കൊച്ചി: രാജ്യത്ത് ഇന്ധന വില വര്‍ദ്ധന സാധാരണക്കാരായ ജനങ്ങളെ പൊറുതിമുട്ടിക്കുകയാണ്. അടിക്കടി ഉയരുന്ന ഇന്ധനവിയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മുതലുള്ള ഒരു വര്‍ഷത്തിനിടെ പെട്രോളിനും ഡീസലനും മാത്രമായി 20 രൂപയാണ് വര്‍ദ്ധിച്ചത്.

കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ 2020 മാര്‍ക്ക് മുതല്‍ ആഗോള എണ്ണവില ഇടിയാന്‍ തുടങ്ങിയതോടെ ഇന്ധനവില കുറഞ്ഞിരുന്നു. തുടര്‍ന്ന് മാര്‍ച്ച് പകുതിയോടെ കേരളത്തില്‍ പെട്രോളിന് 70-72 രൂപയായും ഡീസലിന് 65-67 രൂപയായും കുറഞ്ഞിരുന്നു. എന്നാല്‍ ജൂണ്‍ മുതല്‍ വില വീണ്ടും ഉയരുകയായിരുന്നു. 2020 ഡിസംബര്‍ ആദ്യത്തോടെ പെട്രോള്‍ വില 82-84ല്‍ എത്തി. 2021 ജനുവരി മുതലുള്ള രണ്ട് മാസത്തിനിടെ മാത്രം പെട്രോളിന് 7.50 രൂപയും ഡീസലിന് എട്ട് രൂപയുമാണ് വര്‍ദ്ധിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം, രാജ്യത്ത് പാചകവാതക വിലയും വര്‍ദ്ധിക്കുകയാണ്. ഗാര്‍ഹിക ആവശ്യത്തിനായുള്ള പാചക വാതകത്തിന് ആറ് മാസത്തിനുള്ളില്‍ 238 രൂപയാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ ദിവസം മാത്രം 25 രൂപയോളം വര്‍ദ്ധിച്ചിരുന്നു. വാണിജ്യ ആവശ്യത്തിനായുള്ള സിലിണ്ടറിനും ഇന്നലെ 100 രൂപയുടെ അടുത്ത് വില വര്‍ദ്ധിച്ചിരുന്നു. ഇന്ധന വിലയും പാചക വാതക വിലയും അനുദിനം വര്‍ദ്ധിക്കുന്നത് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിക്കുന്നതിന് കാരണമായേക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
