കേരളത്തിൽ ഭൂമി രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നമ്മൾ കരുതുന്നത് പോലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ സുരക്ഷിതമായി പണം നിക്ഷേപിക്കുക എന്നത് എളുപ്പമുള്ള ഒരു കാര്യം അല്ല.ഒരു രൂപ നിക്ഷേപിക്കുകയാണെങ്കിൽ പോലും,നിങ്ങൾ ഒരു നിക്ഷേപകനോ വസ്തു സ്വന്തം ആവശ്യത്തിനായി വാങ്ങുകയാണെങ്കിൽ പോലും സമ്പൂർണ്ണ മാർക്കറ്റ് വിശകലനം ചെയ്തിരിക്കണം , മാത്രമല്ല വാങ്ങാൻ ഉദ്ദേശിക്കുന്ന വസ്തുവിനെക്കുറിച്ച് കൃത്യമായ അറിവ് ഉണ്ടായിരിക്കണം.അടിസ്ഥാനപരമായി, താമസിക്കാൻ വേണ്ടിയോ വാണിജ്യപരമോ ആയ നേട്ടത്തിനോ ആയിരിക്കാം ഒരു വസ്തുവിൽ നിങ്ങൾ പണം നിക്ഷേപിക്കുക.

 
കേരളത്തിൽ ഭൂമി രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ

പണം നഷ്ടം വരാതെ അത് നിങ്ങൾക്കു ഉപകരിക്കണം എന്നത് പ്രധാനനമാണ് . അതുകൊണ്ടാണ് ഒരു വസ്തുവിൽ നിക്ഷേപിക്കുന്നതിനു മുമ്പ്, നിങ്ങൾ ആ വസ്തുവിനെക്കുറിച്ച് ആഴത്തിലുള്ള സൂക്ഷ്മപരിശോധന നടത്തണം എന്നും അതിന്റെ വിപണി മൂല്യം അറിഞ്ഞിരിക്കണം എന്നും പറയുന്നത് . അങ്ങനെയെങ്കിൽ ഭാവിയിൽ നിങ്ങൾക്കു സാമ്പത്തിക നഷ്ടം നേരിടേണ്ടി വരില്ല.കേരളത്തിൽ നിങ്ങളുടെ ഭൂമി രജിസ്ട്രേഷനിൽ നിങ്ങളെ സഹായിക്കുന്ന ചില മാർഗനിർദേശങ്ങൾ ഞങ്ങൾ താഴെ കൊടുക്കുന്നു.

പ്രോപ്പർട്ടി തിരിച്ചറിയുക:

പ്രോപ്പർട്ടി തിരിച്ചറിയുക:

നിങ്ങൾ കേരളത്തിൽ വസ്തു വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ട കാര്യം ഇതാണ്.തർക്കം നിലനിൽക്കുന്ന ഒരു വസ്തുവിന് വേണ്ടി പണം ചിലവാക്കിയാൽ അത് നിങ്ങൾക്കു നഷ്ട്ടം വരുത്തിയേക്കാം.നിങ്ങൾ കണ്ടെത്തിയ വസ്തു നിങ്ങൾക്കിഷ്ടപെട്ടാൽ അതിന്റെ വില,പെയ്മെന്റ് രീതി,മറ്റ് വിശദാംശങ്ങൾ എന്നിവ വിൽക്കുന്നവരുമായി ചർച്ചചെയ്യണം. എല്ലാത്തിനുമുപരിയായി അനാവശ്യമായ പ്രയാസങ്ങൾ ഒഴിവാക്കാൻ വസ്തുവ രജിസ്ട്രേഷൻ ഉടൻ തന്നെ ചെയ്യുക.

രജിസ്‌ട്രേഷന് നേരിട്ട് ഹാജരാകണം

രജിസ്‌ട്രേഷന് നേരിട്ട് ഹാജരാകണം

ഭൂമി രജിസ്‌ട്രേഷന്‍ ചെയ്യുമ്പോള്‍ വാങ്ങുന്ന വ്യക്തി നിര്‍ബന്ധമായും നേരിട്ട് ഹാജരാകേണ്ടതാണ്. അല്ലാത്തപക്ഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാകില്ല.

ഭൂമി രജിസ്‌ട്രേഷന്‍ എന്തിന് ?

ഭൂമി രജിസ്‌ട്രേഷന്‍ എന്തിന് ?

ഭൂമി രജിസ്‌ട്രേഷന്‍ ചെയ്യുന്നതോടെ അത് ആജീവനാന്തമുളള ഒരു പൊതുരേഖയായി മാറുകയാണ്. രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ഭൂമി വാങ്ങുന്നയാളും വില്‍ക്കുന്നയാളും തമ്മിലുളള ധാരണകള്‍, കൈമാറ്റം എന്നിവയ്ക്ക് യാതൊരു നിയമസാധുതയും ഉണ്ടായിരിക്കില്ല.

നാലുമാസത്തിനുളളില്‍ രജിസ്‌ട്രേഷന്‍

നാലുമാസത്തിനുളളില്‍ രജിസ്‌ട്രേഷന്‍

പ്രമാണത്തില്‍ ഒപ്പുവച്ചശേഷം കുറഞ്ഞത് നാലുമാസത്തിനുളളിലെങ്കിലും ഭൂമി രജിസ്‌ട്രേഷന്‍ നടത്തിയിരിക്കണം. ഈ കാലയളവിനുളളില്‍ രജിസ്‌ട്രേഷന്‍ നടത്തിയില്ലെങ്കില്‍ ഉടമ്പടികള്‍ വീണ്ടും പുതുക്കേണ്ടതായി വരും.

സാക്ഷിയുടെ ആവശ്യകത ?

സാക്ഷിയുടെ ആവശ്യകത ?

ഭൂമി കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ വിശ്വസ്തനായ സാക്ഷി കൂടെയുണ്ടാകണം. എന്നാല്‍ ഇക്കാര്യം പലപ്പോഴും പാലിക്കപ്പെടാത്ത സ്ഥിതിയാണ് ഇന്നുളളത്. സാക്ഷിയെ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം.

 അനുമതി വാങ്ങണം

അനുമതി വാങ്ങണം

പിന്നാക്കവിഭാഗങ്ങളില്‍ നിന്ന് ഭൂസ്വത്ത് കൈമാറ്റം നടത്തുന്നതിന് പല സംസ്ഥാനങ്ങളിലും ചില വ്യവസ്ഥകള്‍ നിലവിലുണ്ട്. ഭൂമിയുടെ ഉടമ പട്ടികവര്‍ഗക്കാരനാണെങ്കില്‍ ഭൂമി കൈമാറ്റത്തിന് സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങേണ്ടിവരും. ഇത്തരം സാഹചര്യങ്ങളില്‍ വസ്തുകൈമാറ്റം നടത്തുമ്പോള്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

 ഭൂമിവില താഴ്ത്തിക്കാട്ടരുത്

ഭൂമിവില താഴ്ത്തിക്കാട്ടരുത്

ഭൂമി വില താഴ്ത്തിക്കാട്ടുന്നതും വിലമതിക്കാതിരിക്കുകയും നിയമപരമായ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. അതിനാല്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

 

 

English summary

A Step-by-Step Guide to Kerala Land Registration

we are going to mention some guidelines for you which will help you in your land registration in Kerala so that you don’t need to face any unfavorable situation,
Story first published: Monday, November 19, 2018, 15:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X