പുതിയ വ്യാപാര ആഴ്ചയ്ക്കു ആവേശത്തുടക്കം. പ്രധാന സൂചികകളെല്ലാം മികച്ച നേട്ടത്തോടെയാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. പ്രധാന സൂചികയായ നിഫ്റ്റി ഒരിടവേളയ്ക്കു ശേഷം വളരെ നിര്‍ണായകമായ 18,000 നിലവാരം തിരികെ പിടിച്ചു. ഇന്നത്തെ വ്യാപാരത്തിനൊടുവില്‍ നിഫ്റ്റി 225 പോയിന്റ് നേട്ടത്തോടെ 18,012-ലും സെന്‍സെക്സ് 787 പോയിന്റ് കുതിച്ചുയര്‍ന്ന് 60,747-ലും ക്ലോസ് ചെയ്തു.
5 ഘടകങ്ങള്‍
- ഫെഡറല്‍ റിസര്‍വില്‍ നിന്നും ശുഭപ്രതീക്ഷ- ഉടനടി അമേരിക്കയില്‍ സാമ്പത്തികമാന്ദ്യം നേരിടാനുള്ള സാധ്യത കുറവാണെന്ന പ്രതീക്ഷ നല്കുന്ന സാമ്പത്തിക വിവരങ്ങളും പണപ്പെരുപ്പ നിരക്കില്‍ ഇനി കാര്യമായ വര്‍ധനയുണ്ടാകില്ല എന്ന അനുമാനവും വിപണിയെ തുണയ്ക്കുന്നു. അതുപോലെ നവംബര്‍ 1,2 തീയതികളില്‍ ചേരുന്ന എഫ്ഒഎംസി യോഗത്തില്‍ 75 ബിപിഎസ് നിരക്കില്‍ പലിശ വര്‍ധിപ്പിച്ചാലും ഡിസംബര്‍ യോഗം മുതല്‍ പലിശ നിരക്ക് വര്‍ധനയുടെ തോതും വേഗതയും കുറയ്ക്കാന്‍ ഫെഡറല്‍ റിസര്‍വ് തയ്യാറാകുമെന്ന നിഗമനങ്ങളുമാണ് വിപണിയെ ഇപ്പോള്‍ മുന്നോട്ട് നയിക്കുന്നത്.
ഘടകങ്ങള്‍
- ഇക്കഴിഞ്ഞ വെള്ളിയാഴ്ച അമേരിക്കന്‍ സൂചികകളില്‍ രേഖപ്പെടുത്തിയ വന്‍ മുന്നേറ്റവും ഇതിനെ തുടര്‍ന്ന് തിങ്കളാഴ്ച ഏഷ്യന്‍ വിപണികളും മികച്ച നേട്ടത്തോടെ തുടങ്ങിയതും ആഭ്യന്തര വിപണിയേയും നേട്ടത്തിലേക്കെത്തിച്ചു.
- ഡോളര്‍ സൂചികയിലെ തിരുത്തല്‍ വിദേശ നിക്ഷേപകരെ കടുത്ത വില്പനയില് നിന്നും തടയുന്നതും അനുകൂല ഘടകമാകുന്നു. ഡോളര്‍ സൂചിക 110 നിലവാരവും തകര്‍ത്ത് താഴേക്ക് പതിച്ചാല്‍ അത് ആഭ്യന്തര വിപണിയെ സ്ഥിരത കൈവരിക്കാന്‍ സഹായിക്കും.
- വിദേശ നിക്ഷേപകരുടെ വില്പനയുടെ തോത് കുറഞ്ഞതും തെരഞ്ഞെടുത്ത ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതും നേട്ടമാകുന്നു.
- സമീപകാല പ്രതിരോധം ചാടിക്കടക്കാന്‍ പ്രധാന സൂചികകള്‍ക്ക് ഇന്നു തുടക്കത്തിലെ സാധിച്ചതും കുതിപ്പിനുള്ള കളമൊരുക്കി.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
എന്‍എസ്ഇയില്‍ ഇന്നു വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,253 ഓഹരികളില്‍ 1,033 എണ്ണം നേട്ടത്തോടെയും 775 ഓഹരികള്‍ നഷ്ടം നേരിട്ടുമാണ് ക്ലോസ് ചെയ്തത്. ഇതോടെ എന്‍എസ്ഇയില്‍ നേട്ടവും നഷ്ടവും കുറിച്ച ഓഹരികള്‍ തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 1.21 നിരക്കിലേക്ക് മെച്ചപ്പെട്ടു. കഴിഞ്ഞ ദിവസം എഡി റേഷ്യോ 0.65 നിലവാരത്തിലേക്ക് താഴ്ന്നിരുന്നു. മിഡ് കാപ്, സ്മോള്‍ കാപ് വിഭാഗം ഓഹരികളിലെ നിക്ഷേപ താത്പര്യം എഡി റേഷ്യോ മെച്ചപ്പെടുത്താന്‍ സഹായിച്ചു.
എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളും തിങ്കളാഴ്ച നേട്ടത്തോടെയാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. നിഫ്റ്റി ഓട്ടോ, ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, ഐടി, ഫാര്‍മ, ഹെല്‍ത്ത്കെയര്‍ ഇന്‍ഡക്സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓയില്‍ & ഗ്യാസ് വിഭാഗം സൂചികകള്‍ ഒരു ശതമാനത്തിലധികം നേട്ടം കൈവരിച്ചു. നിഫ്റ്റി ബാങ്ക്, എഫ്എംസിജി വിഭാഗം സൂചികകള്‍ ഒരു ശതമാനത്തോളം മുന്നേറ്റവും കാഴ്ചവെച്ചു.
സമാനമായി നിഫ്റ്റി50-യുടെ ഭാഗമായി 50 ഓഹരികളില്‍ 44 എണ്ണവും ഇന്ന് നേട്ടം രേഖപ്പെടുത്തി.
നേട്ടം-: അള്‍ട്രാടെക് സിമന്റ് 4.13 %, എച്ച്ഡിഎഫ്സി 3.02 %, ഐഷര്‍ മോട്ടോര്‍സ് 2.92 %, എം & എം 2.91 %, സണ്‍ ഫാര്‍മ 2.70 %, എച്ച്ഡിഎഫ്സി ബാങ്ക് 2.55 % വീതവും ഇന്ന് നേട്ടം കുറിച്ചു.
നഷ്ടം-: അപ്പോളൊ ഹോസ്പിറ്റല്‍ -1.16 %, ഡോ. റെഡ്ഡീസ് ലാബ് -0.60 %, എന്‍ടിപിസി -0.49 %, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് -0.35 %, ടാറ്റ സ്റ്റീല്‍ -0.20 % വീതവും നഷ്ടം നേരിട്ടു.
More From GoodReturns

മാരുതി സുസുക്കി ഓഹരി വാങ്ങാം, 29 ശതമാനം ലാഭം ഉറപ്പെന്ന് മോത്തിലാൽ ഓസ്വാൾ, കുതിപ്പിന്റെ കാരണം അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു



Click it and Unblock the Notifications