ബാങ്കുകളുടെ എട്ടിന്റെ പണി!!! ഭവന വായ്പയെടുക്കും മുമ്പ് അറിയാൻ...

ഭവന വായ്പ എടുക്കുന്നതിന് മുമ്പ് നിങ്ങൾ തീർച്ചയായും ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെ ജീവിതത്തിലെയും ഏറ്റവും വലിയ സാമ്പത്തിക ലക്ഷ്യങ്ങളിലൊന്നാണ്. ലോണെടുത്താണ് വീട് വയ്ക്കുന്നതെങ്കിൽ പോലും വലിയ ഒരു കൈയിൽ കരുതുക തന്നെ വേണം. 75 ലക്ഷം രൂപയ്ക്കു മുകളിലാണ് നിങ്ങളുടെ ബഡ്ജറ്റെങ്കിൽ ധനകാര്യ സ്ഥാപനങ്ങൾ നിങ്ങൾക്ക് 80 ശതമാനം വരെ ലോൺ നൽകും. ഇത് 40 മുതൽ 50 ലക്ഷത്തിനു താഴെയാണെങ്കിൽ നിങ്ങൾക്ക് ഭവന വായ്പയായി 90 ശതമാനം തുകയും ലഭിക്കും. എന്നാൽ തിരിച്ചടയ്ക്കേണ്ടി വരുന്ന തുകയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം എന്നുമാത്രം. ഭവന വായ്പ എടുക്കുന്നതിന് മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്.

യോഗ്യത

യോഗ്യത

വായ്പ എടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം ചിന്തിക്കേണ്ട കാര്യം നിങ്ങൾ വായ്പയെടുക്കാൻ യോഗ്യരാണോ എന്നതാണ്. നിങ്ങളുടെ യോഗ്യതയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ ക്രെഡിറ്റ് സ്കോർ, വരുമാനം, പ്രായം, നിലവിലുള്ള ബാധ്യത തുടങ്ങിയവയാണ്. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഉപയോഗിച്ച് നിങ്ങൾക്ക് എത്ര രൂപ വരെ ലോൺ അനുവദിക്കുമെന്ന് കണക്കുകൂട്ടാൻ സാധിക്കും. വാ‍ർഷിക വരുമാനം 18 ലക്ഷം വരെ ഉള്ളവ‍ർക്കും 4 ശതമാനം പലിശ സബ്സിഡിയോടെ ഭവന വായ്പ

പലിശ നിരക്ക് പരിശോധിക്കുക

പലിശ നിരക്ക് പരിശോധിക്കുക

നിങ്ങളുടെ യോഗ്യത മനസ്സിലാക്കിയ ശേഷം അടുത്ത ഘട്ടം കൃത്യമായ പലിശ നിരക്ക് അറിയുക എന്നതാണ്. എംസിഎൽആർ കൂടാതെ, റീസെറ്റ് പിരീഡ്; വായ്പയുടെ തരം, മറ്റ് ചാർജുകൾ തുടങ്ങിയ കാര്യങ്ങളൊക്കെ കൃത്യമായി തന്നെ അറിയണം. വസ്തു പണയം വച്ച് ലോൺ എടുക്കാനാണോ പ്ലാൻ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും

ഇഎംഐ തുക

ഇഎംഐ തുക

നിങ്ങളുടെ ഒരു മാസത്തെ ഇഎംഐ എത്രയാണെന്ന് കൃത്യമായി അറിഞ്ഞിരിക്കണം. ഈ ഓരോ മാസവും നിങ്ങൾക്കും അടയ്ക്കാനാകുമെന്നും ഉറപ്പ് വരുത്തണം. ഇഎംഐ കൂടുന്നതിനനുസരിച്ച് പലിശയിൽ കുറവുണ്ടാകുമെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കണം. ശമ്പളക്കാർക്ക് മാത്രം ലോണെടുത്താൽ മതിയോ? സാധരണക്കാർക്ക് എളുപ്പത്തിൽ കിട്ടുന്ന ലോണുകൾ ഇതാ...

മറ്റ് ചാർജുകൾ

മറ്റ് ചാർജുകൾ

നിങ്ങൾ ലോണിന് യോഗ്യനാണെങ്കിൽ പോലും നിങ്ങൾക്ക് 100% വായ്പ ലഭിക്കില്ല. രജിസ്ട്രേഷൻ ചാർജ്, സ്റ്റാമ്പ് ഡ്യൂട്ടി തുടങ്ങി മറ്റ് ചാർജുകളും ഇതിൽ ഉൾപ്പെടും. അവ എത്ര വരുമെന്ന് വ്യക്തമായി മനസ്സിലാക്കുക. ഹോം ലോൺ എടുക്കാൻ പ്ലാനുണ്ടോ? വിവിധ ബാങ്കുകളുടെ പലിശ നിരക്കുകൾ ഇതാ..

മറ്റ് നിബന്ധനകളും വ്യവസ്ഥകളും

മറ്റ് നിബന്ധനകളും വ്യവസ്ഥകളും

മുൻകൂർ തുക, പിഴ, സേവന ചാർജ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വ്യവസ്ഥകളും കൃത്യമായി പരിശോധിക്കണം. വായ്പ എടുക്കുന്നതിന് മുമ്പായി എല്ലാവിധ വിവരങ്ങളും വായിച്ച് മനസ്സിലാക്കണം. ഇല്ലെങ്കിൽ പിന്നീട് പല അബദ്ധങ്ങളും അതിലുപരി നിങ്ങൾക്ക് കൂടുതൽ പണ നഷ്ടവുമുണ്ടായേക്കാം. ഭവന വായ്പ ക്ലോസ് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം; ഇല്ലെങ്കിൽ പണി കിട്ടും!!

malayalam.goodreturns.in

English summary

Applying For a Home Loan? You Need to Check These 5 Things

Buying a home is one of the biggest financial goals of one’s life. Even if you are taking a loan from a financial institution to buy your first home, you still have to arrange a big amount for making the down payment first. If you are a first-time buyer then it is necessary to know few important things before you invest your money towards buying a house for yourself.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X