ഒറ്റയടിക്ക് ബോണസ് ഷെയറും സ്റ്റോക്ക് സ്പ്ലിറ്റും; ഈ സ്‌മോള്‍ കാപ് ഓഹരി വാങ്ങണോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്‍കാന്‍ സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത്. ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്. പണമായി നല്‍കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്കില്ല. അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകുമെന്ന മെച്ചവുമുണ്ട്.

 

ഓഹരി വിഭജനം

ഓഹരികളുടെ വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാര ഇടപാടുകള്‍ കുറയുകയും അത് ലിക്വിഡിറ്റിയെ ബാധിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഓഹരി വിഭജനത്തെ കുറിച്ച് കമ്പനികള്‍ ആലോചിക്കുന്നത്. ഇങ്ങനെ ഓഹരികള്‍ വിഭജിക്കുമ്പോള്‍ ചെറുകിട നിക്ഷേപകരില്‍ താല്‍പര്യം വര്‍ധിക്കുകയും ഇടപാടുകള്‍ കൂടുകയും അതിലൂടെ ഓഹരി വിലയില്‍ വര്‍ധനയും ഉണ്ടായേക്കാം. അങ്ങനെ വരുമ്പോള്‍ വിപണി മൂല്യത്തില്‍ നിക്ഷേപകന് ലാഭം ഉണ്ടായേക്കാം.

ഇതിനിടെ നിക്ഷേപകര്‍ക്ക് ബോണസ് ഷെയറും ഓഹരി വിഭജനവും പ്രഖ്യാപിച്ച കമ്പനിയുടെ വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.

ഈസി ട്രിപ്പ് പ്ലാനേര്‍സ്

ഈസി ട്രിപ്പ് പ്ലാനേര്‍സ്

ഓണ്‍ലൈന്‍ മുഖേന യാത്രാസേവനങ്ങളും ടിക്കറ്റ് ബുക്കിങ് സൗകര്യങ്ങളും നല്‍കുന്ന മുന്‍നിര കമ്പനിയാണ് ഈസി ട്രിപ്പ് പ്ലാനേര്‍സ്. 2008-ലാണ് തുടക്കം. ഓണ്‍ലൈന്‍ യാത്രാ സേവനങ്ങളൊരുക്കുന്ന ഏജന്‍സികളുടെ ഗണത്തില്‍ മുന്‍നിരയിലാണ് കമ്പനിയുടെ ഈസി മൈ ട്രിപ്പ്. 42,000 ട്രാവല്‍ ഏജന്റുമാരും 1,200 ഫ്രാഞ്ചൈസി ഔട്ട്ലെറ്റുകളുടേയും ശക്തമായ സേവന ശൃംഖലയാണ് കെട്ടിപ്പടുത്തിരിക്കുന്നത്. വാട്‌സാപ്പ് മുഖേനയും വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള അവസരം 2020 മുതല്‍ കമ്പനി നല്‍കുന്നു.

Also Read: കുറഞ്ഞ റിസ്‌കില്‍ ഇരട്ടയക്ക ലാഭം നേടാം; ഈ മലയാളി കമ്പനിയുടെ ഓഹരി വാങ്ങുന്നോ?Also Read: കുറഞ്ഞ റിസ്‌കില്‍ ഇരട്ടയക്ക ലാഭം നേടാം; ഈ മലയാളി കമ്പനിയുടെ ഓഹരി വാങ്ങുന്നോ?

ഓഹരി വിശദാംശം

ഓഹരി വിശദാംശം

നിലവില്‍ 8,600 കോടിയാണ് ഈസി ട്രിപ് പ്ലാനേര്‍സ് കമ്പനിയുടെ വിപണി മൂല്യം. പ്രതിയോഹരി ബുക്ക് വാല്യൂ 7.50 രൂപ നിരക്കിലും പിഇ അനുപാതം 70 മടങ്ങിലുമാണുള്ളത്. ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.25 ശതമാനമാണ്. അതേസമയം ഈസി ട്രിപ് പ്ലാനേര്‍സിന്റെ ഓഹരിയിന്മേലുള്ള ആദായം (ROE) 53 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം (ROCE) 66 ശതമാനം നിരക്കിലുമാണുള്ളത്. ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ കമ്പനി നേടിയ വരുമാനം 83 കോടിയും അറ്റാദായം 33 കോടിയുമായിരുന്നു.

ഓഹരി വില ചരിത്രം

ഈസി ട്രിപ്പ് പ്ലാനേര്‍സ് കമ്പനിയുടെ ആകെ ഓഹരികളില്‍ 74.90 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 2.52 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 2.44 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 20.15 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്.

