ഇന്നത്തെ ചെലവുകളെ നേരിടാൻ അധിക വരുമാനം ആഗ്രഹിക്കുന്നവരാകും മിക്കവരും. നിലവിലുള്ള ജോലിയെ ബാധിക്കാതെ തന്നെ പാർട്ട്ടൈം ആയി ഒഴിവ് സമയങ്ങൾ ഉപയോഗപ്പെടുത്തി തൊഴിൽ തേടുകയെന്നതാണ് പലരും ലക്ഷ്യമിടുന്നത്. ഇത്തരക്കാർക്ക് ഉപകാരപ്പെടുന്ന മാർഗമാണ് ആമസോൺ ഡെലിവറി. ആമസോൺ ഡെലിവറി സർവീസ് പാർട്ണർമാരുമായി ചേർന്ന് സ്ഥിര ജോലിയായി ഡെലിവറി നടത്തുന്നവരുണ്ട്. ഇത്കൂടാതെ പാർട്ട്-ടൈം ജോലിയായി ഡെലിവറിയുടെ ഭാഗമാകാൻ ആമസോൺ നേരിട്ട് അവസരം നൽകുന്നു. ഇതിന്റെ വിശദാംശങ്ങൾ നോക്കാം.
ആമസോണ്‍ ഫ്‌ളെക്‌സ്
ആമസോണ്‍ ഓര്‍ഡറുകള്‍ ഡെലിവര്‍ ചെയ്യുക എന്നതാണ് ആമസോണ്‍ ഫ്‌ളെക്‌സ് വഴിയുള്ള പാർട്ട്-ടൈം ഡെലിവറി ജോലി. അവധി സമയങ്ങള്‍ ഇഷ്ടമനുസരിച്ച് വിതരണത്തിനായി തിരഞ്ഞെടുത്ത് വരുമാനം നേടാം. ഒഴിവ് സമയങ്ങളിൽ ടൈം സ്ലോട്ട് തിരഞ്ഞെടുത്ത് ജോലിയെടുക്കാം. ആമസോണ്‍.ഇന്‍, പ്രൈം നൗ എന്നിവയില്‍ നിന്നും പാക്കേജുകളാണ് വിതരണം ചെയ്യേണ്ടത്. ആമസോണ്‍ ഉത്പ്പന്നങ്ങൾക്കായി 2-6 മണിക്കൂർ ഡെലിവറി ബ്ലോക്കും പ്രൈം നൗ ഓര്‍ഡറുകൾക്ക് 2-4 മണിക്കൂർ ഡെലിവറി ബ്ലോക്കും ലഭിക്കും.
തൊഴില്‍ രീതി
ആമസോണ്‍ ഇന്ത്യയില്‍ ബിസിനസ് വികസിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇതിന് അനുസരിച്ച് ഉത്പ്പന്നങ്ങളുടെ വിതരണ സമയം കുറച്ചു കൊണ്ടുവേണ്ടതുണ്ട്. ഇതിനായി കമ്പനി ഓരോ നഗരങ്ങളിലും കമ്പനി ഡെലിവറി അസോസിയേറ്റുകളെ തിരയുകയാണ്. വെയര്‍ഹൗസുകളില്‍ നിന്ന് സാധനങ്ങള്‍ എടുത്ത് ഉപഭോക്താക്കലുടെ വീടുകളില്‍ വിതരണം ചെയ്യുകയാണ് വേണ്ടത്.
ദിവസത്തില്‍ 100-150 പാക്കേജുകള്‍ വരെ വിതരണം ചെയ്യേണ്ടി വന്നേക്കാം. 10-15 കിലോ മീറ്റര്‍ ചുറ്റളവിലുള്ള ഇടങ്ങളിലാണ് വിതരണം നടത്തേണ്ടത്. ഇതിനാല്‍ തന്നെ ദിവസത്തില്‍ 4-5 മണിക്കൂറിനുള്ളില്‍ ഉത്പ്പന്നങ്ങള്‍ വിതരണം പൂര്‍ത്തിയാക്കാം. രാവിലെ 7 മണി മുതല്‍ രാത്രി 8 മണി വരെ വിതരണം സമയം. ഇതിനുള്ളിലുളള സമയം തിരഞ്ഞെടുക്കാം.
