കടുത്ത ചാഞ്ചാട്ടം; സൂചികകളില്‍ ഫ്‌ലാറ്റ് ക്ലോസിങ്;ഐടി, ഫാര്‍മ ഓഹരികളില്‍ നേട്ടം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാതുടര്‍ച്ചയായ അഞ്ചാം ദിവസവും ആഭ്യന്തര വിപണിയില്‍ നഷ്ടക്കഥ തുടരുന്നു. ഐടി, ഫാര്‍മ, ഓയില്‍ & ഗ്യാസ് വിഭാഗം ഓഹരികളിലെ ഉണര്‍വിന്റെ പിന്‍ബലത്തിലാണ് പ്രധാന സൂചികകള്‍ കാര്യമായ നഷ്ടത്തിലേക്ക് പോകാതെ വ്യാപാരം പൂര്‍ത്തിയാക്കിയത്. ചൊവ്വാഴ്ചത്തെ വ്യാപാരദിന ഇടവേളയില്‍ കടുത്ത ചാഞ്ചാട്ടമാണ് വിപണിയില്‍ പ്രകടമായത്. ഒടുവില്‍ എന്‍എസ്ഇയുടെ മുഖ്യ സൂചികയായ നിഫ്റ്റി 9 പോയിന്റ് താഴ്ന്ന 17,007-ലും സെന്‍സെക്‌സ് 38 പോയിന്റ് നഷ്ടത്തില്‍ 57,108-ലും ക്ലോസ് ചെയ്തു.

 

സൂചിക

നൂറ് പോയിന്റോളം നേട്ടത്തോടെ 17,110-ലാണ് നിഫ്റ്റി സൂചികയുടെ ചൊവ്വാഴ്ചത്തെ വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് 17,150 അതിവേഗത്തില്‍ പിന്നിട്ടെങ്കിലും ഇന്നലത്തെ ഉയര്‍ന്ന നിലവാരത്തിന് സമീപമെത്തിയപ്പോള്‍ 17,176-ല്‍ ഇന്നത്തെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി സൂചികയുടെ മടക്കയാത്ര ആരംഭിച്ചു. ഉയര്‍ന്ന നിലവാരത്തില്‍ തങ്ങിനില്‍ക്കാന്‍ സാധിക്കാതെ ക്രമാനുഗതമായി താഴേക്കിറങ്ങിയ നിഫ്റ്റി, 16,942-ല്‍ താഴ്ന്ന നിലവാരവും കുറിച്ചു. തുടര്‍ന്ന് ഉച്ചയ്ക്കു ശേഷം വീണ്ടും 17,100 നിലവാരം ഭേദിക്കാന്‍ സൂചിക ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

നിഫ്റ്റിയില്‍ ഇനിയെന്ത് ?

നിഫ്റ്റിയില്‍ ഇനിയെന്ത് ?

നിര്‍ണായക റിസര്‍വ് ബാങ്ക് യോഗം നാളെ മുതല്‍ ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ നിഫ്റ്റി സൂചിക നിശ്ചിത പരിധികള്‍ക്കുള്ളില്‍ ചാഞ്ചാടാനായിരിക്കും സാധ്യത. തുടര്‍ച്ചയായ രണ്ടാം ദിവസവും നിര്‍ണായക ദീര്‍ഘകാല സപ്പോര്‍ട്ട് നിലവാരമായ 200-ഡിഎംഎ, ക്ലോസിങ് അടിസ്ഥാനത്തില്‍ കാത്തുസൂക്ഷിക്കാന്‍ ബുള്ളുകള്‍ക്ക് സാധിച്ചത് ശ്രദ്ധേയമാണ്. അതേസമയം ടെക്‌നിക്കല്‍ സൂചകങ്ങളില്‍ 'ബെയറിഷ് ക്രോസോവര്‍' പ്രകടമായതിനാല്‍ ട്രെന്‍ഡ് ദുര്‍ബലമായി തുടരാം.

