ഗൂഗിള്‍ പേയുമായി ധാരണയിലെത്തി എസ്ബിഐ, ക്രഡിറ്റ് കാർഡുടമകൾക്ക് ഇനി പെയ്മെന്റ് എളുപ്പം

By Sajitha Gopie
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെന്നൈ: ഓണ്‍ലൈന്‍ പെയ്‌മെന്റുകളുമായി ബന്ധപ്പെട്ട് ഗൂഗിള്‍ പേയുമായി ധാരണയിലെത്തി എസ്ബിഐ കാർഡ്. ഇതോടെ എസ്ബിഐ ക്രഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഗൂഗിള്‍ പേ ഉപയോഗിച്ച് സുരക്ഷിതമായി പെയ്‌മെന്റുകള്‍ നടത്താം. കൊവിഡിന്റെ കൂടി പ്രത്യേക സാഹചര്യത്തില്‍ സ്പര്‍ശന രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ നീക്കം.

ഹാർലി ഡേവിഡ്‌സൺ ഇന്ത്യയിൽ നിന്ന് മടങ്ങുന്നു, വിൽപ്പനയും ഉൽപാദനവും നിർത്തിഹാർലി ഡേവിഡ്‌സൺ ഇന്ത്യയിൽ നിന്ന് മടങ്ങുന്നു, വിൽപ്പനയും ഉൽപാദനവും നിർത്തി

തങ്ങളുടെ പക്കലുളള ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ച് എസ്ബിഐ ക്രഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഇനി മുതല്‍ ഇടപാടുകള്‍ നടത്താം. അതിനായി ഗൂഗിള്‍ പേയില്‍ എസ്ബിഐ കാര്‍ഡ് ഉപയോഗിച്ച് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത്. ഓണ്‍ലൈന്‍ ഇടപാടുകളുടെ രംഗത്ത് രാജ്യത്തൊട്ടാകെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പ്ലാറ്റ്‌ഫോം ആണ് ഗൂഗിള്‍ പേ .

ഗൂഗിള്‍ പേയുമായി ധാരണയിലെത്തി എസ്ബിഐ, ക്രഡിറ്റ് കാർഡുടമകൾക്ക് ഇനി പെയ്മെന്റ് എളുപ്പം

എസ്ബിഐ ക്രഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് മൂന്ന് വഴികളിലൂടെയാണ് ഗൂഗിള്‍ പേ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ സാധിക്കുക. വ്യാപാരികളുമായി ഇടപാട് നടത്തുമ്പോള്‍ ഭാരത് ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പെയ്‌മെന്റ് നടത്താവുന്നതാണ്. അതല്ലെങ്കില്‍ എന്‍എഫ്‌സിയുളള പിഒഎസ് ടെര്‍മിനലുകളില്‍ ടാപ് ആന്‍ഡ് പേ സംവിധാനത്തിലൂടെ പെയ്‌മെന്റുകള്‍ നടത്താവുന്നതാണ്. അതല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നേരിട്ട് ഉപയോഗിക്കാതെ തന്നെ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താം.

ഉപഭോക്താക്കളുടെ ജീവിതം കൂടുതല്‍ മെച്ചപ്പെട്ടതും എളുപ്പവുമാക്കാന്‍ തങ്ങള്‍ എക്കാലവും ശ്രമിച്ച് കൊണ്ടിരിക്കുകയാണ് എന്ന് എസ്ബിഐ കാര്‍ഡ് എംഡിയും സിഇഒയുമായ അശ്വിനി കുമാര്‍ തിവാരി വ്യക്തമാക്കി. തങ്ങളുടെ വിപുലമായ ഉപഭോക്ത സമൂഹത്തിന് കൂടുതല്‍ സുരക്ഷിതവും സൗകര്യപ്രദവുമായ ഡിജിറ്റല്‍ പെയ്‌മെന്റ് സൗകര്യം ഒരുക്കാന്‍ ഓണ്‍ലൈന്‍ പെയ്‌മെന്റ് രംഗത്തെ പ്രമുഖരായ ഗൂഗിള്‍ പേയുമായുളള ധാരണ വഴി സാധിക്കുമെന്നും തിവാരി പറഞ്ഞു.

എഫ്ഡിയ്ക്ക് ഇപ്പോഴും 7% പലിശ വാഗ്ദാനം ചെയ്യുന്ന 2 ബാങ്കുകൾ, കാശ് ഇവിടെ നിക്ഷേപിക്കാം 

English summary

SBI Card has partnered with Google Pay app for online transaction

SBI Card has partnered with Google Pay app for online transaction
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X