വിവാഹം കഴിക്കാത്തവരുടെ ശ്രദ്ധയ്ക്ക്; കാശ് ധൂർത്തടിക്കാതെ, സമ്പാദിക്കേണ്ടത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹം കഴിക്കാതെ ഒറ്റയ്ക്ക് ജീവിക്കാനാണോ നിങ്ങൾക്ക് താത്പര്യം? എങ്കിൽ നിങ്ങളുടെ വരുമാനവും സമ്പാദ്യവും കൈകാര്യം ചെയ്യുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ പിന്നീട് നിങ്ങൾ മറ്റുള്ളവർക്ക് ബാധ്യതയാകുകയോ, നിങ്ങളുടെ പണം അർഹതയില്ലാത്തവർക്ക് ലഭിക്കുകയോ ചെയ്യും. അതിനാൽ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

മെഡിക്കൽ ഇൻഷുറൻസ്

മെഡിക്കൽ ഇൻഷുറൻസ്

മറ്റുള്ളവരെ ആശ്രയിക്കാതെ ഒറ്റയ്ക്ക് താമസിക്കുന്നവർ നിർബന്ധമായും ചെയ്യേണ്ട ഒരു കാര്യമാണ്. മെഡിക്കൽ ഇൻഷുറൻസ് പോളിസി എടുക്കുക എന്നത്. കാരണം എന്തെങ്കിലും തരത്തിലുള്ള എമർജൻസികൾ സംഭവിക്കുമ്പോൾ നിങ്ങളെ മറ്റാരും സഹായിക്കാനില്ലെങ്കിൽ തീർച്ചയായും മെ‍ഡിക്കൽ ഇൻഷുറൻസ് പോളിസികൾ ഉപകാരപ്പെടും. തൊഴിലുടമ നൽകുന്ന കവറേജിനൊപ്പം മറ്റൊരു വ്യക്തി​ഗത ഇൻഷുറൻസ് പോളിസി കൂടി എടുക്കുന്നത് കൂടി നന്നായിരിക്കും. മൂന്ന് മുതൽ അഞ്ച് ലക്ഷം രൂപ വരെയുള്ള കവറേ‍ജായിരിക്കണം എടുക്കേണ്ടത്.

എമർജൻസി ഫണ്ട്

എമർജൻസി ഫണ്ട്

എമർജൻസി ഫണ്ടായി കുറഞ്ഞത് ആറ് മാസം മുതൽ പന്ത്രണ്ട് മാസം വരെയുള്ള ചെലവിന് ആവശ്യമായ തുകയാണ് സൂക്ഷിക്കേണ്ടത്. പെട്ടെന്നുള്ള മെഡിക്കൽ ചെലവുകൾ, ജോലി നഷ്ട്ടപ്പെടൽ തുടങ്ങിയ അപ്രതീക്ഷിത സാഹചര്യങ്ങളെ മറികടക്കാൻ ഈ തുക ഉപകാരപ്പെടും. അടിയന്തര സാഹചര്യങ്ങളിൽ മറ്റുള്ളവരെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കാതിരിക്കേണ്ടത് ഒറ്റയ്ക്ക് സമ്പാദിക്കുകയും താമസിക്കുകയും ചെയ്യുന്നവരുടെ ഉത്തരവാദിത്തമാണ്. ജോലി ചെയ്യുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; ഈ അഞ്ച് കാര്യങ്ങൾ ചെയ്താൽ കാശ് വെറുതേ പോകില്ല

സ്വന്തമായി വീട്

സ്വന്തമായി വീട്

സ്വന്തമായി ഒരു വീടും ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് വാങ്ങാവുന്നതാണ്. സമ്പാദ്യം കൂടുതലുള്ളവർക്ക് രണ്ട് വീടുകൾ സ്വന്തമാക്കാം. കാരണം മറ്റൊരു വീട് വാടകയ്ക്ക് നൽകി അതിൽ നിന്നും വരുമാനം കണ്ടെത്താവുന്നതാണ്. എന്നാൽ കടക്കെണിയിൽ വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അവരവരുടെ കൈയിലുള്ള പണത്തിന് അനുസരിച്ച് മാത്രമേ വീട് വാങ്ങാവൂ. അധിക ബാധ്യതയുണ്ടാക്കുന്നത് നിങ്ങളെ പിന്നീട് ബുദ്ധിമുട്ടിലാക്കും.

നിക്ഷേപം

നിക്ഷേപം

റിസ്ക്ക് കുറഞ്ഞ നിക്ഷേപ മാർ​ഗങ്ങളായിരിക്കും ഒറ്റയ്ക്ക് താമസിക്കുന്ന വ്യക്തികൾ തിരഞ്ഞെടുക്കേണ്ടത്. ഇല്ലെങ്കിൽ നഷ്ടങ്ങൾ സംഭവിച്ച് നിങ്ങളുടെ സാമ്പത്തിക ഭദ്രത താളം തെറ്റിയേക്കാം. അതുകൊണ്ട് ഡെറ്റ് ഫണ്ടുകൾ, ഇക്വിറ്റി, സ്വർണം തുടങ്ങിയ നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കുക. 30 ദിവസത്തിനുള്ളിൽ കാശ് ലാഭിക്കാൻ ചില സൂപ്പർ ടിപ്സ്; ഇനി നിങ്ങളുടെ പോക്കറ്റ് കാലിയാകില്ല

റിട്ടയർമെന്റ് പ്ലാനിം​ഗ്

റിട്ടയർമെന്റ് പ്ലാനിം​ഗ്

ഒറ്റത്തടികളായ സ്ത്രീകളെയോ പുരുഷൻന്മാരെയോ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമേറിയ സാമ്പത്തിക ആസൂത്രണങ്ങളിലൊന്നാണ് റിട്ടയർമെന്റ് പ്ലാനിം​ഗ്. കാരണം മറ്റാരെയും ആശ്രയിക്കാതെയായിരിക്കും നിങ്ങൾ വിരമിക്കലിന് ശേഷമുള്ള ജിവീതം നയിക്കുന്നത്. റിട്ടയർമെന്റ് പദ്ധതികളായി പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), നാഷണൽ പെൻഷൻ സ്കീം (എൻപിഎസ്) തുടങ്ങിയവ തിരഞ്ഞെടുക്കാവുന്നതാണ്.

വിൽപ്പത്രം

വിൽപ്പത്രം

വിൽപ്പത്രം തയ്യാറാക്കുന്ന കാര്യവും ഒരിയ്ക്കലും അവഗണിക്കരുത്. നിങ്ങളുടെ സമ്പാദ്യം ആർക്ക് കൈമാറണമെന്ന കാര്യത്തിൽ വ്യക്തമായ ധാരണയായ ശേഷം വിൽപ്പത്രം തയ്യാറാക്കുക. വിൽപ്പത്രം തയ്യാറാക്കുന്ന കാര്യത്തിൽ പ്രായം ഒരു പ്രശ്നമല്ല. 25 വയസ്സിലോ 50 വയസ്സിലോ നിങ്ങളുടെ താത്പര്യത്തിന് അനുസരിച്ച് വിൽപ്പത്രം തയ്യാറാക്കാവുന്നതാണ്. വിവാഹം ശേഷം ദമ്പതികൾ സംസാരിച്ച് ഉറപ്പിക്കേണ്ട സാമ്പത്തിക കാര്യങ്ങൾ; ഇല്ലെങ്കിൽ കലഹം ഉറപ്പ്

malayalam.goodreturns.in

English summary

Are You Single? How To Manage Your Money

Are you living single? These are some simple tips to manage your money. Keep these things in mind before taking decisions about your finance.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X