ഇനി ആഭരണം വാങ്ങേണ്ട, സ്വർണ ബോണ്ട് വാങ്ങാൻ അവസരം; റിസർവ് ബാങ്ക് തീയതി പ്രഖ്യാപിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏപ്രിൽ 20 മുതൽ ആറ് തവണയായി സർക്കാർ സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്ജിബി) വിതരണം ചെയ്യുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. സോവറിൻ ഗോൾഡ് ബോണ്ട് 2020-21 ഇന്ത്യൻ സർക്കാരിനുവേണ്ടി റിസർവ് ബാങ്ക് വിതരണം ചെയ്യും. സർക്കാർ റിസർവ് ബാങ്കുമായി കൂടിയാലോചിച്ചാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ വിതരണം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. 2020 ഏപ്രിൽ മുതൽ 2020 സെപ്റ്റംബർ വരെ ആറ് തവണയായി സോവറിൻ ഗോൾഡ് ബോണ്ടുകൾ വിതരണം ചെയ്യുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു.

സ്വർണ വില ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ, സ്വർണത്തിന്റെ ഭാവി ഇനി എന്ത്?സ്വർണ വില ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ, സ്വർണത്തിന്റെ ഭാവി ഇനി എന്ത്?

കാലാവധി

കാലാവധി

ഒരു ഗ്രാം അടിസ്ഥാന യൂണിറ്റിന്റെ ഗുണിതങ്ങളിൽ ബോണ്ടുകൾ വാങ്ങാം. എസ്ജിബിയുടെ കാലാവധി എട്ട് വർഷമായിരിക്കും. അഞ്ചാം വർഷത്തിനുശേഷം എക്സിറ്റ് ഓപ്ഷനുണ്ട്. ബോണ്ടുകൾ ഇന്ത്യയിൽ സ്ഥിരതാമസമാക്കിയിട്ടുള്ളവർ, എച്ച് യു എഫ്, ട്രസ്റ്റ്, യൂണിവേഴ്സിറ്റികൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവയ്ക്ക് വിൽക്കാനാണ് സെൻട്രൽ ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. അനുവദനീയമായ ഏറ്റവും കുറഞ്ഞ നിക്ഷേപം 1 ഗ്രാം സ്വർണമാണ്.

വാങ്ങൽ പരിധി

വാങ്ങൽ പരിധി

സബ്സ്ക്രിപ്ഷന്റെ പരമാവധി പരിധി വ്യക്തിക്ക് 4 കിലോഗ്രാം വരെയാണ്. എച്ച് യു എഫിന് 4 കിലോഗ്രാം, ട്രസ്റ്റുകൾക്കും 20 കിലോ ഗ്രാം വരെ സ്വർണം വാങ്ങാം. സബ്‌സ്‌ക്രിപ്‌ഷനുള്ള ആദ്യ ഘട്ടം (2020-21 സീരീസ് I) ഏപ്രിൽ 20 ന് തുറന്ന് ഏപ്രിൽ 24 ന് അവസാനിക്കും. ബോണ്ടുകൾ ഏപ്രിൽ 28 ന് നൽകും. ആറാമത്തെ ഘട്ടം (2020-21 സീരീസ് 6) ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

ഇഷ്യു വില

ഇഷ്യു വില

സബ്സ്ക്രിപ്ഷന് തൊട്ടുമുമ്പുള്ള ആഴ്ചയിലെ അവസാന 3 പ്രവൃത്തി ദിവസങ്ങളിൽ ഇന്ത്യാ ബുള്ളിയൻ ആന്റ് ജ്വല്ലേഴ്സ് അസോസിയേഷൻ ലിമിറ്റഡ് പ്രസിദ്ധീകരിച്ച 999 പരിശുദ്ധിയുള്ള സ്വർണത്തിന്റെ ശരാശരി വിലയുടെ അടിസ്ഥാനത്തിൽ ഇഷ്യു വില നിശ്ചയിക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. കൂടാതെ, ഓൺ‌ലൈൻ വരിക്കാർക്കും ഡിജിറ്റൽ മോഡ് വഴി പണമടയ്ക്കുന്നവർക്കും സ്വർണ്ണ ബോണ്ടുകളുടെ ഇഷ്യു വില ഗ്രാമിന് 50 രൂപ കുറവായിരിക്കും.

സ്വർണ വിലയിൽ രണ്ടാം ദിവസവും ഇടിവ്, വെള്ളിയ്ക്കും വില കുറഞ്ഞുസ്വർണ വിലയിൽ രണ്ടാം ദിവസവും ഇടിവ്, വെള്ളിയ്ക്കും വില കുറഞ്ഞു

സോവറിൻ ഗോൾഡ് ബോണ്ട് പദ്ധതി

സോവറിൻ ഗോൾഡ് ബോണ്ട് പദ്ധതി

ബാങ്കുകൾ (ചെറുകിട ധനകാര്യ ബാങ്കുകളും പേയ്‌മെന്റ് ബാങ്കുകളും ഒഴികെ), സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എസ്എച്ച്സിഐഎൽ), നിയുക്ത പോസ്റ്റോഫീസുകൾ, അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകൾ (എൻ‌എസ്‌ഇ, ബി‌എസ്‌ഇ) എന്നിവയിലൂടെയാണ് എസ്‌ജിബികൾ വിൽക്കുക. ഭൌതിക സ്വർണ്ണത്തിന്റെ ആവശ്യം കുറയ്ക്കുന്നതിനും ആഭ്യന്തര സമ്പാദ്യത്തിന്റെ ഒരു ഭാഗം - സ്വർണം വാങ്ങാൻ ഉപയോഗിക്കുന്നതിനും സാമ്പത്തിക ലാഭത്തിലേക്ക് നീക്കി വയ്ക്കുന്നതിനുമായി 2015 നവംബറിലാണ് സോവറിൻ ഗോൾഡ് ബോണ്ട് പദ്ധതി ആരംഭിച്ചത്.

English summary

sovereign gold bonds starting from april 20 | ആഭരണം വാങ്ങേണ്ട, സ്വർണ ബോണ്ട് വാങ്ങാൻ അവസരം; റിസർവ് ബാങ്ക് തീയതി പ്രഖ്യാപിച്ചു

Reserve Bank of India will issue Sovereign Gold Bond 2020 -21 from april 20. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X