ഇന്‍ഫ്രായ്ക്ക് ബജറ്റില്‍ ഒരു പങ്കുള്ളതാണേ; ഈ മുന്‍നിര കമ്പനിയെ നോക്കാം; 46% വിലക്കുറവില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടര്‍ച്ചയായ അഞ്ചാം ദിവസവും നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി വിപണികള്‍ കുതിപ്പിന്റെ പാതയില്‍ തുടരുകയാണ്. ജനുവരിയില്‍ മാത്രം 4 ശതമാനത്തിലേറെ പ്രധാന സൂചികള്‍ മുന്നേറിയിട്ടുണ്ട്. കോര്‍പ്പറേറ്റ് കമ്പനികളുടെ മൂന്നാം പാദ ഫലങ്ങളും ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിലും പ്രതീക്ഷയര്‍പ്പിച്ചാണ് വിപണി മുന്നോട്ട് നീങ്ങുന്നത്. സമീപകാല ബജറ്റിലൊക്കെ ശ്രദ്ധേയമായ വിഹിതം അടിസ്ഥാന സൗകര്യ വികസനത്തനായി മാറ്റിവയ്ക്കുന്നതായി കാണാനാകും. കൂടാതെ കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറാനുള്ള പാക്കേജുകളുടെ ഭാഗമായും മേഖലയ്ക്ക് മികച്ച പിന്തുണ ലഭിക്കുന്നുണ്ട്. അതിനാല്‍ ഇന്‍ഫ്രാ സെക്ടറിലെ കമ്പനികളില്‍ ദീര്‍ഘകാല നിക്ഷേപം പരിഗണിക്കാമെന്നാണ് വിദഗ്ധരും അഭിപ്രായപ്പെടുന്നത്.

കേന്ദ്ര ബജറ്റ്

കേന്ദ്ര ബജറ്റ്

രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരാന്‍ ലക്ഷ്യമിട്ടുള്ള പിഎം ഗതിശക്തി പദ്ധതി, അടുത്തിടെയാണ് ഔദ്യോഗികമായി ഉദ്ഘടനം ചെയ്യപ്പെട്ടത്. വിവിധ തലങ്ങളെ ബന്ധിപ്പിച്ച്, സമ്പദ്ഘടനയ്ക്ക് മുന്നോട്ടു കുതിക്കാന്‍ വേണ്ടി നൂറ് ലക്ഷം കോടി രൂപയുടെ ദേശീയ മാസ്റ്റര്‍ പ്ലാനിനാണ് രൂപം നല്‍കിയിരിക്കുന്നത്. അതിനാല്‍ വരുന്ന പൊതു ബജറ്റിലും ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയ്ക്ക് പ്രാധാന്യം ലഭിക്കും. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച പൊതു ബജറ്റില്‍ 2.33 ലക്ഷം കോടി രൂപയാണ് ഈ മേഖലയ്ക്കായി മാത്രം ധനമന്ത്രി മാറ്റിവച്ചത്.

Also Read: ഇവി പ്രേമം മൂക്കുന്നു; ഈ ഇലക്ട്രിക് വാഹന ഓഹരി 5 ദിവസത്തിനിടെ കുതിച്ചത് 51%; നിങ്ങളുടെ പക്കലുണ്ടോ?Also Read: ഇവി പ്രേമം മൂക്കുന്നു; ഈ ഇലക്ട്രിക് വാഹന ഓഹരി 5 ദിവസത്തിനിടെ കുതിച്ചത് 51%; നിങ്ങളുടെ പക്കലുണ്ടോ?

ദിലിപ് ബില്‍ഡ്‌കോണ്‍

ദിലിപ് ബില്‍ഡ്‌കോണ്‍

രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് പ്രവര്‍ത്തിക്കുന്ന വലുതും വേഗത്തില്‍ വളരുന്നതുമായ നിര്‍മാണ കമ്പനിയാണ് ഭോപ്പാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദിലിപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്. ഇന്ത്യയിലെ 20-ഓളം സംസ്ഥാനങ്ങളിലായി റോഡുകള്‍, വലിയ പാലം, ദേശീയപാത, റെയില്‍വേ, വിമാനത്താവളം, ഖനനം, ജലസേചന പദ്ധതികള്‍, തുരങ്കം, നഗര വികസനം തുടങ്ങിയ മേഖലകളില്‍ നിരവധി വന്‍കിട കമ്പനി പ്രവര്‍ത്തിക്കുന്നു. ഏറ്റെടുത്ത 90 ശതമാനം പദ്ധതികളും നിശ്ചിത സമയത്തിനകം പൂര്‍ത്തീകരിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഭോപാല്‍, ഇന്‍ഡോര്‍ നഗരങ്ങളിലെ മെട്രോ റെയില്‍വേ, ഗുജറാത്തിലെ ഹിരാസറില്‍ ഗ്രീന്‍ഫീല്‍ഡ് വിമാവത്താവളം, ഖൈരാഗുര, നിഗാഹി കല്‍ക്കരി പാടങ്ങളുടെ വികസനം, സുവാരി പാലം എന്നിവ ഏറ്റെടുത്തു നടപ്പാക്കിയ വന്‍കിട പദ്ധതികളില്‍ ചിലതാണ്.

