ഈയാഴ്ച വില ഇടിയാവുന്ന ബാങ്കിംഗ് ഓഹരി ഇതാ; കൈപൊള്ളാതെ നോക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെള്ളിയാഴ്ച ആരംഭത്തില്‍ ലഭിച്ച നേട്ടം ഭാഗികമായി കൈവിട്ടതോടെ നിഫ്റ്റി സൂചികയുടെ ദിവസ ചാര്‍ട്ടില്‍ ബെയറിഷ് കാന്‍ഡിലാണ് രൂപപ്പെട്ടത്. എന്നിരുന്നാലും കഴിഞ്ഞ 5 വ്യാപാര ദനങ്ങളില്‍ രേഖപ്പെടുത്തിയിരുന്ന 'ലോവര്‍ ഹൈ ലോവര്‍ ലോ' പാറ്റേണിനെ തകര്‍ക്കാന്‍ സാധിച്ചത് ശുഭസൂചനയാണ്.

നിഫ്റ്റിയുടെ 17,171 നിലവാരം തകരാതെ കാത്തുസൂക്ഷിക്കാന്‍ കഴിയുന്നിടത്തോളം 17,333/ 17,442 നിലവാരങ്ങളിലേക്ക് മുന്നേറാനുള്ള സാധ്യത ശക്തമാണ്. 17,071/ 16,950 നിലവാരങ്ങളില്‍ സപ്പോര്‍ട്ട് പ്രതീക്ഷിക്കാമെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഈയാഴ്ചയില്‍ വില ഇടിയാന്‍ സാധ്യതയുള്ള ഒരു ബാങ്കിംഗ് ഓഹരിയുടെ വിശദാംശം ചുവടെ ചേര്‍ക്കുന്നു.

ആക്സിസ് ബാങ്ക്

ആക്സിസ് ബാങ്ക്

രാജ്യത്തെ ആദ്യ പുതുതലമുറ ബാങ്കുകളിലൊന്നാണ് ആക്‌സിസ് ബാങ്ക്. പൊതുമേഖലയിലുള്ള ഇന്‍ഷുറന്‍സ് കമ്പനികളുടെ സംയുക്ത പങ്കാളിത്തത്തോടെ 1994-ല്‍ യുടിഐ ബാങ്ക് എന്ന പേരിലായിരുന്നു തുടക്കം. പിന്നീട് ഇവര്‍ ഓഹരി പങ്കാളിത്തം കുറച്ച് സ്വകാര്യവത്കരിക്കുകയായിരുന്നു. 2007-ല്‍ ആക്സിസ് ബാങ്ക് എന്ന് പുനര്‍ നാമകരണം ചെയ്തു. നിലവില്‍ 78,000-ലേറെ ജീവനക്കാരും 4500-ലേറെ ശാഖകളും ബാങ്കിനുണ്ട്. എല്‍ഐസി ഇപ്പോഴും ആക്സിസ് ബാങ്കിലെ 9.70 ശതമാനം ഓഹരി വിഹിതം നിലനിര്‍ത്തിയിട്ടുണ്ട്.

ഓഹരി വിശദാംശം

ഓഹരി വിശദാംശം

ആക്‌സിസ് ബാങ്കിന്റെ പ്രതിയോഹരി ബുക്ക് വാല്യൂ 385 രൂപ നിരക്കിലും പിഇ അനുപാതം 15 മടങ്ങിലും നില്‍ക്കുന്നു. ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.12 ശതമാനം നിരക്കിലാണ്. ആക്‌സിസ് ബാങ്കിന്റെ ഓഹരികളില്‍ 46.58 ശതമാനം വിദേശ നിക്ഷേപകരുടെ പക്കലും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 31.47 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. ആക്‌സിസ് ബാങ്കിന്റെ വിപണി മൂല്യം 2,45,946 കോടിയാണ്.

