ദസറ വെടിക്കെട്ട്; 113 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടില്‍; സെന്‍സെക്‌സ് 58,000-ല്‍ തിരികെയെത്തി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിപണിയില്‍ ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ആവേശക്കുതിപ്പ്. കഴിഞ്ഞ വെള്ളിയാഴ്ചത്തെ നേട്ടത്തെ കവച്ചുവെയ്ക്കുന്ന പ്രകടനത്തിനാണ് ഇന്ന് ആഭ്യന്തര ഓഹരി വിപണി സാക്ഷ്യം വഹിച്ചത്. എല്ലാ വിഭാഗം ഓഹരികളും പങ്കെടുത്ത മുന്നേറ്റത്തോടെ പ്രധാന സൂചികകളും നിര്‍ണായക നിലവാരം മറികടന്നു.

 

നിക്ഷേപകരുടെ ആകെ ആസ്തി മൂല്യത്തില്‍ 5 ലക്ഷം കോടിയുടെ വര്‍ധന രേഖപ്പെടുത്തി. ചൊവ്വാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ നിഫ്റ്റി 387 പോയിന്റ് നേട്ടത്തോടെ 17,274-ലും സെന്‍സെക്‌സ് 1,277 പോയിന്റ് കുതിച്ചുയര്‍ന്ന് 58,065-ലും ക്ലോസ് ചെയ്തു. ദസറ പ്രമാണിച്ച് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് അവധിയായതിനാല്‍ ബുധനാഴ്ച ഓഹരി വ്യാപാരം ഉണ്ടായിരിക്കുന്നതല്ല.

ആവേശക്കുതിപ്പിന്- 4 കാരണങ്ങള്‍

ആവേശക്കുതിപ്പിന് 4 കാരണങ്ങള്‍

  • ആഗോള വിപണികളിലെ നേട്ടം-: യുഎസ് ഫെഡറല്‍ റിസര്‍വ് ഉയര്‍ന്ന തോതിലുള്ള പലിശ നിരക്ക് വര്‍ധനയില്‍ നിന്നും പിന്‍വാങ്ങിയേക്കുമെന്ന നിഗമനങ്ങള്‍ കാരണം കഴിഞ്ഞ ദിവസം അമേരിക്കയിലെ ഓഹരി സൂചികകള്‍ 2.5 ശതമാനത്തിലധികം നേട്ടത്തോടെ ക്ലോസ് ചെയ്തത്. 3 മാസത്തെ ഉയര്‍ന്ന പ്രതിദിന നേട്ടമാണിത്. തുടര്‍ന്ന് രാവിലെ ഏഷ്യന്‍ വിപണികളും നേട്ടത്തോടെ വ്യാപാരം ആരംഭിച്ചത്.
  • ഡോളര്‍ സൂചികയിലും യുഎസ് ബോണ്ട് ആദായ നിരക്കിലും തിരുത്തല്‍ നേരിട്ടത്.
കാരണങ്ങള്‍

കാരണങ്ങള്‍

  • യുഎസ് മാനുഫാക്ചറിങ് ഡാറ്റ-: അമേരിക്കന്‍ വ്യവസായിക ഉത്പാദന നിരക്ക് 28 മാസത്തെ താഴ്ന്ന നിലയിലേക്ക് വീണു. എന്നാല്‍ സമ്പദ്ഘടനയിലെ തളര്‍ച്ച കാണിക്കുന്ന ഈ ഡാറ്റ, ഫെഡറല്‍ റിസര്‍വിനെ ഉയര്‍ന്ന തോതിലുള്ള പലിശ നിരക്ക് വര്‍ധനിയില്‍ നിന്നും പിന്‍വലിക്കുമെന്ന നിക്ഷേപകരുടെ പ്രത്യാശ.
  • 8 ദിവസത്തെ ഇടവേളയ്ക്കു ശേഷം ആഭ്യന്തര ഓഹരി വിപണിയില്‍ നിന്നും വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വീണ്ടും വാങ്ങിത്തുടങ്ങിയത്.

Also Read: ഡിസംബറിനുള്ളില്‍ റെക്കോഡ് ഉയരത്തിലെത്താം; കുറഞ്ഞ റിസ്‌കില്‍ വാങ്ങാവുന്ന ബിര്‍ളാ ഓഹരിAlso Read: ഡിസംബറിനുള്ളില്‍ റെക്കോഡ് ഉയരത്തിലെത്താം; കുറഞ്ഞ റിസ്‌കില്‍ വാങ്ങാവുന്ന ബിര്‍ളാ ഓഹരി

നിഫ്റ്റിയില്‍ ഇനിയെന്ത് ?

നിഫ്റ്റിയില്‍ ഇനിയെന്ത് ?

