ആവേശക്കുതിപ്പ് തുടരുന്നു; മെറ്റല്‍, റിയാല്‍റ്റിയില്‍ ഉണര്‍വ്; നിഫ്റ്റി വീണ്ടും 17,300 മറികടന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടര്‍ച്ചയായ രണ്ടാം ദിവസവും ആഭ്യന്തര ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി. അമേരിക്കന്‍ വിപണിയിലെ ഉണര്‍വിന്റെ പിന്‍ബലത്തില്‍ ഏഷ്യന്‍ വിപണികള്‍ മുന്നേറ്റത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തിയതും അനുകൂല ഘടകമായി വര്‍ത്തിച്ചു.

 

അവസാന ഘട്ടത്തില്‍ വില്‍പന സമ്മര്‍ദം ഉടലെടുത്തെങ്കിലും നേട്ടം പൂര്‍ണമായും കൈവിടാതെ വ്യാപാരം അവസാനിപ്പിക്കാന്‍ പ്രധാന സൂചികകള്‍ക്ക് സാധിച്ചു. വ്യാഴാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ നിഫ്റ്റി 58 പോയിന്റ് നേട്ടത്തോടെ 17,332-ലും സെന്‍സെക്‌സ് 157 പോയിന്റ് ഉയര്‍ന്ന് 58,222-ലും ക്ലോസ് ചെയ്തു.

നിഫ്റ്റി സൂചിക

രാവിലെ 100 പോയിന്റിലധികം നേട്ടത്തോടെ 17,379-ലാണ് നിഫ്റ്റി സൂചികയുടെ ഇന്നത്തെ വ്യാപാരം ആരംഭിക്കുന്നത്. തുടര്‍ന്ന് 17,400 ഭേദിക്കാന്‍ നോക്കിയെന്നും ശ്രമം വിഫലമായി. കുറച്ചു സമയത്തിനു ശേഷം ശക്തിയാര്‍ജിച്ച് സൂചിക മടങ്ങിയെത്തിയതോടെ 17,400 ഭേദിക്കുകയും 17,429-ല്‍ ഇന്നത്തെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും ശക്തമായ പ്രതിരോധം നേരിടുകയും 17,400-ന് മുകളില്‍ തങ്ങിനില്‍ക്കാന്‍ പാടുപെടുകയും ചെയ്തു.

ഉച്ചയ്ക്കു ശേഷം ഒരിക്കല്‍ കൂടി പുതിയ ഉയരം കുറിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ച. തുടര്‍ന്ന് ക്രമാനുഗതമായി താഴേക്കിറങ്ങിയ സൂചിക 17,320-ല്‍ താഴ്ന്ന നിലവാരം കുറിക്കുകയും ഇതിന് സമീപത്ത് വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു.

നിഫ്റ്റിയില്‍ ഇനിയെന്ത് ?

നിഫ്റ്റിയില്‍ ഇനിയെന്ത് ?

നേട്ടത്തോടെയാണ് നിഫ്റ്റി സൂചികയിലെ വ്യാപാരം ആരംഭിച്ചതെങ്കിലും ചാഞ്ചാട്ടം പ്രകടമായിരുന്നു. ദിവസ ചാര്‍ട്ടില്‍ 'ബുള്ളിഷ് ഐലന്റ് റിവേഴ്‌സല്‍' പാറ്റേണ്‍ ആണ് രൂപപ്പെട്ടിരിക്കുന്നത്. ഹ്രസ്വകാലയളവിലേക്ക് സൂചികയുടെ ട്രെന്‍ഡ് പോസിറ്റീവായി തുടരും. നിലവില്‍ 17,250 നിലവാരമാകും നിര്‍ണായക സപ്പോര്‍ട്ട് മേഖലയായി തുടരുക. അതേസമയം 17,600/ 17,700 നിലവാരത്തിലാകും നിഫ്റ്റിയുടെ തൊട്ടടുത്ത പ്രതിരോധ കടമ്പ.

Also Read: 3 ബോണസ് ഷെയര്‍; ഈ മള്‍ട്ടിബാഗര്‍ ഓഹരിയിലെ 1 ലക്ഷം 56 കോടിയായി; നോക്കുന്നോ?Also Read: 3 ബോണസ് ഷെയര്‍; ഈ മള്‍ട്ടിബാഗര്‍ ഓഹരിയിലെ 1 ലക്ഷം 56 കോടിയായി; നോക്കുന്നോ?

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

എന്‍എസ്ഇയില്‍ വ്യാഴാഴ്ച ക്രയവിക്രയം ചെയ്യപ്പെട്ട ആകെ 2,209 ഓഹരികളില്‍ 1,364 എണ്ണവും മുന്നേറ്റത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ബാക്കിയുള്ളവയില്‍ 481 ഓഹരികള്‍ മാത്രമാണ് നഷ്ടം രേഖപ്പെടുത്തിയത്. ഇതോടെ വ്യാപാരത്തില്‍ നേട്ടവും നഷ്ടവും കുറിച്ച ഓഹരികള്‍ തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 2.43 നിലവാരത്തില്‍ രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം എഡി റേഷ്യോ 4.28-ലേക്ക് ഉയര്‍ന്നിരുന്നു.

എന്‍എസ്ഇ

എന്‍എസ്ഇയിലെ സ്‌മോള്‍ കാപ്, മിഡ് കാപ് സൂചികകള്‍ 1 ശതമാനത്തിലധികം നേട്ടം കരസ്ഥമാക്കിയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നത്തെ വ്യാപാരത്തിനിടെ 116 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തിലും 43 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. അതേസമയം ആഭ്യന്തര ഓഹരി വിപണിയില്‍ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) സൂചിക 1.30 ശതമാനം തിരുത്തല്‍ നേരിട്ട് 19.32-ല്‍ ക്ലോസ് ചെയ്തു. വിക്സ് നിരക്കുകള്‍ 20 നിലവാരത്തിനും താഴേക്ക് നീങ്ങുന്നത് വിപണിക്ക് ആശ്വാസമേകുന്ന ഘടകമാണ്.

ഓഹരി വിഭാഗം സൂചിക

എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 4 എണ്ണം നഷ്ടത്തിലും 11 സൂചികകള്‍ നേട്ടത്തോടെയുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി എഫ്എംസിജി, ഫാര്‍മ, ഹെല്‍ത്ത്‌കെയര്‍ സൂചികകളാണ് നഷ്ടത്തില്‍ ക്ലോസ് ചെയ്തത്.

അതേസമയം 3 ശതമാനത്തിലധികം നേട്ടം സ്വന്തമാക്കിയ മെറ്റല്‍ സൂചികകളാണ് ഏറ്റവും കൂടുതല്‍ മുന്നേറ്റം കാഴ്ചവെച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസവമാണ് മെറ്റല്‍ വിഭാഗം സൂചിക 3 ശതമാനത്തിലധികം നേട്ടം കുറിക്കുന്നത്. നിഫ്റ്റി റിയാല്‍റ്റി, മീഡിയ സൂചികകള്‍ 2 ശതമാനത്തിലധികം മുന്നേറി. നിഫ്റ്റി ബാങ്ക് 0.44 ശതമാനം നേട്ടം രേഖപ്പെടുത്തി.

നിഫ്റ്റി-50

അതേസമയം നിഫ്റ്റി-50 സൂചികയുടെ ഭാഗമായ ഓഹരികളില്‍ 27 എണ്ണം മുന്നേറ്റത്തോടെയും 23 എണ്ണം നഷ്ടത്തോടെയുമാണ് വ്യാഴാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയത്. ഇന്നു കൂടുതല്‍ നേട്ടവും നഷ്ടവും രേഖപ്പെടുത്തിയ 6 നിഫ്റ്റി ഓഹരികള്‍ വീതം താഴെ ചേര്‍ക്കുന്നു.

നേട്ടം-: ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ 4.94 %, കോള്‍ ഇന്ത്യ 4.73 %, ഹിന്‍ഡാല്‍കോ 4.63 %, ടാറ്റ സ്റ്റീല്‍ 2.17 %, എല്‍ & ടി 2.06 %, ഐസിഐസിഐ ബാങ്ക് 2.05 %.

നഷ്ടം-: ഭാരതി എയര്‍ടെല്‍ -2.56 %, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍ -2.10 %, എച്ച്ഡിഎഫ്‌സി -1.55 %, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് -1.33 %, ഡിവീസ് ലാബ് -1.33 %, എസ്ബിഐ ലൈഫ് -1.32 %.

English summary

Realty Metal Stocks Shines Sensex Rallies 157 Points And Nifty Ends Above 17300 | മെറ്റല്‍, റിയാല്‍റ്റിയില്‍ ഉണര്‍വ്; നിഫ്റ്റി വീണ്ടും 17,300 മറികടന്നു

Realty Metal Stocks Shines Sensex Rallies 157 Points And Nifty Ends Above 17300. Read In Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X