ഗൾഫ് മലയാളികൾക്കായുള്ള സുരക്ഷിത നിക്ഷേപ പദ്ധതി :കെ എസ്. എഫ് ഇ യുടെ പ്രവാസി ചിട്ടി

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രവാസി മലയാളികളുടെ ക്ഷേമം ലക്ഷ്യം വെച്ച് കൊണ്ട് പ്രഖ്യാപിച്ച സമ്പാദ്യ പദ്ധതിയാണ് കെ എസ്. എഫ് ഇ. പ്രവാസി ചിട്ടി. ഒരു സ്കീമിനു കീഴിൽ നിരവധി ആനുകൂല്യങ്ങൾ ഉണ്ട്. 

 
ഗൾഫ് മലയാളികൾക്കായുള്ള സുരക്ഷിത നിക്ഷേപ പദ്ധതി
  • ഇൻഷുറൻസ് പരിരക്ഷ, പെൻഷൻ പ്ലാൻ എന്നിവ അടങ്ങിയിട്ടുള്ള പദ്ധതി
  • ചിട്ടിയിൽ ചേരാനും , പേയ്മെന്റ് നടത്താനും , എവിടെ നിന്നും എപ്പോൾ വേണമെങ്കിലും ചിട്ടിയുടെ ലേലത്തിൽ പങ്കെടുക്കാനും അനുവദിക്കുന്ന ഒരു സോഫ്റ്റ്‌വെയർ പദ്ധതിക്കായി രൂപപെടുത്തിയിട്ടുണ്ട്. 
  • കേരളത്തിന്റെ അടിസ്ഥാന പശ്ചാത്തല പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു ഫണ്ട്-മൊബിലൈസേഷൻ പ്ലാറ്റ്ഫോം കൂടിയാണിത് .

സമ്പത് വ്യവസ്ഥ

സമ്പത് വ്യവസ്ഥ

എൻ.ആർ.ഐ.കൾക്കു മാത്രമായി ഒരു പ്രത്യേക പദ്ധതി എന്നത് പ്രവാസികൾക്ക് ഉപകാരപ്പെടുന്നതാണ്.കേരളത്തിന്റെ സമ്പത് വ്യവസ്ഥയുടെ വളർച്ചയിൽ എൻ.ആർ.ഐ.കളുടെ പണം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.എന്നിരുന്നാലും, അനേകം എൻ.ആർ.ഐ.കൾ അസ്ഥിരവും അരക്ഷിതവുമായ തൊഴിൽ സാഹചര്യങ്ങളിലാണ് ജീവിക്കുന്നത്.

പ്രവാസി

പ്രവാസി

പ്രവാസികളുടെ സാമ്പത്തിക സ്ഥിരതയെ മെച്ചപ്പെടുത്തുവാനാണ് കെ എസ്. എഫ് ഇ . ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയത്.സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള അടിസ്ഥാന സൗകര്യവികസനത്തിൽ പങ്കാളിയാകാനുള്ള അവസരം പ്രവാസികൾക്ക് നൽകുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്.ഇതുകൂടാതെ, പ്രവാസി ചിട്ടിയിൽ സാമ്പത്തിക സംരക്ഷണ ഘടനയിൽ മാറ്റം വരുത്തുന്ന നിരവധി സവിശേഷതകളും ഉണ്ട്.

ചില പ്രത്യേകതകൾ

ചില പ്രത്യേകതകൾ

-ഇന്റർനെറ്റ്- മൊബൈൽ അടിസ്ഥാനമാക്കിയുള്ള ചിട്ടികൾ
-സുരക്ഷിതവും സുതാര്യവുമായ ലേല നടപടികൾ
-ആൻഡ്രോയിഡ് മൊബൈൽ അപ്ലിക്കേഷൻ
-ഓൺലൈനായി ചിട്ടി തിരഞ്ഞെടുക്കൽ
-ചാറ്റ് ബോക്സ് , ഇ-മെയിൽ, SMS, സോഷ്യൽ     മീഡിയ വഴി സംശയങ്ങൾ പരിഹരിക്കാം
-ഓൺലൈൻ വഴി ഇൻസ്റ്റാൾമെന്റ് പണമടയ്ക്കൽ
-ഉപഭോക്തൃ പിന്തുണയ്ക്കായി 24X7 കോണ്ടാക്ട്     സെന്റർ
-ഓൺലൈൻ ലേലം
-അന്താരാഷ്ട്ര നിലവാരത്തനുസരിച്ച്   അപ്ലിക്കേഷൻ സുരക്ഷ പരീക്ഷിച്ചു

 

 

 

 

 

English summary

KSFE Pravasi Chitty is a unique financial savings scheme

KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees abroad.
Story first published: Thursday, October 11, 2018, 17:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X