വരുമാനം
ആമസോൺ ഡെലിവറി സർവീസ് പാർട്ണർമാരുടെ കീഴിൽ വരുന്ന ഡെലിവറി അസോസിയേറ്റുകള്‍ക്ക് മാസത്തില്‍ സ്ഥിര ശമ്പളമുണ്ട്. 12,000 രൂപ മുതല്‍ 15,000രൂപ വരെ ഇത്തരത്തില്‍ നേടാം. എന്നാൽ പാർട്ട്-ടെെം ജോലി ചെയ്യുന്നവർക്ക് പാക്കേജ് ഡെലിവറി ചെയ്യുന്നതിന് അനുസരിച്ചാണ് വരുമാനം. മണിക്കൂറിൽ 120 രൂപ മുതൽ 140 രൂപ വരെ വരുമാനം നേടാം.
ദിവസം 6 മണിക്കൂർ ജോലി ചെയ്യുന്നൊരാൾ ദിവസം 840 രൂപ കണ്ടെത്തുന്നു. 30 ദിവസം ജോലി ചെയ്യുന്നൊരാൾക്ക് 25,000 രൂപ നേടാം. 25 ദിവസം ജോലി ചെയ്താൽ 21,000 രൂപയും നേടാം. ഇത് പ്രദേശത്തിന് അനുസരിച്ച് വ്യത്യാസപ്പെടും. ആപ്പില്‍ തന്നെ വരുമാനം കാണാം. ബുധനാഴ്ചകളിലാണ് വരുമാനം അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുക.
എങ്ങനെ ചേരാം
ആമസോണ്‍ ഫ്‌ളെക്‌സി ആപ്പ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്താണ് അപേക്ഷിക്കേണ്ടത്. ആപ്പില്‍ സൈന്‍ അപ്പ് ചെയ്യുകയോ പുതിയ ആമസോണ്‍ അക്കൗണ്ട് തുറക്കുകയോ ചെയ്യണം. പശ്ചാത്തല പരിശോധനയ്ക്കായി വിവരങ്ങള്‍ ആപ്പ് വഴി നൽകണം. ഇത് 2-5 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. അനുമതി ലഭിച്ചാൽ സര്‍വീസ് ഏരിയയും സമയവും തിരഞ്ഞെടുത്ത് വിതരണം ചെയ്യാം. വിഡീയോകള്‍ കണ്ട് പരിശീലനം നേടാം.
യോഗ്യത
18 വയസ് പൂര്‍ത്തിയായവർക്കാണ് ഈ അവസരം. ഇരുചക്ര വാഹനം, ഡ്രൈവിംഗ് ലൈസൻസ്, പുക പരിശോധന സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷൂറൻസ് തുടങ്ങി വാഹനം റോഡിലിറങ്ങാൻ ആവശ്യമായ രേഖകൾ വേണം. ആന്‍ഡ്രോയിഡ് 7 വേര്‍ഷന് മുകളിലുള്ള ഫോണും ക്യാമറ, ഫ്‌ളാഷ്, ജിപിഎസ് സൗകര്യം, ആക്ടീവ് സിം കാര്‍ഡ്, ഡാറ്റ കണക്ടിവിറ്റി എന്നിവയും ആവശ്യമാണ്. ബാങ്ക് അക്കൗണ്ട്, പാൻ കാർഡ് എന്നിവ വേണം.
വാഹനത്തിന് തേഡ് പാർട്ടി ഇൻഷൂറൻസ് ഉറപ്പാക്കണം. ഡെലിവറി അസോസിയേറ്റിന് അപകട മരണ ഇന്‍ഷൂറന്‍സായി 5 ലക്ഷം രൂപയുടെ പരിരക്ഷയുണ്ട്. ഗുരുതര പരിക്കിനും പരിരക്ഷ ലഭിക്കും.
ചിത്രത്തിന് കടപ്പാട്- ആമസോൺ
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications