വിദേശ ഇന്ത്യക്കാര്‍ക്ക് (എന്‍.ആര്.ഐ.) ഇന്ത്യയില്‍ രണ്ടു തരം ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാം. നോണ്‍ റെസിഡന്റ് എക്സ്റ്റേണല്‍ റൂപ്പീ (എന്‍.ആര്.ഇ.) അക്കൗണ്ടും നോണ്‍ റെസഡന്റ് ഓര്‍ഡിനറി റൂപ്പീ (എന്‍.ആര്.ഒ.) അക്കൗണ്ടും.

എന്‍.ആര്.ഇ. അക്കൗണ്ട്

സേവിങ്സ്, കറന്റ്, റിക്കറിങ്, ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍

എന്‍.ആര്.ഇ അക്കൗണ്ടായി തുടങ്ങാം. ഒരാളുടെയോ ഒന്നിലേറെപ്പേരുടെ പേരിലുള്ള ജോയിന്റ് അക്കൗണ്ടായൊ തുടങ്ങാം; എല്ലാവരും ഇന്ത്യക്കാരായിരിക്കണമെന്നു മാത്രം. ഈ അക്കൗണ്ടുകള്‍ തുടങ്ങാന്‍ കക്ഷികള്‍ നേരിട്ടുതന്നെ എത്തണം; പവര്‍ ഓഫ് അറ്റോണി വഴി മറ്റൊരാള്‍ക്ക് ഈ അക്കൗണ്ട് തുടങ്ങാന്‍ കഴിയില്ല. വിദേശജോലിക്കു പോകുന്നവര്‍ക്ക് പോകുന്നതിനു മുന്‍പു തന്നെ എന്‍.ആര്.ഇ അക്കൗണ്ട് തുറക്കാം.
അക്കൗണ്ടിലേക്ക് വിദേശത്തു നിന്ന് പണമയയ്ക്കാം, മറ്റ് എന്‍.ആര്.ഇ. അക്കൗണ്ടുകളില്‍ നിന്ന് ട്രാന്‍സ്ഫര്‍ ചെയ്യാം. മറ്റു വിധത്തിലൊന്നും ഈ അക്കൗണ്ടിലേക്കു പണം നിക്ഷേപിക്കാന്‍ കഴിയില്ല.
ശമ്പളം കിട്ടുന്നതു വിദേശനാണ്യത്തിലാണെങ്കിലും അക്കൗണ്ടിലെ പണം ഇന്ത്യന്‍ രൂപയില്‍ തന്നെ കണക്കാക്കി നിലനിര്‍ത്താം. ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ നിക്ഷേപത്തെ ബാധിക്കും.

ഈ അക്കൗണ്ടുകളിലെ നിക്ഷേപത്തിനും പലിശവരുമാനത്തിനും സമ്പൂര്‍ണ്ണ നികുതിയളവുണ്ട്. ഇന്‍കം ടാക്സോ വെല്‍ത്ത് ടാക്സോ കൊടുക്കേണ്ടതില്ല.
പലിശനിരക്ക് ബാങ്കുകള്‍ക്കു നിശ്ചയിക്കാം; പക്ഷേ നാട്ടിലെ സമാനമായ അക്കൗണ്ടുകള്‍ക്കു കൊടുക്കുന്നതിനെക്കാള്‍ കൂടുതല്‍ കൊടുക്കാന്‍ പാടില്ല.

More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

Click it and Unblock the Notifications