സർക്കാർ ജീവനക്കാർക്ക് കോളടിച്ചു, സ്പെഷ്യൽ ഓഫറുകളുമായി മാരുതി സുസുക്കി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ സർക്കാർ ജീവനക്കാർക്ക് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു. 11,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് മാരുതി പ്രഖ്യാപിച്ചിരിക്കുന്നത്. ധനമന്ത്രി നിർമ്മല സീതാരാമൻ അടുത്തിടെ പ്രഖ്യാപിച്ച ലീവ് ട്രാവൽ കൺസെഷൻ (എൽടിസി) ക്യാഷ് വൗച്ചർ പദ്ധതിക്ക് ശേഷം ഈ ഓഫർ ഉപയോഗിച്ച് ഡിമാൻഡ് വർദ്ധിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. മാരുതി സുസുക്കിയിൽ നിന്ന് പുതിയ വാഹനങ്ങൾ വാങ്ങുന്നതിനായി ജീവനക്കാർക്കും അവരുടെ പങ്കാളിയ്ക്കും, പൊലീസ്, അർദ്ധസൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പ് ജീവനക്കാർക്കും ഈ പ്രത്യേക ഓഫറുകൾ ലഭിക്കും.

 

കിഴിവുകൾ ഒരോ മോഡലിനും വ്യത്യാസപ്പെടുമെന്നും കമ്പനി അറിയിച്ചു. കൊവിഡ് -19 മഹാമാരി സമയത്ത് ഉപഭോക്തൃ ചെലവുകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മാരുതി സുസുക്കി ഇന്ത്യ (എം‌എസ്‌ഐ) എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിംഗ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

കടം പെരുകി സർക്കാർ; കടം - ജിഡിപി അനുപാതം 30 പാദങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കിൽ

സർക്കാർ ജീവനക്കാർക്ക് കോളടിച്ചു, സ്പെഷ്യൽ ഓഫറുകളുമായി മാരുതി സുസുക്കി

വിവിധ കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകളിൽ 10 ദശലക്ഷത്തിലധികം സർക്കാർ ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നതിനാൽ അവർ മാരുതി സുസുക്കിയുടെ ഏറ്റവും വലിയ ഉപഭോക്താക്കളാണ്. ഇത് കണക്കിലെടുത്ത് സർക്കാർ ജീവനക്കാർക്കായി ഒരു പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും എൽ‌ടി‌സി എൻ‌ക്യാഷ്മെൻറ് ആനുകൂല്യം ലഭിക്കുന്നതിനൊപ്പം അവരുടെ പ്രിയപ്പെട്ട കാറുകൾ‌ സ്വന്തമാക്കാനാകുമെന്നും ശ്രീവാസ്തവ പറഞ്ഞു.

അടുത്തിടെ പ്രഖ്യാപിച്ച എൽ‌ടി‌സി ക്യാഷ് വൗച്ചർ പദ്ധതി 45 ലക്ഷത്തോളം സർക്കാർ ജീവനക്കാർക്ക് ഗുണം ചെയ്യുമെന്ന് കമ്പനി അറിയിച്ചു. ആൾട്ടോ, സെലെറിയോ, എസ്-പ്രസ്സോ, വാഗൺ-ആർ, ഇക്കോ, സ്വിഫ്റ്റ്, ഡിസയർ, ഇഗ്നിസ്, ബലേനോ, വിറ്റാര ബ്രെസ്സ, എർട്ടിഗ, എക്സ്എൽ 6, സിയാസ്, എസ്- എന്നിവയുൾപ്പെടെ എല്ലാ യാത്രാ വാഹനങ്ങൾക്കും സർക്കാർ ജീവനക്കാർക്കുള്ള പദ്ധതി സാധുതയുള്ളതാണെന്ന് മാരുതി വ്യക്തമാക്കി.

ഏപ്രിലിൽ ഒരു കാർ പോലും വിൽക്കാനാകാതെ മാരുതി സുസുക്കി

English summary

Maruti Suzuki give special offers to government employees, Details Here | സർക്കാർ ജീവനക്കാർക്ക് കോളടിച്ചു, സ്പെഷ്യൽ ഓഫറുകളുമായി മാരുതി സുസുക്കി

Maruti Suzuki India, the country's largest carmaker, has announced special offers for government employees. Read in malayalam.
Story first published: Sunday, October 18, 2020, 17:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X