ഈ സ്‌മോള്‍ കാപ് കമ്പനി ഉടന്‍ അവകാശ ഓഹരി നല്‍കുന്നു; നോക്കുന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓരോ ഓഹരിയുടമയ്ക്കും നിലവിലുള്ള ഓഹരികളുടെ എണ്ണത്തിന് ആനുപാതികമായി കമ്പനി അനുവദിക്കുന്നതാണ് അവകാശ ഓഹരികള്‍ (റൈറ്റസ് ഇഷ്യൂ). അതായത് ഓഹരികള്‍ ദ്വിതീയ വിപണിയിലൂടെ മാര്‍ക്കറ്റ് വിലയില്‍ വാങ്ങുന്നതിന് പകരം കമ്പനിയുടെ പക്കല്‍ നിന്നും (വിലക്കിഴിവില്‍) നേരിട്ടു വാങ്ങാന്‍ നിക്ഷേപകന് ലഭിക്കുന്ന അവസരമാണിത്.

മാര്‍ക്കറ്റ്

അതേസമയം റൈറ്റ്സ് മുഖവിലയ്ക്കോ പ്രീമിയത്തിലോ ലഭിക്കാം. പ്രീമിയത്തിലാണെങ്കില്‍ കൂടി, നിലവിലെ മാര്‍ക്കറ്റ് വിലയില്‍ നിന്നും താരതമ്യേന താഴ്ന്ന വിലയായിരിക്കും ഓഫര്‍ പ്രൈസ് നല്‍കുക. എന്നാല്‍, കമ്പനിയുടെ അവകാശ ഓഹരികള്‍ എല്ലാ നിക്ഷേപകരും നിര്‍ബന്ധമായി വാങ്ങണമെന്നില്ല. കമ്പനികള്‍ക്ക് ഫണ്ട് ആവശ്യമായി വരുമ്പോഴാണ് നിലവിലുള്ള നിക്ഷേപകര്‍ക്ക് ഓഫര്‍ നല്‍കി അവകാശ ഓഹരികള്‍ കമ്പനികള്‍ പ്രഖ്യാപിക്കുക.

Also Read: 37% പ്രമീയത്തില്‍ ഈ സ്‌മോള്‍ കാപ് കമ്പനി ഓഹരികള്‍ തിരികെ വാങ്ങുന്നു; കൈവശമുണ്ടോ?Also Read: 37% പ്രമീയത്തില്‍ ഈ സ്‌മോള്‍ കാപ് കമ്പനി ഓഹരികള്‍ തിരികെ വാങ്ങുന്നു; കൈവശമുണ്ടോ?

കമ്പനി

കമ്പനിയുടെ വിപുലീകരണത്തിന്റെ ഭാഗമായി കൂടുതല്‍ മൂലധനം സമാഹരിക്കാന്‍ ലഭ്യമായ മാര്‍ഗങ്ങളില്‍ താരതമ്യേന എളുപ്പവും ചെലവു കുറഞ്ഞതുമായ നടപടിയാണ് അവകാശ ഓഹരികള്‍. ചുരുങ്ങിയ സമയം കൊണ്ട് കൂടുതല്‍ നടപടിക്രമങ്ങളൊന്നുമില്ലാതെ മൂലധനം സ്വരൂപിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. കമ്പനിയുടെ ബാധ്യതകളും ഇക്വിറ്റി മൂലധനവും തമ്മിലുള്ള അനുപാതം മെച്ചപ്പെട്ടതാക്കി നിലനിര്‍ത്താന്‍ അവകാശ ഓഹരികള്‍ വഴി സാധ്യമാകുന്നു. അതേസമയം അടുത്തിടെ അവകാശ ഓഹരിയുടെ റെക്കോഡ് തീയതി പ്രഖ്യാപിച്ച ഒരു പെന്നി ഓഹരിയുടെ വിശദാംശങ്ങള്‍ താഴെ ചേര്‍ക്കുന്നു.

