2019ല്‍ ഇന്ത്യയില്‍ നിര്‍ണായമാറ്റം: ശമ്പള വര്‍ധനവ് 10 ശതമാനത്തിലെത്തുമെന്ന് പ്രവചനം

By Kishor
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് ശമ്പളം വാങ്ങുന്ന വിഭാഗത്തിന് ആശ്വാസവാര്‍ത്തയുമായി പ്രവചനം. ഏഷ്യയില്‍ ഉയര്‍ന്ന ശമ്പളം നല്‍കുന്ന രാജ്യമായി ഇന്ത്യ മാറുമെന്നാണ് കോണ്‍ കെറിയുടെ പ്രവചനം. 2018നെ അപേക്ഷിച്ച് രാജ്യത്തെ ശമ്പളത്തില്‍ പത്ത് ശതമാനം വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2018ല്‍ നാണയപ്പെരുപ്പം മൂലം ഒമ്പത് ശതമാനമായിരുന്നു ശമ്പള വ‍ര്‍ദ്ധനവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2019ല്‍ 5 ശതമാനം വര്‍ധനവുണ്ടാകുമെന്നാണ് പറയുന്നത്.

 

രാജ്യത്തെ പെട്ടെന്നുള്ള സാമ്പത്തിക വളര്‍ച്ചയുടെ പരിണിത ഫലമായി രാജ്യത്ത് ശമ്പളം വാങ്ങുന്ന വിഭാഗത്തിന് ശമ്പള വര്‍ധനവുണ്ടാകും. പുത്തന്‍ സാങ്കിത വിദ്യ ഉപയോഗിച്ചതും കമ്പനികള്‍ പുതിയ ബിസിനസ് തന്ത്രം ഉപയോഗിച്ചതും കഴിവുള്ള ജോലിക്കാരുടെ ആവശ്യം വര്‍ധിച്ചതും അനൂകൂലഫലമാണ് ഉണ്ടാക്കിയിട്ടുള്ളത്. കോണ്‍ ഫെറി ഇന്ത്യ ചെയര്‍മാനും റീജിയണല്‍ മാനേജരുമായ നവനീത് സിംഗ് ചൂണ്ടിക്കാണിക്കുന്നു.

 
  2019ല്‍ ഇന്ത്യയില്‍ നിര്‍ണായമാറ്റം: ശമ്പള വര്‍ധനവ് 10 ശതമാനത്തിലെത്തുമെന്ന് പ്രവചനം

കോണ്‍ ഫെറിയുടെ പേ ഡാറ്റാ ബേസ് അനുസരിച്ച് 110 രാജ്യങ്ങളിലെ 25,000 സംഘടനകളില്‍ നിന്നുള്ള 20 മില്യണ്‍ ജീവനക്കാരുടെ ശമ്പളത്തിലാണ് വര്‍ധനവുണ്ടാകുക. 2018നെ അപേക്ഷിച്ച് ശമ്പളവര്‍ധനവിന്റെ തോത് 2019ല്‍ ഉയരുമെന്ന് ഇക്കണോമിക്സ് ഇന്റലിജന്‍സ് യൂണിറ്റിന്റെ പ്രവചനവും സൂചിപ്പിക്കുന്നു.

എന്നാല്‍ ചൈനയിലെ റിയല്‍ വേജിന്റെ വളര്‍ച്ചയില്‍ 2019ല്‍ 3.2 ശതമാനം കുറവുണ്ടാകുമെന്നും 4.2 ശതമാനത്തില്‍ നിന്ന് കുറയുമെന്നാണ് സൂചനകള്‍. ജപ്പാന്റെ റിയല്‍ വേജ് പ്രവചനം 2018നെ അപേക്ഷിച്ച് 2019ല്‍ ൦.1 ശതമാനം വര്‍ധനവാണ് ഉണ്ടാകുക. ഇന്ത്യക്ക് പുറമേയുള്ള ഏഷ്യന്‍ രാജ്യങ്ങളായ വിയറ്റ്നാം, സിങ്കപ്പൂര്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ വര്‍ഷം തോറും ശമ്പള വര്‍ധനവ് രേഖപ്പെടുത്തുന്ന രാജ്യങ്ങളാണ്.

-

English summary

Report says Salaries in India to increase by 10% in 2019

Report says Salaries in India to increase by 10% in 2019
Story first published: Saturday, January 19, 2019, 16:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X