്‍ന്ന പണപ്പെരുപ്പം ഉള്ളത്. കാര്യമായ വെല്ലുവിളികള്‍ ഭരണാധികാരികള്‍ക്ക് ഉണ്ടെന്നാണ് വിലയിരുത്തല്‍. 2020ല്‍ പണപ്പെരുപ്പം പലതവണ ആറിന് മുകളിലെത്തിയെന്ന് മൂഡിസ് പറയുന്നു.

English summary

India's inflation goes uncomfortably high says mood's report

india's inflation goes uncomfortably high says mood's report
Story first published: Tuesday, March 30, 2021, 22:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X