പട്ടേല്‍ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്‌സ്

പട്ടേല്‍ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്‌സ്

റോഡ് മാര്‍ഗം ചരക്കുകടത്തും ലോജിസ്റ്റിക്‌സ്/ കൊറിയര്‍ സേവനങ്ങളും നല്‍കുന്ന കമ്പനിയാണ് പട്ടേല്‍ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്‌സ്. 1962-ലാണ് തുടക്കം. രാജ്യത്തെങ്ങും വിതരണ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കമ്പനി പ്രതിവര്‍ഷം 12,000 കോടി മൂല്യമുള്ള കാര്‍ഗോ നീക്കങ്ങള്‍ കൈകാര്യം ചെയ്യുന്നു. നിലവില്‍ 61 കോടിയാണ് പട്ടേല്‍ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്‌സിന്റെ വിപണി മൂല്യം. പ്രതിയോഹരി ബുക്ക് വാല്യൂ 35.14 രൂപ നിരക്കിലാണ്. ഇത് ഓഹരിയുടെ വിപണി വിലയേക്കാള്‍ അധികമാണെന്നതും ശ്രദ്ധേയം.

Also Read: 'സിംഗപ്പൂര്‍ ഫണ്ട്' വാങ്ങിക്കൂട്ടി; 12 രൂപയുടെ ഈ പെന്നി ഓഹരി അപ്പര്‍ സര്‍ക്യൂട്ടില്‍; ഇനി വാങ്ങാമോ?Also Read: 'സിംഗപ്പൂര്‍ ഫണ്ട്' വാങ്ങിക്കൂട്ടി; 12 രൂപയുടെ ഈ പെന്നി ഓഹരി അപ്പര്‍ സര്‍ക്യൂട്ടില്‍; ഇനി വാങ്ങാമോ?

റൈറ്റ് ഇഷ്യൂ

അവകാശ ഓഹരികളുമായി ബന്ധപ്പെട്ട് പട്ടേല്‍ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്‌സ് (BSE: 526381, NSE : PATINTLOG) പുറത്തിറക്കിയ തീരുമാനങ്ങള്‍ താഴെ കൊടുക്കുന്നു.

  • അവകാശ ഓഹരി വില-: ഭാഗികമായി അടച്ചുതീര്‍ത്ത ഓഹരിയൊന്നിന് 7.50 രൂപ നിരക്കിലാകും അവകാശ ഓഹരി നല്‍കുക.
  • റെക്കോഡ് തീയതി-: അര്‍ഹതയുള്ള ഓഹരിയുടമകളെ കണ്ടെത്തുന്നതിനായുള്ള റെക്കോഡ് തീയതി ഒക്ടോബര്‍ 7 ആണ്.
  • റൈറ്റ് ഇഷ്യൂ കാലാവധി-: അവകാശ ഓഹരിക്കു വേണ്ടിയുള്ള പണം അടയ്‌ക്കേണ്ട അവസാന തീയതി നവംബര്‍ 4 ആണ്.
ഓഹരി വിശദാംശം

ഓഹരി വിശദാംശം

അതേസമയം കഴിഞ്ഞയാഴ്ച 14.60 രൂപയിലായിരുന്നു പട്ടേല്‍ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്‌സ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 27.80 രൂപയും താഴ്ന്ന വില 11.60 രൂപയുമാണ്. ഓഹരിയുടെ പിഇ അനുപാതം 12.59 മടങ്ങിലാണുള്ളത്.

മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന പട്ടേല്‍ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്‌സ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.69 ശതമാനമാണ്. അതേസമയം ഇക്കഴിഞ്ഞ ജൂണില്‍ പട്ടേല്‍ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്‌സ് കമ്പനിയുടെ വരുമാനം 71 കോടിയും അറ്റാദായം 1 കോടിയുമാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Rights Issue: Penny Stock Patel Integrated Logistics Announces Record Date For Rights Share

Rights Issue: Penny Stock Patel Integrated Logistics Announces Record Date For Rights Share
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X