അടുത്തിടെയുള്ള ഉയര്‍ന്ന നിലവാരമായ 17,187 മറികടന്നതും 200-ഡിഎംഎ നിലവാരത്തിന് മുകൡ നിഫ്റ്റി സൂചികയ്ക്ക് ക്ലോസ് ചെയ്യാന്‍ സാധിച്ചത് നേട്ടമാണ്. ഇതോടെ ഹ്രസ്വകാല ട്രെന്‍ഡ് വീണ്ടും ബുള്ളിഷ് പാതയിലേക്ക് മടങ്ങിയെത്തി. 17,300 നിലവാരമാണ് തൊട്ടടുത്ത പ്രതിരോധ കടമ്പ. ഇത് മറികടക്കാനായില്ലെങ്കില്‍ സൂചിക സ്ഥിരതയാര്‍ജിക്കല്‍ ഘട്ടത്തിലേക്ക് വഴിമാറാം. സപ്പോര്‍ട്ട് 17,000 മേഖലയില്‍ നിന്നും പ്രതീക്ഷിക്കാം. എന്നാല്‍ 17,300 മറികടന്നാല്‍ നിഫ്റ്റി 17,600/ 17,725-ലേക്ക് മുന്നേറാം.

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

ചൊവ്വാഴ്ച വ്യാപാരം ചെയ്യപ്പെട്ട ആകെ 2,148 ഓഹരികളില്‍ 1,567 എണ്ണവും നേട്ടത്തോടെ ക്ലോസ് ചെയ്തു. 284 ഓഹരികള്‍ മാത്രമാണ് നഷ്ടം നേരിട്ടത്. ഇതോടെ വ്യാപാരത്തില്‍ മുന്നേറ്റവും ഇടിവും രേഖപ്പെടുത്തിയ ഓഹരികള്‍ തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 4.28 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നു. കഴിഞ്ഞ ദിവസം എഡി റേഷ്യോ 0.53-ലേക്ക് വീണിരുന്നു.

അതേസമയം ആഭ്യന്തര ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്‌സ് (VIX) സൂചികയില്‍ 8 ശതമാനത്തിലധികം നഷ്ടം നേരിട്ട് 20 നിലവാരത്തിനും താഴേക്കെത്തി. വിക്‌സ് നിരക്കുകള്‍ താഴുന്നത് വിപണിക്ക് ആശ്വാസമേകുന്ന ഘടകമാണ്.

എന്‍എസ്ഇ

എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളും ചൊവ്വാഴ്ചത്തെ വ്യാപാരത്തില്‍ നേട്ടം കരസ്ഥമാക്കിയാണ് ക്ലോസ് ചെയ്തത്. 3 ശതമാനത്തിലധികം നേട്ടം സ്വന്തമാക്കിയ പ്രൈവറ്റ് ബാങ്ക്, മെറ്റല്‍ സൂചികകളാണ് ഏറ്റവും കൂടുതല്‍ മുന്നേറ്റം കാഴ്ചവെച്ചത്. നിഫ്റ്റി ബാങ്ക്, ഓട്ടോ, ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, ഐടി, മീഡിയ, പിഎസ്‌യു ബാങ്ക്, റിയാല്‍റ്റി സൂചികകളും 2 ശതമാനത്തിലേറെ നേട്ടം രേഖപ്പെടുത്തി.

സമാനമായി ഇന്നത്തെ വ്യാപാരത്തിനിടെ 113 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തിലും 49 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റി-50 സൂചിക

അതേസമയം നിഫ്റ്റി-50 സൂചികയുടെ ഭാഗമായ ഓഹരികളില്‍ 2 എണ്ണം ഒഴികെ 48 ഓഹരികളും നേട്ടത്തോടെയാണ് ചൊവ്വാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയത്. ഇന്നു കൂടുതല്‍ നേട്ടവും നഷ്ടവും രേഖപ്പെടുത്തിയ നിഫ്റ്റി ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.

നേട്ടം-: ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് 5.25 %, അദാനി പോര്‍ട്ട്‌സ് 5.21 %, ബജാജ് ഫൈനാന്‍സ് 4.30 %, കോള്‍ ഇന്ത്യ 4.07 %, ടിസിഎസ് 3.75 %, യുപിഎല്‍ 3.71 %, ഹീറോ മോട്ടോ കോര്‍പ് 3.54 %.

നഷ്ടം-: പവര്‍ ഗ്രിഡ് -0.95 %, ഡോ. റെഡ്ഡീസ് -0.13 %.

English summary

Stock Market Today 4 Factors Helps Sensex To Rally Over 1200 Points And 113 Stocks Hit Upper Circuit | 113 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടില്‍; സെന്‍സെക്‌സ് 58,000-ല്‍ തിരികെയെത്തി

Stock Market Today 4 Factors Helps Sensex To Rally Over 1200 Points And 113 Stocks Hit Upper Circuit
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X