ഇന്ത്യക്കാർക്ക് എന്നും സ്വർണത്തോട് അൽപ്പം ഭ്രമം കൂടുതലാണ്. പ്രത്യേകിച്ച് മലയാളികൾക്ക്.
ഇന്ത്യക്കാർക്ക് എന്നും സ്വർണത്തോട് അൽപ്പം ഭ്രമം കൂടുതലാണ്. പ്രത്യേകിച്ച് മലയാളികൾക്ക്. എന്നാൽ അടുത്തിടെയായി ഇന്ത്യയിൽ മൊത്തത്തിൽ വിപണിയിൽ അൽപ്പം മങ്ങൽ നേരിട്ടിരുന്നു. ആളുകൾക്ക് പഴയതു പോലെ സ്വർണ ഭ്രമം ഇല്ലാതായി. എന്നാൽ നിക്ഷേപ മാർഗമെന്ന നിലയിൽ സ്വർണം ഒരു സാമ്പത്തിക സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നുണ്ട്. വിവിധ ആവശ്യങ്ങൾക്ക് ഏതൊക്കെ തരത്തിൽ സ്വർണ നിക്ഷേപം നടത്തണമെന്നും എങ്ങനെ അത്യാവശ്യ സമയത്ത് സ്വർണം ഉപയോഗിക്കണമെന്നും നോക്കാം.
സ്വർണ ബോണ്ടുകൾ
സ്വർണാഭരണങ്ങൾ കൈവശം വയ്ക്കുന്നതിന് പകരമുള്ള മികച്ച മാർഗമാണ് സ്വർണ ബോണ്ടുകൾ. കൂടാതെ സർക്കാരിന്റെ പിന്തുണയുള്ള പദ്ധതിയാണിത്. ബോണ്ടുകള്‍ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ മൂല്യത്തിലാണ് പുറത്തിറക്കുക. അതിന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാം. മിനിമം നിക്ഷേപം രണ്ട് ഗ്രാം ആണ്. പരമാവധി 500 ഗ്രാം വരെ നിക്ഷേപിക്കാം. കാലയളവ് എട്ട് വര്‍ഷമാണ്. ഉപാധികള്‍ക്ക് വിധേയമായി അഞ്ച് വര്‍ഷം മുതല്‍ വിറ്റൊഴിയാം. ബോണ്ടിന് നിശ്ചിത നിരക്കില്‍ പലിശയും ലഭിക്കും. സ്വർണാഭരണത്തേക്കാൾ സുരക്ഷിതമായ ഗോൾഡ് ബോണ്ടുകൾ മികച്ച ഒരു ദീർഘകാല നിക്ഷേപമാണ്.
ആഭരണങ്ങൾ
സ്വർണാഭരണങ്ങൾ ധരിക്കാൻ താത്പര്യമുള്ളവർ മാത്രം ആഭരണങ്ങൾ വാങ്ങുക. അല്ലാത്തവർ ആഭരമങ്ങൾ വാങ്ങി സൂക്ഷിക്കുന്നത് വെറും നഷ്ടമാണ്.
ഗോൾഡ് ഇടിഎഫ്
വന്‍തോതില്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നതിനെക്കാള്‍ ലാഭകരവും സുരക്ഷിതവും ഗോള്‍ഡ് ഇ.ടി.എഫുകളില്‍ നിക്ഷേപിക്കുന്നതാണ്. സ്വര്‍ണത്തില്‍ നിക്ഷേപമിറക്കുന്ന മ്യൂച്വല്‍ ഫണ്ടുകളാണ് ഗോള്‍ഡ് ഇടിഎഫുകള്‍. എക്‌സ്‌ചേഞ്ചുകള്‍ വഴിയാണ് ഇവ വ്യാപാരം നടത്തുന്നത് എന്നതിനാല്‍ ഇവ വിറ്റ് പണമാക്കാന്‍ എളുപ്പമാണ്. ഇത് അത്യാവശ്യ ഘട്ടങ്ങളിൽ ഉപകാരപ്പെടും. കൂടാതെ ഇടിഎഫ് യൂണിറ്റുകള്‍ക്ക് രാജ്യാന്തര വിപണിയിലെ വിലക്കനുസരിച്ചുള്ള തുക നല്‍കിയാല്‍ മതി. ജ്വല്ലറികളില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണത്തിന് പണിക്കൂലി അധികമായി നൽകണം.
ഗോൾഡ് ബാർ
മകളുടെ വിവാഹത്തിനായി മുൻകൂട്ടി ആഭരണങ്ങൾ വാങ്ങി സൂക്ഷിക്കുന്നവരാണ് മിക്ക മാതാപിതാക്കളും. എന്നാൽ ഇങ്ങനെ ചെയ്യുന്നവർ ഒരിയ്ക്കലും ആഭരണങ്ങൾ വാങ്ങി സൂക്ഷിക്കരുത്. പകരം ഗോൾഡ് ബാറുകളോ ഗോൾഡ് കോയിനുകളോ വാങ്ങി സൂക്ഷിക്കുക. അല്ലെങ്കിൽ പിന്നീട് മാറ്റി വാങ്ങുമ്പോൾ നഷ്ടം സംഭവിക്കും.
ഇ-ഗോൾഡ്
ഓഹരികൾ പോലെ നിക്ഷേപകർ ഇലക്ട്രോണിക് രൂപത്തിൽ അല്ലെങ്കിൽ ഡീമാറ്റ് രൂപത്തിൽ കൈവശം വയ്ക്കുന്ന സ്വർണത്തെയാണ് ഇ-ഗോൾഡ് എന്നു പറയുന്നത്. ഗോൾഡ് ഇടിഎഫുകളേക്കാൾ വരുമാനം വാഗ്ദാനം ചെയ്യുന്ന ഒന്നാണിത്. ഭാവിയിലേക്ക് സ്വർണം കരുതി വയ്ക്കുന്നതിനുള്ള ഒരു ചെലവ് കുറഞ്ഞ മാർഗം കൂടിയാണിത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