എന്നിരുന്നാലും നിര്‍ണായക സപ്പോര്‍ട്ട് നിലവാരത്തിന് സമീപമാണ് നിഫ്റ്റി സൂചിക തുടരുന്നതിനാല്‍ പുള്‍ബാക്ക് റാലിക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല. 17,200 ആണ് തൊട്ടടുത്ത പ്രതിരോധം. എന്നാല്‍ 16,950 നിലവാരം തകര്‍ക്കപ്പെട്ടാല്‍ ശക്തമായ വില്‍പന സമ്മര്‍ദം പ്രകടമായേക്കും.

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

അതേസമയം ചൊവ്വാഴ്ച എന്‍എസ്ഇയില്‍ വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,163 ഓഹരികളില്‍ 1,048 എണ്ണവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബാക്കിയുള്ളവയില്‍ 779 ഓഹരികളാണ് നഷ്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. ഇതോടെ മുന്നേറ്റവും ഇടിവും രേഖപ്പെടുത്തിയ ഓഹരികള്‍ തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 1.37-ലേക്ക് മെച്ചപ്പെട്ടു. കഴിഞ്ഞ ദിവസം എഡി റേഷ്യോ 0.12 നിലവാരത്തിലായിരുന്നു. ഇന്ന് സ്മോള്‍ കാപ്, മിഡ് കാപ് വിഭാഗം ഓഹരികളില്‍ ഉടലെടുത്ത നിക്ഷേപ താത്പര്യമാണ് എഡി റോഷ്യോ ഉയര്‍ന്നതിലൂടെ വെളിവാകുന്നത്.

അതേസമയം, ഇന്നത്തെ വ്യാപാരത്തില്‍ 66 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തിലും 94 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.

എന്‍എസ്ഇ

എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 5 എണ്ണം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. 1.13 ശതമാനം മുന്നേറിയ നിഫ്റ്റി ഓയില്‍ & ഗ്യസ് നേട്ടക്കണത്തില്‍ മുന്നിലെത്തി. ഐടി, ഫാര്‍മ, ഹെല്‍ത്ത്‌കെയര്‍ സൂചികകള്‍ 1 ശതമാനത്തോളം ഉയര്‍ച്ച രേഖപ്പെടുത്തി.

അതേസമയം നിഫ്റ്റി ബാങ്ക്, ഓട്ടോ, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മെറ്റല്‍, റിയാല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് തുടങ്ങിയ സൂചികകള്‍ ഒരു ശതമാനത്തിന് താഴെയുള്ള നഷ്ടവും കുറിച്ചു. ഇതിനിടെ വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്‌സ് (VIX) സൂചിക 1.5 ശതമാനത്തോളം താഴ്ന്ന് 21.57-ലേക്കെത്തി.

നിഫ്റ്റി-50

അതേസമയം നിഫ്റ്റി-50 സൂചികയിലെ 50 ഓഹരികളില്‍ 28 എണ്ണം നേട്ടത്തോടെയും 22 ഓഹരികള്‍ നഷ്ടം നേരിട്ടുമാണ് ചൊവ്വാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയത്.

നേട്ടം-: സിപ്ല 3.41 %, ടാറ്റ കണ്‍സ്യൂമര്‍ 2.48 %, ശ്രീ സിമന്റ് 2.36 %, പവര്‍ ഗ്രിഡ് 2.19 %, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് 2.11 %, ബിപിസിഎല്‍ 1.90 % വീതവും നേട്ടം കുറിച്ചു.

നഷ്ടം-: ഹീറോ മോട്ടോ കോര്‍പ് -2.88 %, അദാനി പോര്‍ട്ട്സ് -1.96 %, ടൈറ്റന്‍ കമ്പനി -1.91 %, ടാറ്റ സ്റ്റീല്‍ -1.90 %, എസ്ബിഐ ലൈഫ് -1.41 %, ബജാജ് ഓട്ടോ -1.11 % വീതവും നഷ്ടം രേഖപ്പെടുത്തി.

Read more about: sensex nifty stock market news
English summary

Stock Market Report: Amid Volatility Sensex Nifty Indices Ends Flat IT Pharma Oil Stocks Gain

Stock Market Report: Amid Volatality Sensex Nifty Indices Ends Flat IT Pharma Oil Stocks Gain
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X