സ്വർണ ഹോൾമാർക്കിംഗ് കേന്ദ്രങ്ങളില്ലാത്ത സംസ്ഥാനങ്ങൾ ഏതൊക്കെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2021 മുതൽ സ്വർണ്ണത്തിനും ആഭരണങ്ങൾക്കും ഹോൾമാർക്കിംഗ് നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും ഇന്ത്യയിലെ ഈ
ആറ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലും സ്വർണ്ണ പരിശോധനാ കേന്ദ്രങ്ങളോ ഹാൾമാർക്കിംഗ് കേന്ദ്രങ്ങളോ ഇല്ലെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

ഹോൾമാർക്കിംഗ് കേന്ദ്രങ്ങളില്ലാത്തത് എവിടെയെല്ലാം?

ഹോൾമാർക്കിംഗ് കേന്ദ്രങ്ങളില്ലാത്തത് എവിടെയെല്ലാം?

അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാൻഡ്, സിക്കിം, ലഡാക്ക്, ആൻഡമാൻ, നിക്കോബാർ ദ്വീപുകൾ, ദാദ്ര, നഗർ ഹവേലി, ദാമൻ, ഡിയു, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് നിലവിൽ സ്വർണ്ണ പരിശോധനയും ഹോൾമാർക്ക് കേന്ദ്രങ്ങളും ഇല്ലാത്തത്. എന്നാൽ 2021 ജനുവരി 15 മുതൽ രാജ്യത്തുടനീളം സ്വർണ്ണാഭരണങ്ങൾക്കും പുരാവസ്തുക്കൾക്കും ഹാൾമാർക്കിംഗ് നിർബന്ധമാക്കുമെന്ന് സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വർദ്ധനവ്, വീണ്ടും പവന് 30000ലേയ്ക്കോ?സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വർദ്ധനവ്, വീണ്ടും പവന് 30000ലേയ്ക്കോ?

എന്താണ് ഹോൾമാർക്കിംഗ്?

എന്താണ് ഹോൾമാർക്കിംഗ്?

വിലയേറിയ ലോഹങ്ങളുടെ പരിശുദ്ധി സർട്ടിഫിക്കേഷനാണ് ഹോൾമാർക്കിംഗ്. 14 കാരറ്റ്, 18 കാരറ്റ്, 22 കാരറ്റ് എന്നിങ്ങനെ മൂന്ന് ഗ്രേഡുകളിലായി സ്വർണ്ണാഭരണങ്ങൾ ഹോൾമാർക്ക് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിസ്) രൂപപ്പെടുത്തിയിട്ടുണ്ട്. 2000 ഏപ്രിൽ മുതൽ, സ്വർണ്ണാഭരണങ്ങളുടെ ഹോൾമാർക്കിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി ബിഐഎസ് ഒരു പദ്ധതി നടത്തുന്നുണ്ട്. അതിന്റെ ഫലമായി 40 ശതമാനം സ്വർണ്ണാഭരണങ്ങളും നിലവിൽ ഹോൾമാർക്ക് ചെയ്യുന്നുണ്ട്.

ഉടൻ സ്വർണം വാങ്ങുന്നവർ തീർച്ചയായും അറിയേണ്ട പുതിയ ഹോൾ‌മാർ‌ക്കിംഗ് നിയമങ്ങൾഉടൻ സ്വർണം വാങ്ങുന്നവർ തീർച്ചയായും അറിയേണ്ട പുതിയ ഹോൾ‌മാർ‌ക്കിംഗ് നിയമങ്ങൾ

കണക്കുകൾ ഇങ്ങനെ

കണക്കുകൾ ഇങ്ങനെ

11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഹോൾമാർക്കിംഗ് കേന്ദ്രങ്ങളില്ലാത്തതിനാൽ സ്വകാര്യ സംരംഭകർ അസ്സേയിംഗ്, ഹാൾമാർക്കിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് ഉപഭോക്തൃ കാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവിൽ 234 ജില്ലകളിലായി 877 അസ്സേയിംഗ്, ഹാൾമാർക്കിംഗ് സെന്ററുകളുണ്ടെന്നും 26,019 ജ്വല്ലറികൾ ബിഐഎസ് രജിസ്ട്രേഷൻ നടത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

സോവറിൻ സ്വർണ്ണ ബോണ്ട് വാങ്ങാൻ ഇതാ അവസരം, സ്വർണാഭരണങ്ങളേക്കാൾ ലാഭകരംസോവറിൻ സ്വർണ്ണ ബോണ്ട് വാങ്ങാൻ ഇതാ അവസരം, സ്വർണാഭരണങ്ങളേക്കാൾ ലാഭകരം

വിപുലമായ നടപടികൾ

വിപുലമായ നടപടികൾ

സ്വർണ്ണ ഹാൾമാർക്കിംഗ് നിർബന്ധമാക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചതിന് ശേഷം ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാൻ രാജ്യത്തെ എല്ലാ ജില്ലകളിലും ഹാൾമാർക്കിംഗ് കേന്ദ്രങ്ങൾ തുറക്കാനും എല്ലാ ജ്വല്ലറികളെയും ഒരു വർഷത്തിനുള്ളിൽ രജിസ്റ്റർ ചെയ്യിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി. വിപുലമായ ബോധവൽക്കരണ കാമ്പയിൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

ഇറക്കുമതി രാജ്യം

ഇറക്കുമതി രാജ്യം

സ്വർണത്തിന്റെ ഏറ്റവും വലിയ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. പ്രധാനമായും ജ്വല്ലറി വ്യവസായത്തിന്റെ ആവശ്യം നിറവേറ്റുന്നതിനാണ് ഇത്. രാജ്യം പ്രതിവർഷം 700-800 ടൺ സ്വർണമാണ് ഇറക്കുമതി ചെയ്യുന്നത്. വേൾഡ് ഗോൾഡ് കൗൺസിൽ കണക്കുകൾ പ്രകാരം, 2019 ലെ ആദ്യ ഒമ്പത് മാസങ്ങളിൽ ഇന്ത്യയുടെ മൊത്തം സ്വർണ്ണ ആവശ്യം 496.11 ടണ്ണായി കുറഞ്ഞു. മുൻ വർഷം ഇത് 523.9 ടണ്ണായിരുന്നു. 2018ലെ മുഴുവൻ വർഷത്തെ സ്വർണ്ണ ആവശ്യം 760.4 ടണ്ണായിരുന്നു.

English summary

സ്വർണ ഹോൾമാർക്കിംഗ് കേന്ദ്രങ്ങളില്ലാത്ത സംസ്ഥാനങ്ങൾ ഏതൊക്കെ?

There are no gold checking centers or hallmarking centers in six Northeastern states and five Union Territories, according to official figures. Read in malayalam.
Story first published: Friday, January 24, 2020, 17:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X