യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) പാക്കിസ്ഥാനിൽ നിന്നും മറ്റ് 11 രാജ്യങ്ങളിൽ നിന്നുമുള്ള സന്ദർശകർക്ക് പുതിയ വിസ നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് വിദേശകാര്യ ഓഫീസ് അറിയിച്ചു. യുഎഇ അധികൃതരുടെ തീരുമാനം കൊവിഡ് -19 ന്റെ രണ്ടാം തരംഗവുമായി ബന്ധപ്പെട്ടാണെന്ന് വിശ്വസിക്കുന്നതായി പാകിസ്ഥാൻ വിദേശകാര്യ ഓഫീസ് സ്ഥിരീകരിച്ചു. വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
രാജ്യങ്ങൾ
പാകിസ്ഥാൻ ഉൾപ്പെടെ 12 രാജ്യങ്ങൾക്ക് കൂടുതൽ പ്രഖ്യാപനം ഉണ്ടാകുന്നതുവരെ പുതിയ സന്ദർശന വിസ നൽകുന്നത് യുഎഇ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് പാക് വിദേശകാര്യ വക്താവ് സാഹിദ് ഹഫീസ് ചൌധരി പറഞ്ഞു. തുർക്കി, ഇറാൻ, യെമൻ, സിറിയ, ഇറാഖ്, സൊമാലിയ, ലിബിയ, കെനിയ, അഫ്ഗാനിസ്ഥാൻ എന്നിവയാണ് യുഎഇ സർക്കാരിന്റെ പുതിയ വിസ നിർദേശങ്ങൾ ബാധിച്ച മറ്റ് രാജ്യങ്ങൾ.
കൊറോണ വൈറസ്
രാജ്യത്ത് വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾക്കിടയിലാണ് ഈ നടപടി. ഇക്കാര്യത്തിൽ യുഎഇ അധികൃതരിൽ നിന്ന് സർക്കാർ ഔദ്യോഗിക സ്ഥിരീകരണം തേടുമെന്ന് സാഹിദ് ഹഫീസ് ചൌധരി പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി പാകിസ്ഥാനിൽ രണ്ടായിരത്തിലധികം പുതിയ കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
വിസകൾ
ഇതിനകം നൽകിയ വിസകളിൽ നിരോധനം ബാധകമല്ലെന്ന് വിദേശകാര്യ ഓഫീസ് അറിയിച്ചു. നിയന്ത്രണം എത്ര വിഭാഗങ്ങളിലുള്ള വിസകളെ ബാധിക്കുമെന്ന് വ്യക്തമല്ല. ബിസിനസ്സ്, ടൂറിസ്റ്റ്, ട്രാൻസിറ്റ്, സ്റ്റുഡന്റ് വിസ എന്നിവയുൾപ്പെടെ വിവിധ വിസ വിഭാഗങ്ങൾ യുഎഇയിലുണ്ട്.
വിമാന സർവ്വീസ്
ജൂണിൽ, പാകിസ്ഥാനിൽ കേസുകൾ വർദ്ധിച്ചുകൊണ്ടിരുന്നപ്പോൾ യുഎഇ എയർലൈനായ എമിറേറ്റ്സ് ജൂലൈ 3 വരെ പാകിസ്ഥാനിൽ നിന്നുള്ള സർവ്വീസ് താൽക്കാലികമായി നിർത്തിവച്ചിരുന്നു. എമിറേറ്റ്സ് വിമാനത്തിൽ ഹോങ്കോങ്ങിലെത്തിയ 30 ഓളം പാകിസ്ഥാനികൾക്ക് കൊറോണ വൈറസ് ബാധിച്ചിരുന്നു.
കുവൈറ്റിൽ നിന്ന്
കൊറോണ വൈറസ് പടരുന്നതുമൂലം ഓഗസ്റ്റിൽ കുവൈറ്റിൽ നിന്ന് പാകിസ്ഥാനിലേക്കും മറ്റ് 30 രാജ്യങ്ങളിലേക്കുമുള്ള വാണിജ്യ വിമാന സർവീസുകൾ നിർത്തി വച്ചിരുന്നു. കഴിഞ്ഞ മാസം അവസാനം മുതൽ പാക്കിസ്ഥാനിൽ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡ്-19 ന്റെ രണ്ടാം തരംഗത്തിന് രാജ്യം സാക്ഷ്യം വഹിക്കുകയാണെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നു. കറാച്ചി, ലാഹോർ, ഇസ്ലാമാബാദ്, ഫൈസലാബാദ്, ഹൈദരാബാദ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ കൊറോണ പോസിറ്റീവ് നിരക്ക് വർദ്ധിച്ചു വരികയാണ്.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications