കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് നേരിയ വർദ്ധനവ്, ഒരു പവന്റെ ഇന്നത്തെ നിരക്ക് അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് നേരിയ വർദ്ധനവ്. പവന് 80 രൂപ വർദ്ധിച്ച് 37520 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തില്‍ സ്വര്‍ണം പവന് വില 37,440 രൂപയായിരുന്നു. 4,690 രൂപയാണ് ഇന്ന് ഒരു ഗ്രാമിന്റെ വില. ഒക്ടോബറില്‍ പവന് 37,800 രൂപ വരെ സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഒക്ടോബര്‍ 10, 11, 12, 13 തീയതികളിലായിരുന്നു ഇത്. എന്നാല്‍ പിന്നീട് വില കുത്തനെ കുറയുകയായിരുന്നു. ഒക്ടോബറിലെ ഏറ്റവും കുറഞ്ഞ സ്വർണ വില പവന് 37120 രൂപയാണ്. ഒക്ടോബർ അഞ്ചിനാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി

ആഗോള നിരക്കിനെ മറികടന്ന് ഇന്ത്യയിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് താഴ്ന്നു. എം‌സി‌എക്‌സിൽ ഡിസംബർ സ്വർണ്ണ ഫ്യൂച്ചേഴ്സ് വില 0.22 ശതമാനം ഇടിഞ്ഞ്, 10 ഗ്രാമിന് 50437 രൂപയിലെത്തി. വെള്ളി ഫ്യൂച്ചേഴ്സ് വില 0.7 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 61,250 രൂപയായി. കഴിഞ്ഞ സെഷനിൽ സ്വർണ വില 0.3 ശതമാനം താഴ്ന്നപ്പോൾ വെള്ളി വില 0.2 ശതമാനം ഉയർന്നു. ആഗോള നിരക്കിന്റെ അതേ പാത പിന്തുടർന്ന് ഓഗസ്റ്റിൽ ഇന്ത്യയിൽ സ്വർണ വില 56,200 രൂപയിലെത്തിയിരുന്നു.

ഒക്ടോബറിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്ന് സ്വർണ വില താഴേയ്ക്ക്, ഇന്നത്തെ സ്വർണ നിരക്ക് അറിയാംഒക്ടോബറിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്ന് സ്വർണ വില താഴേയ്ക്ക്, ഇന്നത്തെ സ്വർണ നിരക്ക് അറിയാം

ആഗോള വിപണി

ആഗോള വിപണി

ആഗോള വിപണികളിൽ, സ്വർണ്ണ നിരക്കിൽ ഇന്ന് മാറ്റമില്ല. സ്‌പോട്ട് സ്വർണ്ണത്തിന് ഔൺസിന് 1,900.21 ഡോളറാണ് ഇന്നത്തെ നിരക്ക്. വെള്ളി വില 0.1 ശതമാനം ഉയർന്ന് 24.20 ഡോളറായി. ശക്തമായ യുഎസ് ഡോളർ നിരക്ക് സ്വർണ്ണത്തിന്മേൽ കുറച്ച് സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. യുഎസ് ഡോളർ നിരക്ക് ഇന്ന് 93.735 എന്ന നിലയിലാണ്.

ഇന്ത്യയിൽ സ്വർണത്തിന് ഏറ്റവും വില കുറഞ്ഞ നഗരമേത്? സ്വർണം ഇവിടെ നിന്ന് വാങ്ങാംഇന്ത്യയിൽ സ്വർണത്തിന് ഏറ്റവും വില കുറഞ്ഞ നഗരമേത്? സ്വർണം ഇവിടെ നിന്ന് വാങ്ങാം

ഈ വർഷം ഇതുവരെ സ്വർണ വില

ഈ വർഷം ഇതുവരെ സ്വർണ വില

ഈ വർഷം ഇതുവരെ സ്വർണ വില 25% ഉയർന്നു. കേന്ദ്ര ബാങ്കുകളിൽ നിന്നും സർക്കാരുകളിൽ നിന്നുമുള്ള ഉത്തേജനവും ആഗോള സാമ്പത്തിക വീണ്ടെടുക്കലിനെക്കുറിച്ചുള്ള ആശങ്കകളുമാണ് സ്വർണ വില ഉയരാൻ കാരണം. ഇടിഎഫ് നിക്ഷേപകർ സ്വർണവിലയുടെ വർദ്ധനവിനായി കാത്തിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്‌പി‌ഡി‌ആർ ഗോൾഡ് ട്രസ്റ്റിലെ ഹോൾഡിംഗ്സ് വെള്ളിയാഴ്ച 0.27 ശതമാനം ഇടിഞ്ഞ് 1,272.56 ടണ്ണായി.

ഉത്സവ വിൽപ്പന

ഉത്സവ വിൽപ്പന

യുഎസ് ഉത്തേജനം, ബ്രെക്സിറ്റ്, വർദ്ധിച്ചുവരുന്ന വൈറസ് കേസുകൾ എന്നിവയുമായി ബന്ധപ്പെട്ട വികസനങ്ങൾ വിലയിരുത്തുന്നത് തുടരുന്നതിനാൽ സ്വർണ വില അസ്ഥിരമാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഉത്സവ വിൽപ്പന പ്രതീക്ഷിച്ച് ഇന്ത്യയിൽ കഴിഞ്ഞയാഴ്ച മുതൽ സ്വർണ്ണ ഡീലർമാർ സ്റ്റോക്ക് ശേഖരണം നടത്തി തുടങ്ങിയിരുന്നു.

കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് വീണ്ടും ഇടിവ്, വില കുത്തനെ താഴേയ്ക്ക്കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് വീണ്ടും ഇടിവ്, വില കുത്തനെ താഴേയ്ക്ക്

English summary

Slight Rise In Gold Rates In Kerala Today, Latest Rate Of One Pavan Is Rs 37520 | കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് നേരിയ വർദ്ധനവ്, ഒരു പവന്റെ ഇന്നത്തെ നിരക്ക് അറിയാം

Gold prices rise slightly in Kerala today. Today price of 1 gram gold is Rs 4,690. Read in malayalam.
Story first published: Monday, October 19, 2020, 10:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X