കേരള മൺസൂൺ ബംബർ BR 74 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം അഞ്ച് കോടി രൂപ ഈ ഭാഗ്യനമ്പറിന്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരള മൺസൂൺ ബമ്പർ ലോട്ടറി ഫലങ്ങൾ പ്രഖ്യാപിച്ചു. 5 കോടി രൂപയുടെ ഒന്നാം സമ്മാനം MD 240331 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ വീതം MA 240331, MB 240331, MC 240331 എന്നീ നമ്പറുകൾക്കും നൽകി. കേരള മൺസൂൺ ബമ്പർ ലോട്ടറിയുടെ വില 200 രൂപയായിരുന്നു. മലയാള വാർത്താ ചാനലുകളിൽ ലോട്ടറി ഫലം തത്സമയം പ്രക്ഷേപണം ചെയ്തു. മൺസൂൺ ബമ്പർ കേരള ലോട്ടറി ഫലം കേരള സ്റ്റേറ്റ് ലോട്ടറിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ലഭ്യമാണ്. കേരള ലോട്ടറി ഫലങ്ങൾ keralalottery.com ൽ നിന്ന് അറിയാൻ കഴിയും.

 

മറ്റ് സമ്മാനങ്ങൾ

മറ്റ് സമ്മാനങ്ങൾ

  • രണ്ടാം സമ്മാനം - Rs 10,00,000/- MA 191059 MB 250222 MC 170435 MD 343594
  • മൂന്നാം സമ്മാനം - Rs 2,00,000/- MA 283247 MB 170464 MC 103419 MD 316317 MA 115162
നറുക്കെടുപ്പ് നീട്ടി

നറുക്കെടുപ്പ് നീട്ടി

വിൻ വിൻ പ്രതിവാര ലോട്ടറി ഫലം തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ച അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിക്കും. കേരള മൺസൂൺ ബമ്പറിനുള്ള നറുക്കെടുപ്പ് ജൂലൈയിൽ നടക്കേണ്ടതായിരുന്നു. കൊറോണ വൈറസ് പടരുന്നത് തടയാൻ സർക്കാർ സ്വീകരിച്ച മുൻകരുതൽ നടപടികളാണ് ഈ വാർഷിക ബമ്പറിന്റെ നറുക്കെടുപ്പ് പുന: ക്രമീകരിക്കാൻ കാരണം. ജൂലായ് 30-നാണ് നറുക്കെടുക്കേണ്ടിയിരുന്നത്. എന്നാൽ വിൽപന ഗണ്യമായി കുറഞ്ഞതിനാൽ അഞ്ചുദിവസം നീട്ടി. ഇതിന് മുമ്പ് കേരള ലോട്ടറീസ് സമ്മർ ബമ്പർ ഫലങ്ങൾ ജൂണിൽ പുറത്തിറക്കിയിരുന്നു. പാലക്കാട് വിൽക്കുന്ന ടിക്കറ്റിന് കേരള സമ്മർ ബമ്പർ ലോട്ടറിയുടെ ആറ് കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചിരുന്നു.

നറുക്കെടുപ്പ് ഈ ചാനലുകളിൽ

നറുക്കെടുപ്പ് ഈ ചാനലുകളിൽ

കേരള മൺസൂൺ ബമ്പർ ലോട്ടറിയുടെ തത്സമയ നറുക്കെടുപ്പ് നാല് മലയാള ടെലിവിഷൻ ചാനലുകളിലാണ് പ്രക്ഷേപണം ചെയ്തത്.

  • കൌമുദി
  • കൈരളി
  • ജീവൻ
  • ജയ്ഹിന്ദ്

ഓണം ബംബർ നറുക്കെടുത്തു; 12 കോടി അടിച്ച ഭാ​ഗ്യശാലി ആര്?

കേരള മൺസൂൺ ബംബർ ഫലം എങ്ങനെ പരിശോധിക്കാം?

കേരള മൺസൂൺ ബംബർ ഫലം എങ്ങനെ പരിശോധിക്കാം?

കേരള ബമ്പർ ഫലങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്യുന്നതിന് ചെയ്യേണ്ട കാര്യങ്ങൾ

  • keralalottery.com എന്ന കേരള സ്റ്റേറ്റ് ലോട്ടറീസ് വെബ്സൈറ്റ് സന്ദർശിക്കുക
  • ഹോം പേജിൽ നൽകിയിരിക്കുന്ന റിസൾട്ട് ലിങ്കിൽ ക്ലിക്കുചെയ്യുക
  • അടുത്ത പേജിൽ, കേരള മൺസൂൺ ബമ്പർ റിസൾട്ട് ലിങ്കിൽ ക്ലിക്കുചെയ്‌ത് നിങ്ങളുടെ ഫലങ്ങൾ പരിശോധിക്കുക

അബുദാബി ബിഗ് ടിക്കറ്റ് വിജയി വീണ്ടും ഇന്ത്യകാരനായ 24കാരൻ

പ്രതിവാര ലോട്ടറികൾ

പ്രതിവാര ലോട്ടറികൾ

ബമ്പർ സ്കീമുകൾക്ക് പുറമെ വിൻ വിൻ, നിർമ്മൽ, അക്ഷയ, ശ്രീ ശക്തി, കാരുണ്യ, പൌർണമി, കാരുണ്യ പ്ലസ് തുടങ്ങിയ പ്രതിവാര ലോട്ടറികളും കേരള ലോട്ടറീസ് വിൽക്കുന്നുണ്ട്. നിലവിൽ 70 ലക്ഷം മുതൽ 80 ലക്ഷം രൂപ വരെയാണ് ആദ്യ സമ്മാനങ്ങൾക്കായി പ്രതിദിന ലോട്ടറികൾ നൽകുന്നത്.

മാറ്റി വച്ച ഭാഗ്യക്കുറി നടക്കെടുപ്പ് ജൂൺ ഒന്ന് മുതൽ; ലോട്ടറി വിൽപ്പന മെയ് 18 മുതൽ ആരംഭിക്കും

വിറ്റ ടിക്കറ്റുകൾ

വിറ്റ ടിക്കറ്റുകൾ

അഞ്ചുകോടി രൂപ സമ്മാനത്തുകയുള്ള മൺസൂൺ ബമ്പർ ലോട്ടറി ടിക്കറ്റുകൾ വിറ്റത് ആകെ 11 ലക്ഷം മാത്രമാണ്. കഴിഞ്ഞവർഷം 18 ലക്ഷം ടിക്കറ്റുകൾ വിൽക്കുകയും 10.15 കോടി രൂപ ലാഭം കിട്ടുകയുംചെയ്തിരുന്നു. ഈ വർഷത്തെ ലാഭം നാലു കോടി രൂപയിൽ താഴെയായി. ബംബർ ടിക്കറ്റുകളിൽ പൊതുവെ വിൽപ്പന കുറവുള്ളത് മൺസൂർ ബംബർ ആണ്.

English summary

Kerala Lottery Result Monsoon Bumper BR 74 Results Are Out | കേരള മൺസൂൺ ബംബർ BR 74 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം അഞ്ച് കോടി ഈ ഭാഗ്യനമ്പറിന്

Kerala Monsoon Bumper Lottery Results Announced. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X