ബാങ്കില്‍ പോവാതെയും അക്കൗണ്ട് തുറക്കാം; പുതിയ സംവിധാനവുമായി എസ്ബിഐ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ബാങ്കില്‍ പോകാതെ വീട്ടിലിരുന്ന മൊബൈല്‍ ആപ്പ് വഴി ബാങ്ക് അക്കൗണ്ട് തുറക്കുവാനുള്ള സൗകര്യവുമായി എസ്ബിഐ. എസ്ബിഐയുടെ മൊബൈല്‍ ബാങ്കിങ് ആപ്പ് ആയ യോനോ വഴിയാണ് പുതിയ സൗകര്യം ലഭ്യമാവുക. ആപ്പ് ഉപയോഗിച്ച് വീഡിയോ കോള്‍ വഴി കെഐസി നടത്തിയാണ് അക്കൗണ്ട് എടുക്കുവന്‍ സാധിക്കുക.

 

ബാങ്കില്‍ പോവാതെയും അക്കൗണ്ട് തുറക്കാം; പുതിയ സംവിധാനവുമായി എസ്ബിഐ

കൊവിഡ് മഹാമാരിക്കാലത്ത് നേരിട്ട് ബാങ്കിലെത്താതെ അക്കൗണ്ട് തുറക്കുവാന്‍ സഹായിക്കുന്നതിനാല്‍ ഇതിന് പ്രാധാന്യമേറെയുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിര്‍മ്മിത ബുദ്ധി, ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ എന്നിവയുടെ സഹായത്തോടെയാണ് ഡിജിറ്റലായുള്ള ഈ അക്കൗണ്ട് തുറക്കല്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ മുഴുവൻ പ്രക്രിയയും കടലാസ് രഹിതവും സമ്പർക്കരഹിതവുമാണെന്ന് എസ്ബിഐ പറഞ്ഞു.

വളരെ ലളിതമായ 7 നടപടിക്രമങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് അക്കൗണ്ട് തുറക്കാം

1. YONO അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക
2. 'എസ്‌ബി‌ഐയിലേക്ക് പുതിയത്' ('New to SBI') ക്ലിക്കുചെയ്യുക
3. ഇൻസ്റ്റാ പ്ലസ് സേവിംഗ്സ് അക്കൗണ്ട് തിരഞ്ഞെടുക്കുക.
4. അപ്ലിക്കേഷനിൽ ആധാർ വിശദാംശങ്ങൾ നൽകുക
5. ആധാർ പ്രാമാണീകരണ പ്രക്രിയ പൂർത്തിയാക്കുക
6. വ്യക്തിഗത വിശദാംശങ്ങൾ നൽകുക
7. കെ‌വൈ‌സി പ്രക്രിയ പൂർത്തിയാക്കുന്നതിന് ഒരു വീഡിയോ കോൾ ഷെഡ്യൂൾ ചെയ്യുക
വീഡിയോ കെ‌വൈ‌സി വിജയകരമായി പൂർത്തിയാക്കുമ്പോൾ അക്കൗണ്ട് തുറക്കലും പൂര്‍ത്തിയാവും.

''നിലവിലെ പാൻഡെമിക് സാഹചര്യങ്ങളിൽ വളരെ ആവശ്യമുള്ള ഒന്നാണ് ഓൺലൈൻ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുറക്കൽ സൗകര്യം. ഉപഭോക്താക്കളുടെ സുരക്ഷ, സാമ്പത്തിക സുരക്ഷ, ചെലവ്-ഫലപ്രാപ്തി എന്നിവ ഉറപ്പാക്കുന്നതിന് ഒരു പടി മുന്നിലാണ് എസ്ബിഐയുടെ ഈ നടപടി. ഈ സംരംഭം മൊബൈൽ ബാങ്കിംഗിന് ഒരു പുതിയ മാനം നൽകുമെന്നും അവരുടെ ബാങ്കിംഗ് ആവശ്യങ്ങൾക്കായി ഡിജിറ്റലിലേക്ക് പോകാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുമെന്നും വിശ്വസിക്കുന്നു, "സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ ദിനേശ് ഖര പറഞ്ഞു.

2017 ലാണ് എസ്ബിഐ യോനോ ആപ്പ് ലോഞ്ച് ചെയ്തത്. അതിനുശേഷം എട്ടു കോടിയിലധികം ആളുകളാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. അതില്‍ തന്നെ 37 ദശലക്ഷത്തിലധികം ആളുകള്‍ ആപ്പില്‍ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. യോനോ ആപ്പ് പ്ലാറ്റ്‌ഫോമിൽ 20-ലധികംവിഭാഗങ്ങളിലായി നൂറിലധികം ഇ-കൊമേഴ്‌സ് സേവനങ്ങള്‍ ഈ ആപ്പില്‍ ലഭ്യമാണ്. യോനോ ക്യാഷ്, യോനോ കൃഷി, പി‌എ‌പി‌എൽ എന്നിവയാണ് യോനോയിലെ മറ്റ് സംരംഭങ്ങൾ.

ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ കാര്‍ വായ്പ ലഭിക്കുന്നത് ഈ ബാങ്കുകളില്‍

English summary

Now open an account without going to the bank; SBI launches new system

Now open an account without going to the bank; SBI launches new system
Story first published: Sunday, April 25, 2021, 20:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X