'സിംഗപ്പൂര്‍ ഫണ്ട്' വാങ്ങിക്കൂട്ടി; 12 രൂപയുടെ ഈ പെന്നി ഓഹരി അപ്പര്‍ സര്‍ക്യൂട്ടില്‍; ഇനി വാങ്ങാമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെന്നി സ്റ്റോക്കുകളുടെ വിപണി മൂല്യവും ഓഹരി ഉടമകളുടെ എണ്ണവും പൊതുവേ കുറവായിരിക്കും. അതിനാല്‍ ഊഹാപോഹങ്ങളും അപ്രതീക്ഷിത തീരുമാനങ്ങളും പ്രഖ്യാപനങ്ങളുമൊക്കെ പെന്നി ഓഹരികളുടെ വിലയില്‍ വളരെ വേഗത്തില്‍ പ്രതിഫലിക്കും.

എന്നാല്‍ അടിസ്ഥാനപരമായി മികച്ച നിലയിലുള്ള പെന്നി ഓഹരികള്‍ കാലക്രമേണ മികച്ച നിക്ഷേപ വളര്‍ച്ചയും അല്ലാത്തവ നഷ്ടത്തിലും കലാശിക്കുകയും ചെയ്യും. അതേസമയം ഈ കടന്നു പോകുന്ന വ്യാപാരയാഴ്ചയില്‍ വിദേശ നിക്ഷേപകര്‍ വാങ്ങിക്കൂട്ടിയ ഒരു മൈക്രോ കാപ് ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

ഗുജറാത്ത് ഹൈ-സ്പിന്‍

ഗുജറാത്ത് ഹൈ-സ്പിന്‍

ആഭ്യന്തര വിപണി ലക്ഷ്യമിട്ട് പരുത്തിയുടെ നെയ്ത്തു നൂലുകള്‍ നിര്‍മിക്കുന്ന ചെറുകിട കമ്പനിയാണ് ഗുജറാത്ത് ഹൈ-സ്പിന്‍ ലിമിറ്റഡ്. ഇതിനോടൊപ്പം മൂന്നാം കക്ഷികള്‍ക്കു വേണ്ടി ചെറിയ തോതില്‍ കയറ്റുമതിയും ചെയ്യുന്നുണ്ട്. നിലവില്‍ 21.3 കോടിയാണ് ഗുജറാത്ത് ഹൈ-സ്പിന്‍ കമ്പനിയുടെ വിപണി മൂല്യം. പ്രതിയോഹരി ബുക്ക് വാല്യൂ 11.57 രൂപ നിരക്കിലും പിഇ അനുപാതം 74.08 മടങ്ങിലുമാണുള്ളത്.

അതേസമയം ഗുജറാത്ത് ഹൈ-സ്പിന്‍ ഓഹരിയിന്മേലുള്ള ആദായം (ROE) 1.52 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം (ROCE) 5.47 ശതമാനം നിലവാരത്തിലുമാണ്. എന്നാല്‍ ഈ രണ്ട് ഘടകങ്ങളും ആശ്വാസ്യമായ നിലവാരമല്ല.

Also Read: 9 രൂപയുടെ ഈ പെന്നി ഓഹരി വിദേശ നിക്ഷേപകര്‍ വാങ്ങിക്കൂട്ടുന്നു; 4 ദിവസമായി അപ്പര്‍ സര്‍ക്യൂട്ടില്‍Also Read: 9 രൂപയുടെ ഈ പെന്നി ഓഹരി വിദേശ നിക്ഷേപകര്‍ വാങ്ങിക്കൂട്ടുന്നു; 4 ദിവസമായി അപ്പര്‍ സര്‍ക്യൂട്ടില്‍

ഓഹരിക്കുതിപ്പ്

ഓഹരിക്കുതിപ്പ്

വിദേശ നിക്ഷേപകര്‍ വാങ്ങിയെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ 10 ശതമാനം വില കുതിച്ചുയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ട് നിലവാരമായ 12.95 രൂപയിലായിരുന്നു ഗുജറാത്ത് ഹൈ-സ്പിന്‍ (BSE : 540938) ഓഹരിയുടെ ക്ലോസിങ്. 2022-ല്‍ ഇതുവരെയായി ഓഹരി വിലയില്‍ 62 ശതമാനവും ഒരു വര്‍ഷ കാലയളവില്‍ 120 ശതമാനം വര്‍ധന വീതവും രേഖപ്പെടുത്തി.

