ഖത്തറിലെ പ്രവാസികൾക്ക് ആശ്വാസം, വിസാ കാലവധി കഴി‍ഞ്ഞാലും പേടി വേണ്ട

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് പ്രതിസന്ധി കാരണം ഖത്തറിലേക്ക് മടങ്ങി വരാന്‍ കഴിയാത്ത പ്രവാസികളെ വിസാ കാലവധി കഴിഞ്ഞതിനുള്ള പിഴയില്‍ നിന്ന് ഒഴിവാക്കി. റെസിഡന്റ് പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞതിനും അല്ലെങ്കില്‍ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തു നിന്നത് കൊണ്ടുള്ള പിഴ എന്നിവയില്‍ നിന്നാണ് ഇവരെ ഒഴിവാക്കിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. പ്രത്യേക സാഹചര്യത്തില്‍ അടിയന്തരമായി ഖത്തറിലേക്ക് മടങ്ങേണ്ട പ്രവാസികളില്‍ നിന്ന് ഇപ്പോള്‍ അപേക്ഷ സ്വീകരിക്കുന്നുണ്ട്.

 

വിമാന സർവീസുകൾ

വിമാന സർവീസുകൾ

വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയവരെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതിനായി കേന്ദ്രസർക്കാര്‍ ആരംഭിച്ച വന്ദേ ഭാരത് മിഷന്‍റെ അഞ്ചാം ഘട്ടത്തിന്‍റെ ഭാഗമായി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം ഓഗസ്റ്റ് 1 മുതൽ 31 വരെ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി ഖത്തറിലേയ്ക്കും വിമാന സ‍ർവ്വീസ് ആരംഭിച്ചിട്ടുണ്ട്.

ഖത്തർ പ്രതിസന്ധിയിൽ കേരളത്തിന് ഇരട്ടി ലാഭംഖത്തർ പ്രതിസന്ധിയിൽ കേരളത്തിന് ഇരട്ടി ലാഭം

യാത്രാ, ക്വാറന്റീൻ മാർഗനിർദേശങ്ങൾ

യാത്രാ, ക്വാറന്റീൻ മാർഗനിർദേശങ്ങൾ

ഈ മാസം ഖത്തറിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട യാത്രാ, ക്വാറന്റീൻ മാർഗനിർദേശങ്ങൾ ഇതാ:

  • ഖത്തർ സർക്കാർ പോർട്ടലിൽനിന്ന് എക്സപ്ഷനല്‍ എൻട്രി പെർമിറ്റ് നേടിയ ഖത്തറിലെ സ്ഥിരം റെസിഡൻസി ഉടമകൾക്ക് മാത്രമേ ഓഗസ്റ്റ് 1 മുതൽ രാജ്യത്തേക്ക് യാത്ര ചെയ്യാന്‍ കഴിയൂ.
  • യാത്ര ചെയ്യാൻ അനുമതി ലഭിച്ചവര്‍ ഫോണിൽ എഹെറാസ് (Ehteraz) ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണം.
  • രാജ്യത്ത് എത്തുന്നതിനുമുമ്പ് ഡിസ്കവർ ഖത്തർ വഴി ഒരാഴ്ചത്തേക്ക് ഒരു ക്വാറന്റീന്‍ ഹോട്ടൽമുറി ബുക്ക് ചെയ്യുകയും വേണം.
  • ഇന്ത്യയിലെ ഒരു അംഗീകൃത മെഡിക്കൽ സെന്ററിൽ നിന്ന്, പുറപ്പെടുന്നതിനു മുമ്പ് 48 മണിക്കൂറിനുള്ളിൽ ലഭിച്ച നെഗറ്റീവ് കോവിഡ്-19 പി‌സി‌ആർ കൈവശം ഉണ്ടായിരിക്കണം.
ഇന്ത്യന്‍ എംബസി അറിയിപ്പ്

ഇന്ത്യന്‍ എംബസി അറിയിപ്പ്

ഇതിനിടെ ഖത്തറില്‍ താമസ വിസയുള്ളവര്‍ക്ക് രാജ്യത്തേക്ക് മടങ്ങിവരുന്നതിനുള്ള സംവിധാനമുണ്ടാക്കാന്‍ പരിശ്രമിക്കുകയാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. അതുകൊണ്ടുതന്നെ ഇപ്പോള്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത് ഒഴിവാക്കി എംബസിയുടെ അറിയിപ്പുകള്‍ വരുന്നതുവരെ കാത്തിരിക്കണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ എംബസി അധികൃതര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസിയാണോ നിങ്ങൾ? എങ്കിൽ അറിഞ്ഞിരിക്കണം ഈ ധനകാര്യ ഇടപാടുകൾനാട്ടിലേക്ക് മടങ്ങുന്ന പ്രവാസിയാണോ നിങ്ങൾ? എങ്കിൽ അറിഞ്ഞിരിക്കണം ഈ ധനകാര്യ ഇടപാടുകൾ

പ്രത്യേക അനുമതി

പ്രത്യേക അനുമതി

അതേസമയം പ്രത്യേക അനുമതി ലഭിച്ച പ്രവാസികള്‍ക്ക് ഖത്തറിലേക്ക് മടങ്ങാനാവശ്യമായ ടിക്കറ്റുകള്‍ ലഭ്യമാണെന്ന് അറിയിച്ചു കൊണ്ട് നിരവധി സന്ദേശങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് സാധാരണ വിമാന സര്‍വീസുകളില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റ് അവശ്യ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കുമടക്കം തിരികെ വരാനുള്ള പ്രത്യേക അനുമതി ലഭിച്ചവര്‍ ചാര്‍ട്ടേഡ് വിമാനങ്ങളിലാണ് മടങ്ങുന്നത്.

എച്ച് -1 ബി വിസ താൽക്കാലികമായി നിർത്തിവച്ച ട്രംപിന്റെ പ്രഖ്യാപനത്തിൽ താൻ നിരാശനെന്ന് സുന്ദർ പിച്ചെഎച്ച് -1 ബി വിസ താൽക്കാലികമായി നിർത്തിവച്ച ട്രംപിന്റെ പ്രഖ്യാപനത്തിൽ താൻ നിരാശനെന്ന് സുന്ദർ പിച്ചെ

English summary

Qatar Expatriates exempted from the visa expiration penalty | ഖത്തറിലെ പ്രവാസികൾക്ക് ആശ്വാസം, വിസാ കാലവധി കഴി‍ഞ്ഞാലും പേടി വേണ്ട

Expatriates who are unable to return to Qatar due to the Covid crisis are exempted from the visa expiration penalty. Read in malayalam.
Story first published: Friday, August 7, 2020, 16:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X