സോവറിൻ സ്വർണ്ണ ബോണ്ടുകളുടെ സീരീസ് VIII ലക്കം ജനുവരി 14 ന് (ചൊവ്വാഴ്ച) സബ്സ്ക്രിപ്ഷനായി തുറന്നു. ഈ ബോണ്ടുകൾ ഡിജിറ്റൽ പേയ്‌മെന്റിലൂടെ വാങ്ങുന്നവർക്ക് ഒരു ഗ്രാമിന് 3,966 രൂപയിൽ ലഭ്യമാണ്. ഫിസിക്കൽ മോഡ് പേയ്‌മെന്റ് ഉപയോഗിക്കുന്ന നിക്ഷേപകർ ഒരു ഗ്രാമിന് 4,016 രൂപ നൽകണം. എട്ട് വർഷത്തെ കാലാവധിയാണ് ബോണ്ടിനുള്ളത്. ജനുവരി 17 ന് ഈ സീരീസ് സബ്സ്ക്രിപ്ഷൻ അവസാനിക്കും.
വില ഉയരും
സാധാരണ സ്വർണാഭരണങ്ങൾ വാങ്ങുന്നതിനേക്കാൾ മികച്ച നേട്ടം വാഗ്ദാനം ചെയ്യുന്നത് സോവറിൻ സ്വർണ ബോണ്ടുകളാണെന്നാണ് വിശകലന വിദഗ്ധരുടെ അഭിപ്രായം. സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങുന്നത് തുടരുന്നതിനാലും, ഇറാനും അമേരിക്കയും തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ തുടരുന്നതിനാലും യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തിന് ഉടനടി പരിഹാരമില്ല എന്ന സൂചനകളും സ്വർണ വില വീണ്ടും ഉയരാൻ കാരണമാണ്. അതുകൊണ്ട് തന്നെ ഈ വർഷം സ്വർണ വില 5% കൂടി ഉയരുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ.
മികച്ച നിക്ഷേപം
കഴിഞ്ഞ വർഷം ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച നിക്ഷേപ മാർഗങ്ങളിൽ ഒന്നാണ് സ്വർണം. കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണത്തിൽ നിന്നുള്ള വരുമാനം 22% വരുമാനം ഉയർന്നു. സെൻസെക്സ് 16.25 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ ലിക്വിഡ് ഫണ്ടിലെ നിക്ഷേപം 6.27 ശതമാനം നേട്ടം കൈവരിച്ചു.
നേട്ടങ്ങൾ
ആഗോള അനിശ്ചിതത്വത്തിനും രൂപയുടെ മൂല്യത്തകർച്ചയ്ക്കും എതിരായ ഇൻഷുറൻസായി പ്രവർത്തിക്കുന്നതിനാൽ റീട്ടെയിൽ നിക്ഷേപകർ തങ്ങളുടെ പോർട്ട്‌ഫോളിയോ ഫണ്ടിന്റെ 5-10 ശതമാനം സ്വർണ്ണത്തിൽ നിക്ഷേപം നടത്തണമെന്നാണ് ചില വിദഗ്ധരുടെ അഭിപ്രായം. എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്), ഭൌതിക സ്വർണം എന്നിവയേക്കാളും സോവറിൻ സ്വർണ്ണ ബോണ്ടുകൾ നിക്ഷേപകർക്ക് നേട്ടം നൽകുന്നു. കാരണം മറ്റ് ചെലവുകളോ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വെല്ലുവിളികളോ ഇതിനില്ല.
അധിക നേട്ടങ്ങൾ
പരമാധികാര സ്വർണ്ണ ബോണ്ടുകൾ വാങ്ങുന്നതിലൂടെ ചില അധിക നേട്ടങ്ങളുമുണ്ട്. കാലാവധി പൂർത്തിയാകുന്നതുവരെ കൈവശം വച്ചാൽ മൂലധന നേട്ടനികുതി ആവശ്യമില്ലാത്തതിനാൽ ഈ ബോണ്ടുകൾ വഴിയുള്ള നേട്ടം ഭൌതിക സ്വർണ്ണത്തിനും മറ്റ് ആസ്തികൾക്കും മുകളിലാണ്. നിക്ഷേപകർക്ക് ഓരോ വർഷവും 2.5% അധിക പലിശയും ലഭിക്കും. ഇക്വിറ്റികൾക്കും മറ്റും 10% ദീർഘകാല മൂലധന നേട്ടനികുതി ബാധകമാണ്.


Click it and Unblock the Notifications