അതേസമയം 52 ആഴ്ച കാലയളവില്‍ ഈസി ട്രിപ്പ് പ്ലാനേര്‍സ് (BSE: 543272, NSE : EASEMYTRIP) ഓഹരിയുടെ ഉയര്‍ന്ന വില 476.50 രൂപയും താഴ്ന്ന വില 60 രൂപയുമാണ്. കഴിഞ്ഞ ദിവസം 398 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.

Also Read: വിദേശ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ ഒരുപോലെ ഒഴിവാക്കുന്ന 5 ഓഹരികള്‍; നോക്കിവെയ്ക്കാംAlso Read: വിദേശ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ ഒരുപോലെ ഒഴിവാക്കുന്ന 5 ഓഹരികള്‍; നോക്കിവെയ്ക്കാം

ബോണസും സ്പ്ലിറ്റും

ബോണസും സ്പ്ലിറ്റും

കഴിഞ്ഞ ദിവസം പോസ്റ്റല്‍ ബാലറ്റിലൂടെ നിക്ഷേപകരുടെ അനുമതി തേടിയ ശേഷമായിരുന്നു ഈസി ട്രിപ്പ് പ്ലാനേര്‍സ് കമ്പനി ഓഹരി വിഭജനവും ബോണസ് ഷെയര്‍ വിതരണവും പ്രഖ്യാപിച്ചത്. ഇതുപ്രകാരം നിലവില്‍ 2 രൂപ മുഖവിലയുള്ള ഒരു ഓഹരി 1 രൂപ മുഖവിലയുള്ള 2 ഓഹരികളായി വിഭജിക്കും.

കൂടാതെ 3:1 അനുപാതത്തില്‍ ബോണസ് ഓഹരികളും നല്‍കും. അതായത് കൈവശമുള്ള ഓരോ ഓഹരിക്കും അധികമായി 3 ഓഹരി കൂടി നല്‍കുമെന്ന് സാരം. ഈ രണ്ട് നടപടികള്‍ക്കുമുള്ള റെക്കോഡ് തീയതി നവംബര്‍ 22-നും നിശ്ചയിച്ചു.

എങ്ങനെ പ്രതിഫലിക്കും ?

എങ്ങനെ പ്രതിഫലിക്കും ?

ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത. സമാനമായി ഓഹരി വിഭജനം നടത്തുമ്പോഴും ഓഹരിയുടെ വില ആദ്യം ആനുപാതികമായി കുറയും. അതുപോലെ ഓഹരിയുടെ മുഖവിലയും കുറവു വരും. എന്നാല്‍ നിക്ഷേപകന്റെ കയ്യിലുള്ള ആകെ ഓഹരികളുടെ എണ്ണം കൂടുകയും ചെയ്യും.

ഡിവിഡന്റ് വര്‍ധിക്കുമോ ?

ഡിവിഡന്റ് വര്‍ധിക്കുമോ ?

കമ്പനികള്‍ ലാഭവിഹിതം പ്രഖ്യാപിക്കുന്നത് ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ്. അതിനാല്‍ ബോണസ് ഇഷ്യൂ വഴി കിട്ടുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ ലഭിക്കുന്ന ഡിവിഡന്റിലും വര്‍ധനയുണ്ടാകും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതു കൊണ്ടാണിത്. അതേസമയം ഓഹരി വിഭജനം മുഖേന കയ്യിലുള്ള ആകെ ഓഹരികള്‍ വര്‍ധിക്കുമെങ്കിലും ആനുപാതികമായി മുഖവിലയും കുറഞ്ഞതിനാല്‍ ഫലത്തില്‍ ഡിവിഡന്റ് വര്‍ധനയുണ്ടാകില്ല.

Also Read: കണ്ണുമടച്ച് നേടാം മാസ വരുമാനം; ഡെബ്റ്റ് ഫണ്ടുകളിൽ നിക്ഷേപിച്ചാൽ മാസ വരുമാനം ലഭിക്കുന്നതെങ്ങനെAlso Read: കണ്ണുമടച്ച് നേടാം മാസ വരുമാനം; ഡെബ്റ്റ് ഫണ്ടുകളിൽ നിക്ഷേപിച്ചാൽ മാസ വരുമാനം ലഭിക്കുന്നതെങ്ങനെ

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. മേല്‍ സൂചിപ്പിച്ച വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയതാണ്. ലേഖനം വായിച്ചിട്ട് സ്വീകരിക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock bonus news stock market
English summary

This Small Cap Tech Company Announces Bonus Share And Stock Split Check Record Date

This Small Cap Tech Company Announces Bonus Share And Stock Split Check Record Date. Read In Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X