പേടിഎമ്മിനെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പുറത്താക്കി, കാരണമെന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൂതാട്ട നയങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ഗൂഗിൾ പ്ലേ സ്റ്റോർ പേടിഎം, പേടിഎം ഫസ്റ്റ് ഗെയിമുകൾ എന്നിവ പ്ലേ സ്റ്റോറിൽ നിന്ന് പിൻവലിച്ചു. ഇന്ത്യയിലെ ജനപ്രിയ ധനകാര്യ സേവന ആപ്ലിക്കേഷനായ പേടിഎമ്മിനെയാണ് പ്ലേ സ്റ്റോറിൽ നിന്ന് പിൻവലിച്ചിരിക്കുന്നത്. ഈ പ്രശ്നത്തെക്കുറിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഗൂഗിൾ പേടിഎം ഡെവലപ്പർമാരെ അറിയിച്ചിട്ടുണ്ടായിരുന്നുവെന്നും ഡിജിറ്റൽ വാലറ്റ്, ഇ-കൊമേഴ്‌സ് ആപ്ലിക്കേഷൻ എന്നിവ ഗൂഗിളുമായി ചർച്ച നടത്തി വരികയുമായിരുന്നുവെന്ന് സി‌എൻ‌ബി‌സി-ടിവി റിപ്പോർട്ട് ചെയ്തു.

 

പുറത്താക്കാൻ കാരണം

പുറത്താക്കാൻ കാരണം

ഓൺലൈൻ കാസിനോകളെ അനുവദിക്കുകയോ സ്പോർട്സ് വാതുവയ്പ്പുകൾ അനുവദിക്കുകയോ ചെയ്യില്ലെന്ന് ആൻഡ്രോയിഡ് വൈസ് പ്രസിഡന്റ് സുസെയ്ൻ ഫ്രേ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ആപ്ലിക്കേഷൻ നയങ്ങൾ ലംഘിച്ചപ്പോൾ തന്നെ ലംഘനത്തെക്കുറിച്ച് ഡെവലപ്പറെ അറിയിക്കുകയും ഡെവലപ്പർ ഇക്കാര്യങ്ങൾ അനുസരിക്കുന്നതുവരെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് അപ്ലിക്കേഷൻ നീക്കം ചെയ്തുവെന്നും പ്രസ്താവനയിൽ വിശദീകരിച്ചു. പേടിഎം അപ്ലിക്കേഷൻ കമ്പനിയുടെ നയങ്ങൾ ആവർത്തിച്ച് ലംഘിച്ചുവെന്നാണ് ആരോപണം.

പേടിഎം മണിയിലൂടെ എന്‍പിഎസില്‍ നിക്ഷേപിക്കാം; അറിയേണ്ടതെല്ലാം

മുന്നറിയിപ്പ്

മുന്നറിയിപ്പ്

ആവർത്തിച്ചുള്ള നയ ലംഘനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ, ഗൂഗിൾ പ്ലേ ഡെവലപ്പർ അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്നതു പോലുള്ള കൂടുതൽ ഗുരുതരമായ നടപടി ഞങ്ങൾ കൈക്കൊള്ളുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. പേടിഎം ഇന്ത്യയുടെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പാണ്. പ്രതിമാസം 50 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളാണ് പേടിഎമ്മിനുള്ളത്.

ഷെയര്‍ചാറ്റിലെ ഗൂഗിള്‍ നിക്ഷേപം; ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

ഗൂഗിൾ പേയുടെ എതിരാളി

ഗൂഗിൾ പേയുടെ എതിരാളി

ഇന്ത്യയിൽ ഗൂഗിൾ പേയുടെ ഏറ്റവും വലിയ എതിരാളിയാണ് പേടിഎം. ഗൂഗിൾ പേ ആപ്ലിക്കേഷനാണ് നിലവിൽ ഇന്ത്യയിലെ പേയ്‌മെന്റ് വിപണിയിൽ ആധിപത്യം പുലർത്തുന്നത്.

എതിരാളികളെ വളരാനനുവദിക്കുന്നില്ല; അമേരിക്കന്‍ കോണ്‍ഗ്രസ് ചോദ്യം ചെയ്യലിൽ വിയർത്ത് മാർക്ക് സക്കർബർഗ്

ഐപിഎല്ലിന് മുന്നോടിയായി

ഐപിഎല്ലിന് മുന്നോടിയായി

ജനപ്രിയ ക്രിക്കറ്റ് ടൂർണമെന്റായ ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് മറ്റ് ഡെവലപ്പർമാരെ ചൂതാട്ട നയങ്ങളെക്കുറിച്ച് ഓർമ്മിപ്പിക്കുന്നതിനുള്ള ഒരു മുൻകൂർ ശ്രമം കൂടിയാണ് ഗൂഗിളിന്റെ ഈ പ്രഖ്യാപനം. ഐ‌പി‌എല്ലിന്റെ മുൻ സീസണുകൾ‌ ഏകദേശം രണ്ട് മാസത്തോളം നീണ്ടുനിൽക്കുകയും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്തിരുന്നു. ഇത് സ്പോർട്സ് വാതുവയ്പ്പിനെ പ്രോത്സാഹിപ്പിക്കുന്നതിനോ അല്ലെങ്കിൽ‌ പങ്കെടുക്കുന്നതിനോ ആഗ്രഹിക്കുന്ന അപ്ലിക്കേഷനുകളിൽ‌ കുതിച്ചുചാട്ടം ഉണ്ടാക്കി. ഇന്ത്യയിൽ സ്പോർട്സ് വാതുവയ്പ്പ് നിരോധിച്ചിച്ചുണ്ട്. എന്നാൽ ഉപയോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട കളിക്കാരെ തിരഞ്ഞെടുത്ത് അവരുടെ ഇഷ്ടപ്പെട്ട ടീമോ കളിക്കാരോ നന്നായി കളിച്ചാൽ വിജയിക്കുന്ന ഫാന്റസി സ്പോർട്സ് മിക്ക ഇന്ത്യൻ സംസ്ഥാനങ്ങളിലും നിയമവിരുദ്ധമല്ല.

പേടിഎമ്മിന്റെ പ്രതികരണം

പേടിഎമ്മിന്റെ പ്രതികരണം

പുതിയ ഡൌൺ‌ലോഡുകൾ‌ അല്ലെങ്കിൽ‌ അപ്‌ഡേറ്റുകൾ‌ക്കായി ഗൂഗിൾ പ്ലേ സ്റ്റോറിൽ‌ പേടിഎം ആൻഡ്രോയിഡ് ആപ്ലിക്കേഷൻ‌ താൽ‌ക്കാലികമായി ലഭ്യമല്ലെന്നും എന്നാൽ ഉടൻ പ്ലേ സ്റ്റോറിൽ മടങ്ങിയെത്തുമെന്നും പേടിഎം പ്രതികരിച്ചു. പേടിഎമ്മിലുള്ള ഉപഭോക്താക്കളുടെ പണം പൂർണ്ണമായും സുരക്ഷിതമാണെന്നും പേടിഎം ആപ്ലിക്കേഷൻ സാധാരണപോലെ ഉപയോഗിക്കാമെന്നും പേടിഎം വ്യക്തമാക്കി.

English summary

Why Paytm Removed From Google Play Store? Details Explained Here, Paytm response | പേടിഎമ്മിനെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പുറത്താക്കി, കാരണമെന്ത്?

Google Play Store has withdrawn Paytm and Paytm First Games from the Play Store for allegedly violating gambling policies. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X