Also Read: ഉടനടി വില ഇടിയാവുന്ന ടാറ്റ ഗ്രൂപ്പ് മിഡ് കാപ് ഓഹരി ഇതാ; ജാഗ്രതൈ!Also Read: ഉടനടി വില ഇടിയാവുന്ന ടാറ്റ ഗ്രൂപ്പ് മിഡ് കാപ് ഓഹരി ഇതാ; ജാഗ്രതൈ!

ഓഹരി വില ചരിത്രം

അതേസമയം 52 ആഴ്ച കാലയളവില്‍ ആക്‌സിസ് ബാങ്ക് (BSE: 532215, NSE : AXISBANK) ഓഹരിയുടെ ഉയര്‍ന്ന വില 867 രൂപയും താഴ്ന്ന വില 618 രൂപയുമായാണ്. വെള്ളിയാഴ്ച 800 രൂപ നിലവാരത്തിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. കഴിഞ്ഞയാഴ്ച വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കിടയിലും 6 ശതമാനം നേട്ടം കൈവരിച്ചു. കഴിഞ്ഞ 3 മാസക്കാലയളവില്‍ 20 ശതമാനം നേട്ടം ആക്‌സിസ് ബാങ്ക് ഓഹരികള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

Also Read: അടുത്ത മള്‍ട്ടിബാഗര്‍! വമ്പന്‍ വികസന പദ്ധതികള്‍ അണിയറയില്‍ ഒരുക്കുന്ന 5 സ്‌മോള്‍ കാപ് ഓഹരികള്‍Also Read: അടുത്ത മള്‍ട്ടിബാഗര്‍! വമ്പന്‍ വികസന പദ്ധതികള്‍ അണിയറയില്‍ ഒരുക്കുന്ന 5 സ്‌മോള്‍ കാപ് ഓഹരികള്‍

എന്തുകൊണ്ട് ഇടിയാം ?

എന്തുകൊണ്ട് ഇടിയാം ?

കഴിഞ്ഞയാഴ്ചത്തെ കുതിപ്പില്‍ പ്രധാനപ്പെട്ട ഹ്രസ്വകാല/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലേക്ക് ആക്‌സിസ് ബാങ്ക് ഓഹരികള്‍ എത്തിയിരുന്നു. എങ്കിലും 820 രൂപയിലെ പ്രതിരോധ കടമ്പ മറികടക്കാന്‍ ഓഹരിക്ക് സാധിച്ചില്ലെന്നത് ശ്രദ്ധേയമായി. അതായത് വിപണി സര്‍വകാല റെക്കോഡ് കുതിപ്പ് നടത്തിയ 2021 ഒക്ടോബറിനു ശേഷം ആക്‌സിസ് ബാങ്ക് ഓഹരി 820 രൂപ നിലവാരം ഭേദിച്ചിട്ടില്ലെന്ന് സാരം. അതിനാല്‍ റിസ്‌കിനുള്ള ആദായം നോക്കിയാല്‍ ഷോര്‍ട്ട് സെല്‍ ആകര്‍ഷകമാണെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

ലക്ഷ്യവില 760

ലക്ഷ്യവില 760

ഈയാഴ്ച ആക്‌സിസ് ബാങ്ക് ഓഹരിയുടെ വില 810 രൂപ നിലവാരത്തിലേക്ക് എത്തുമ്പോള്‍ ഷോര്‍ട്ട് സെല്‍ ചെയ്യാമെന്ന് ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രാത്തി നിര്‍ദേശിച്ചു. ഇവിടെ നിന്നും ഈയാഴ്ചയില്‍ ഓഹരിയുടെ വില 760 രൂപയിലേക്ക് ഇടിയാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 835 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്ന് ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stocks share stock market news
English summary

Large Cap Private Banking Stock Axis Bank Struggling To Cross Major Resistance Level Can Consider Short Sell

Large Cap Private Banking Stock Axis Bank Struggling To Cross Major Resistance Level Can Consider Short Sell.
Story first published: Sunday, October 16, 2022, 23:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X