അതേസമയം 52 ആഴ്ച കാലയളവില്‍ ഗുജറാത്ത് ഹൈ-സ്പിന്‍ ഓഹരിയുടെ ഉയര്‍ന്ന വില 13.5 രൂപയും താഴ്ന്ന വില 5.20 രൂപയുമാണ്. പ്രധാനപ്പെട്ട ഹ്രസ്വകാല, ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ഓഹരി ഇപ്പോഴുള്ളത്. ബുള്ളിഷ് സൂചനയാണിത്.

വിദേശ നിക്ഷേപം

വിദേശ നിക്ഷേപം

സിംഗപ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിദേശ നിക്ഷേപ സ്ഥാപനമായ (എഫ്‌ഐഐ) എന്‍എവി കാപിറ്റല്‍ വിസിസിയുടെ കീഴിലുള്ള എന്‍എവി കാപിറ്റല്‍ എമേര്‍ജിങ് സ്റ്റാര്‍ ഫണ്ട് ആണ് ഗുജറാത്ത് ഹൈ-സ്പിന്നിന്റെ ഓഹരികള്‍ വാങ്ങിക്കൂട്ടിയത്. സെപ്റ്റംബര്‍ 22-ന് ബിഎസ്ഇയില്‍ നടന്ന ബള്‍ക്ക് ഡീല്‍ മുഖേന പ്രതിയോഹരി 11.40 രൂപ നിരക്കില്‍ ഗുജറാത്ത് ഹൈ-സ്പിന്നിന്റെ 1.10 ലക്ഷം ഓഹരികള്‍ വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

ഇതിലൂടെ സിംഗപ്പൂര്‍ സ്ഥാപനം 12.54 ലക്ഷം രൂപയുടെ നിക്ഷേപമാണ് ഈ കമ്പനിയില്‍ നടത്തിയിരിക്കുന്നത്. അതേസമയം ഗുജറാത്ത് ഹൈ-സ്പിന്‍ കമ്പനിയുടെ 64.92 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍റിന്റെ കൈവശമുണ്ട്. ബാക്കി 35.08 ശതമാനം ഓഹരി വിഹിതവും പൊതു നിക്ഷേപകരുടേതാണ്.

ശ്രദ്ധിക്കുക

ശ്രദ്ധിക്കുക

അടിസ്ഥാനപരമായി മികച്ച പെന്നി ഓഹരികളായിരിക്കുമ്പോളും വളരെയധികം വളര്‍ച്ച പ്രകടമാക്കുന്ന കമ്പനികളെയും ഒഴിവാക്കാന്‍ നോക്കണം. കാരണം ഇത്തരം ഓഹരികളുടെ മൂല്യമതിപ്പ് (Valuations) പൊതുവേ ഉയര്‍ന്നതായിരിക്കും. മാത്രവുമല്ല ഏതെങ്കിലും ചില സാമ്പത്തിക പാദങ്ങളില്‍ വളര്‍ച്ചാ ഇടിവ് പ്രകടമാക്കിയാല്‍ തന്നെ ഓഹരിയുടെ വിലയില്‍ വന്‍ തിരിച്ചടി നേരിടാം.

അതിനാല്‍ അടിസ്ഥാനപരമായ എല്ലാ ഘടകങ്ങളും ശരാശരി നിലവാരത്തിന് തൊട്ടുമുകളിലുള്ളതും എന്നാല്‍ മൂല്യമതിപ്പില്‍ വിലക്കുറവില്‍ ലഭ്യമായതുമായ പെന്നി ഓഹരികളെയാവണം നിക്ഷേപത്തിനായി തെരഞ്ഞെടുക്കേണ്ടത്. ഇത്തരം ഓഹരികള്‍ വേഗത്തില്‍ നല്‍കിയില്ലെങ്കിലും തീരെ മോശമല്ലാത്ത ആദായം കാലക്രമേണ നല്‍കുന്നതായി കാണാനാകും.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Multibagger Penny Stock: FIIs Bought Gujarat Hy-spin Through Bulk Deal At BSE Share Hit Upper Circuit

Multibagger Penny Stock: FIIs Bought Gujarat Hy-spin Through Bulk Deal At BSE Share Hit Upper Circuit
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X