സോവറിൻ ഗോൾഡ് ബോണ്ടുകളുടെ ഏറ്റവും പുതിയ സബ്‌സ്‌ക്രിപ്‌ഷൻ ഇന്ന് ആരംഭിക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഇത്തവണ സ്വർണ്ണ ബോണ്ടുകളുടെ ഇഷ്യു വില ഗ്രാമിന് 5,000 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. ഓൺലൈനിൽ അപേക്ഷിക്കുകയും ഡിജിറ്റൽ മോഡ് വഴി പണമടയ്ക്കുകയും ചെയ്യുന്ന നിക്ഷേപകർക്ക് ഒരു ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും. അവർക്ക് ഇഷ്യു വില ഗ്രാമിന് 4950 രൂപ ആയിരിക്കും.
അവസാന തീയതി
സോവറിൻ ഗോൾഡ് ബോണ്ട് സ്കീം 2020-21 ഒമ്പതാം സീരീസ് വിൽപ്പന 2021 ജനുവരി 1 ന് അവസാനിക്കും. സബ്സ്ക്രിപ്ഷൻ കാലയളവിനു മുമ്പുള്ള ആഴ്ചയിലെ അവസാന മൂന്ന് പ്രവൃത്തി ദിവസങ്ങളിലെ 999 പരിശുദ്ധിയുള്ള സ്വർണ്ണത്തിന്റെ ശരാശരി ക്ലോസിംഗ് വിലയെ (ഇന്ത്യ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷൻ ലിമിറ്റഡ് പ്രസിദ്ധീകരിച്ചത്) അടിസ്ഥാനമാക്കിയാണ് ബോണ്ടിന്റെ മൂല്യം നിശ്ചയിക്കുന്നത്. അതായത് ഡിസംബർ 22 മുതൽ 24 വരെയുള്ള സ്വർണ വിലയെ അടിസ്ഥാനമാക്കി.
കാലാവധി
സോവറിൻ ഗോൾഡ് ബോണ്ട് 2020-21 ഇന്ത്യൻ സർക്കാരിനുവേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് പുറത്തിറക്കുന്നത്. ഗോൾഡ് ബോണ്ടുകൾക്ക് മെച്യുരിറ്റി കാലാവധി എട്ട് വർഷമാണ്. അഞ്ചാം വർഷത്തിന് ശേഷം നിക്ഷേപകർക്ക് പുറത്തു കടക്കാനും സാധിക്കും. അനുവദനീയമായ ഏറ്റവും കുറഞ്ഞ നിക്ഷേപം 1 ഗ്രാം സ്വർണവും സബ്‌സ്‌ക്രിപ്‌ഷന്റെ പരമാവധി പരിധി 4 കിലോയും ആണ്.
എവിടെ നിന്ന് വാങ്ങാം?
സ്വർണ്ണ ബോണ്ടുകൾ നിക്ഷേപകർക്ക് 2.50% വാർഷിക പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. സ്വർണ്ണ ബോണ്ടുകൾ ബാങ്കുകൾ (ചെറുകിട ധനകാര്യ ബാങ്കുകളും പേയ്‌മെന്റ് ബാങ്കുകളും ഒഴികെ), സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എസ്എച്ച്സിഐഎൽ), നിയുക്ത പോസ്റ്റോഫീസുകൾ, അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകൾ (എൻഎസ്‌ഇ, ബിഎസ്‌ഇ) എന്നിവയിലൂടെയാണ് വിൽക്കുക.
സ്വർണാഭരണം വേണ്ട
സ്വർണ്ണത്തിൽ നിക്ഷേപിക്കാനുള്ള ഫലപ്രദമായ നിക്ഷേപ മാർഗമാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ. ഭൌതിക സ്വർണ്ണത്തിന്റെ ആവശ്യം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ 2015 നവംബറിലാണ് സോവറിൻ ഗോൾഡ് ബോണ്ട് പദ്ധതി ആരംഭിച്ചത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