46 % വിലക്കുറവില്‍

46 % വിലക്കുറവില്‍

വ്യാഴാഴ്ച 405.40 രൂപ നിലവാരത്തിലാണ് ദിലീപ് ബില്‍ഡ്‌കോണ്‍ ഓഹരികള്‍ ക്ലോസ് ചെയ്തത്. ഇത് 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിന് സമീപമാണ്. കഴിഞ്ഞ 3 മാസത്തിനിടെ വിപണിയിലുണ്ടായ തിരുത്തിലിനൊപ്പം 45 ശതമാനത്തോളം വിലയിടിവാണ് ഓഹരിയില്‍ അനുഭവപ്പെട്ടത്. ഇതില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം 26 ശതമാനമാണ് ഓഹരി വില ഇടിഞ്ഞത്. നിലവില്‍ 402.55 രൂപയാണ് താഴന്ന നിലവാരം. ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരം 749.80 രൂപയുമാണ്.

ഓഹരി വിശദാംശങ്ങള്‍

ഓഹരി വിശദാംശങ്ങള്‍

നേരിയ തോതിലെങ്കിലും മുടങ്ങാതെ ലാഭവിഹിതം നല്‍കുന്നുണ്ട്. ഡിവിഡന്റ് യീല്‍ഡ് 0.25 ആണ്. പ്രതിയോഹരി ബുക്ക് വാല്യൂ 258.66 രൂപയാണ്. ദിലിപ് ബില്‍ഡ്‌കോണിന്റെ (BSE: 540047, NSE: DBL) പ്രമോട്ടര്‍മാര്‍ കമ്പനിയുടെ 70.15 ശതമാനം ഓഹരികളും കൈവശം വച്ചരിക്കുന്നു. ഇതില്‍ 24.99 ശതമാനം ഓഹരികളും പ്ലഡ്ജ് ചെയ്തിട്ടുണ്ട്. വിദേശ നിക്ഷേപകര്‍ 10.79 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ 11.07 ശതമാനവും ഓഹരി പങ്കാളിത്തം നേടിയിട്ടുണ്ട്.

Also Read: മാര്‍ഗമല്ല ലക്ഷ്യമാണ് പ്രധാനം; ഈ വര്‍ഷം വരുന്ന കേന്ദ്ര സര്‍ക്കാരിന്റെ 5 ഐപിഒ-കള്‍ ഇതാAlso Read: മാര്‍ഗമല്ല ലക്ഷ്യമാണ് പ്രധാനം; ഈ വര്‍ഷം വരുന്ന കേന്ദ്ര സര്‍ക്കാരിന്റെ 5 ഐപിഒ-കള്‍ ഇതാ

സാമ്പത്തികം

സാമ്പത്തികം

കഴിഞ്ഞ 5 വര്‍ഷമായി വരുമാനത്തില്‍ വര്‍ധനയുണ്ടെങ്കിലും കോവിഡ് പ്രതിസന്ധി തുടങ്ങിയ ശേഷം വളര്‍ച്ചാ തോത് കുറഞ്ഞിട്ടുണ്ട്. ലാഭത്തിലും ഇടിവ് സംഭവിച്ചു. സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 2,218 കോടി രൂപയായി താഴുന്നു. സമീപകാലത്തിനിടെ ആദ്യമായി കമ്പനി നഷ്ടം നേരിടുകയും ചെയ്തു. 441 കോടി രൂപയാണ് സഞ്ചിത നഷ്ടം. അതും ഓഹരി വിലയിടിവിനുള്ള ഒരു ഘടകമായി. മൂന്നാം പാദത്തില്‍ കമ്പനി ശക്തമായി തിരിച്ചുവരവും പ്രവര്‍ത്തന ഫലവും പുറത്തുവിട്ടാല്‍ നിലവിലെ ബെയറിഷ് ട്രെന്‍ഡ് മാറും.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Nearing 52 Week Low Construction Stock Dilip Buildcon Can Turnaround As Infra Get Boost On 2022 Union Budget

Nearing 52 Week Low Construction Stock Dilip Buildcon Can Turnaround As Infra Get Boost On 2022 Union Budget
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X